ഈ സിനിമ നമുക്ക് നിര്‍മ്മിച്ചാലോ എന്ന് അദ്ദേഹം ചോദിച്ചു, നിര്‍മ്മാണരംഗത്ത് എത്തിയതിനെ കുറിച്ച് ശ്രീനിവാസന്‍

By Midhun Raj

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നടന്‍ ശ്രീനിവാസന്‍. അഭിനേതാവായും തിരക്കഥാകൃത്തായും സംവിധായകനായുമൊക്കെ അദ്ദേഹം മോളിവുഡില്‍ തിളങ്ങിയിരുന്നു. ശ്രീനിവാസന്‍ അഭിനയിച്ചതും തിരക്കഥ എഴുതിയതുമായ സിനിമകളെല്ലാം ഇന്നും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്. ഹാസ്യത്തിന് പ്രാധാന്യമുളള കുടുംബ ചിത്രങ്ങളിലൂടെയായിരുന്നു ശ്രീനിവാസന്‍ കൂടുതല്‍ തിളങ്ങിയത്. നാടോടിക്കാറ്റ് പോലുളള ശ്രീനിവാസന്‍ ചിത്രങ്ങളെല്ലാം ഇന്നും എല്ലാവരുടെയും പ്രിയപ്പെട്ടതാണ്.

സാരിയില്‍ സ്‌റ്റൈലിഷ് ലുക്കില്‍ കീര്‍ത്തി സുരേഷ്, ചിത്രങ്ങള്‍ കാണാം

വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള തുടങ്ങിയ സിനിമകള്‍ മാത്രമാണ് ശ്രീനിവാസന്‌റെ സംവിധാനത്തില്‍ പുറത്തിറങ്ങിയത്. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി സിനിമകളാണ് നടന്റെ തിരക്കഥയില്‍ ഒരുങ്ങിയത്. അതേസമയം അഭിനയത്തിനും എഴുത്തിനും പുറമെ സിനിമകള്‍ നിര്‍മ്മിച്ചും എത്തിയിരുന്നു താരം.

നടന്‍ മുകേഷിനൊപ്പം ലൂമിയര്‍ ഫിലിം കമ്പനി

നടന്‍ മുകേഷിനൊപ്പം ലൂമിയര്‍ ഫിലിം കമ്പനി എന്ന പേരിലുളള പ്രൊഡക്ഷന്‌റെ ബാനറിലാണ് ശ്രീനിവാസന്‍ നിര്‍മ്മാണ രംഗത്ത് തുടക്കം കുറിച്ചത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്ത്. എം മോഹനന്‍ സംവിധാനം ചെയ്ത കഥ പറയുമ്പോള്‍ എന്നീ സിനിമകളെല്ലാം നടന്‌റെ നിര്‍മ്മാണത്തില്‍ ഒരുങ്ങിയ സിനിമകളാണ്. അതേസമയം നിര്‍മ്മാണരംഗത്തേക്ക് എത്തിയത് എങ്ങനെയാണെന്ന് ഒരഭിമുഖത്തില്‍ ശ്രീനിവാസന്‍ വെളിപ്പെടുത്തിയിരുന്നു.

സിനിമാ നിര്‍മ്മാണ മേഖല തനിക്കോ

സിനിമാ നിര്‍മ്മാണ മേഖല തനിക്കോ മുകേഷിനോ താല്‍പര്യമുളള കാര്യമായിരുന്നില്ലെന്ന് ശ്രീനിവാസന്‍ പറയുന്നു. യാദൃശ്ചികമായി സംഭവിച്ചതാണത്. കഥ പറയുമ്പോള്‍ എന്ന സിനിമ മറ്റുരണ്ട് പേര്‍ ചെയ്യാനിരുന്ന സിനിമയായിരുന്നു എന്ന് അദ്ദേഹം പറയുന്നു. പിന്നീട് അത് മുകേഷും താനും ചേര്‍ന്ന് നിര്‍മ്മിക്കുകയായിരുന്നു. ഞാന്‍ തിരക്കഥയെഴുതിയ കഥ പറയുമ്പോള്‍ എന്ന ചിത്രം ഞാനും മുകേഷും ചേര്‍ന്ന് നിര്‍മ്മിക്കാനിരുന്ന സിനിമയല്ല.

ഞങ്ങള്‍ ലൂമിയര്‍ ഫിലിം കമ്പനി എന്ന ബാനര്‍

ഞങ്ങള്‍ ലൂമിയര്‍ ഫിലിം കമ്പനി എന്ന ബാനര്‍ ഉണ്ടാക്കുന്നത് അപ്രതീക്ഷിതമായിട്ടാണ്.
മുകേഷിന് അറിയാവുന്ന രണ്ടുപേര്‍ക്ക് സിനിമ നിര്‍മ്മിക്കാന്‍ ആഗ്രഹമുണ്ടെന്നും എന്തെങ്കിലും കഥയുണ്ടേല്‍ പറയണമെന്നും മുകേഷ് പറഞ്ഞിരുന്നു. എന്റെ മനസില്‍ ഒരു കഥ വന്നപ്പോള്‍ ഞാന്‍ അത് മുകേഷിനോട് പറഞ്ഞു. അങ്ങനെ മുകേഷിന്‌റെ പരിചയക്കാര്‍ സിനിമ നിര്‍മ്മിക്കട്ടെ എന്ന് തീരുമാനിച്ചു.

പക്ഷേ അവര്‍ക്ക് എന്തോ ഫണ്ട് റെഡിയായില്ലെ.

പക്ഷേ അവര്‍ക്ക് ആ സമയത്ത് എന്തോ ഫണ്ട് റെഡിയായില്ല. അങ്ങനെയൊരു അവസരത്തില്‍ മുകേഷ് എന്നോട് ചോദിച്ചു. ഇത് നമുക്ക് തന്നെ നിര്‍മ്മിച്ചാലോ എന്ന്. അങ്ങനെയാണ് ലൂമിയര്‍ ഫിലിം കമ്പനി സംഭവിക്കുന്നത്. ശ്രീനിവാസന്‍ അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം ശ്രീനിവാസന്‍ ബാര്‍ബര്‍ ബാലന്‍ എത്തിയ ചിത്രത്തില്‍ മീനയാണ് നായികാവേഷത്തില്‍ അഭിനയിച്ചത്.

Recommended Video

മോഹൻലാലും ശ്രീനിവാസനും ഒന്നിക്കുന്നു...
ബാര്‍ബര്‍ ബാലന് സൂപ്പര്‍സ്റ്റാര്‍ അശോക്

ബാര്‍ബര്‍ ബാലന് സൂപ്പര്‍സ്റ്റാര്‍ അശോക് രാജുമായുളള ബന്ധം നാട്ടുകാര്‍ അറിയുന്നതും തുടര്‍ന്നുനടക്കുന്ന സംഭവവികാസങ്ങളുമാണ് സിനിമയില്‍ കാണിച്ചത്. അതിഥി വേഷത്തിലാണ് കഥ പറയുമ്പോള്‍ സിനിമയില്‍ മമ്മൂട്ടി എത്തിയത്. സിനിമ പിന്നീട് മറ്റ് ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ മലയാളത്തില്‍ വിജയമായതുപോലെ മറ്റു ഭാഷകളില്‍ റീമേക്ക് സിനിമകള്‍ വിജയം നേടിയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X