രാജീവ് രവിയോട് ശ്രീനിവാസന്‍, എന്റെ സിനിമ നിങ്ങളെ കടിച്ചോ?
തന്റെ സിനിമകളെ വിമര്‍ശിച്ച രാജീവ് രവിയ്ക്ക് ശ്രീനിവാസന്റെ മറുപടി. വിവരമുള്ളവര്‍ എന്റെ സിനിമകള്‍ വിലയിരുത്തട്ടെയെന്നാണ് ശ്രീനിവാസന്റെ പ്രതികരണം. സിനിമകളെ വിമര്‍ശിക്കാന്‍ ആര്‍ക്കും സ്വാതന്ത്രമുണ്ടെന്നും എന്നാല്‍ സിനിമകളോട് വെറുപ്പാണെന്ന് പറഞ്ഞത് വ്യക്തിപരമായ ആക്ഷേപമാണെന്നും ശ്രീനിവാസന്‍ പറഞ്ഞു.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
ശ്രീനിവാസന്‍ സിനിമകള്‍ എനിക്ക് ഭയങ്കര വെറുപ്പാണെന്നായിരുന്നു സൗത്ത് ലൈവിന് നല്‍കിയ അഭിമുഖത്തില്‍ രാജീവ് രവി പറഞ്ഞത്. അന്നും ഇന്നും മിഡില്‍ക്ലാസിന്റെ ചില സംഗതികള്‍ എടുത്തിട്ട് ചൂഴണം ചെയ്യുകയാണ് ശ്രീനിവാസന്‍ സിനിമകള്‍. ആ സിനിമകള്‍ക്കൊണ്ടെന്തിങ്കിലും ഗുണമുണ്ടായോ. കുറേ പാര്‍ട്ടിക്കാരെ ചീത്തവിളിച്ചു. മറ്റു ചിലരെ ചീത്തവിളിച്ചു. അതുകൊണ്ട് കുറേ പണമുണ്ടാക്കി. എന്നിട്ടയാള്‍ വീട്ടില്‍ പോയിരുന്നു എന്നൊക്കെയായിരുന്നു രാജീവിന്റെ വിവാദ പരമാര്‍ശങ്ങള്‍.

വിഷയത്തില്‍ നേരത്തെ വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, ഷാന്‍ റഹ്മാന്‍, ജൂഡ് ആന്റണി ജോസഫ്, അജു വര്‍ഗീസ്, നിവിന്‍ പോളി തുടങ്ങിയവര്‍ നേരിട്ടും അല്ലാതെയും പ്രതികരിച്ചിരുന്നു.
തന്റെ സിനിമയിലെ രാഷ്ട്രീയം ചോദ്യം ചെയ്തയാള്‍ക്ക് എന്തോ പ്രശ്‌നമുണ്ടെന്നാണ് ശ്രീനിവാസന്‍ പറയുന്നത്. വിവരമുള്ളവര്‍ എന്റെ സിനിമയെ വിലയിരുത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു. എന്റെ സിനിമ രാജീവ് രവിയെ കടിച്ചോ എന്നും പതിവ് ശ്രീനിവാസന്‍ സ്റ്റൈലില്‍ ഒരു ചോദ്യവുമുണ്ടായിരുന്നു.
എന്റെ സിനിമകള്‍ രാജീവ് രവിയെ എവിടെയോ കടിക്കുകയോ, കുത്തുകയോ, മുറിവേല്‍പ്പിക്കുകയോ ചെയ്തിട്ടുണ്ടാവും. ഇന്ത്യാവിഷന്റെ എന്റര്‍ടൈന്‍മെന്റ് പരിപാടിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രീനിയുടെ പ്രതികരണം. രാജീവ് രവി സിനിമകള്‍ വിലയിരുത്താന്‍ താന്‍ ഇല്ലെന്നും അതിന് വിവരമുള്ളവരുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications