മമ്മൂട്ടി അവരോട് പൊട്ടിത്തെറിച്ചു, അന്ന് ആരാധകന്‍ നല്‍കിയ മറുപടി, തുറന്നുപറഞ്ഞ് ശ്രീനിവാസന്‍

By Midhun Raj

സിനിമകള്‍ക്കൊപ്പം ജീവിതത്തിലും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരങ്ങളാണ് മമ്മൂട്ടിയും ശ്രീനിവാസനും. ഇവരുടെ കൂട്ടുകെട്ടില്‍ ഇറങ്ങിയ സിനിമകളെല്ലാം ഇന്നും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്. അഭിനയത്തിന് പുറമെ മമ്മൂട്ടി ചിത്രങ്ങള്‍ക്കായി
തിരക്കഥകള്‍ ഒരുക്കിയും ശ്രീനിവാസന്‍ എത്തി. മഴയെത്തുംമുന്‍പ, കഥ പറയുമ്പോള്‍, പത്തേമാരി ഉള്‍പ്പെടെയുളള സിനിമകളെല്ലാം മമ്മൂട്ടി-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ വിജയം നേടിയ സിനിമകളാണ്.

സാരി ലുക്കില്‍ തിളങ്ങി അനസൂയ ഭരദ്വാജ്, ചിത്രങ്ങള്‍ കാണാം

ശ്രീനിവാസനെ കുറിച്ച് മമ്മൂട്ടിയും, മെഗാസ്റ്റാറിനെ കുറിച്ച് ശ്രീനിവാസനും പല അഭിമുഖങ്ങളിലും മനസുതുറന്നിട്ടുണ്ട്. ഈ കൂട്ടുകെട്ടില്‍ പുതിയൊരു ചിത്രം വരാന്‍ കാത്തിരിക്കുന്നവരും ഏറെയാണ്. അതേസമയം മമ്മൂട്ടിക്കൊപ്പമുളള ഒരു മറക്കാനാവാത്ത അനുഭവം കൈരളി ടിവിയുടെ പരിപാടിയില്‍ പങ്കുവെക്കുകയാണ് ശ്രീനിവാസന്‍.

സിനിമകള്‍ക്കൊപ്പം സ്‌റ്റേഷ് ഷോകളും അന്ന്്

സിനിമകള്‍ക്കൊപ്പം സ്‌റ്റേഷ് ഷോകളും അന്ന് മലയാളി താരങ്ങളുടെ വരുമാനം മാര്‍ഗം ആണ്. സൂപ്പര്‍ താരങ്ങള്‍ അടക്കം അന്ന് വിവിധ പരിപാടികള്‍ക്കായി വിദേശരാജ്യങ്ങളില്‍ പോയിട്ടുണ്ട്. ഖത്തറില്‍ ഒരു ഷോ അവതരിപ്പിക്കാന്‍ മമ്മൂട്ടിയും ശ്രീനിവാസനും ഒരുമിച്ചാണ് പോയത്. അന്ന് താരങ്ങളെല്ലാം താമസിച്ചിരുന്ന ഹോട്ടലില്‍ നടന്ന ഒരു സംഭവമാണ് ശ്രീനിവാസന്‍ പറയുന്നത്.

ഖത്തറിലെ ഒരു ഹോട്ടലിലാണ്

ഖത്തറിലെ ഒരു ഹോട്ടലിലാണ് മമ്മൂട്ടിയും മറ്റ് നടീനടന്മാരും ഉള്‍പ്പെടെയുളള ഞങ്ങളുടെ ടീം താമസിച്ചിരുന്നത് എന്ന് ശ്രീനിവാസന്‍ പറയുന്നു. 'ഭക്ഷണം റൂമിലേക്ക് കൊണ്ടുവരാന്‍ കഴിയില്ലെന്നും റസ്റ്റോറന്റില്‍ പോയി കഴിക്കണമെന്നും ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചു. അങ്ങനെ ഞങ്ങള്‍ എല്ലാവരും കൂടി റെസ്റ്റോറന്‌റിലേക്ക് പോയി. റസ്‌റ്റോറന്റില്‍ എത്തിയപ്പോള്‍ കണ്ട കാഴ്ച അതിനകത്ത് ജനങ്ങളെല്ലാം തിങ്ങികൂടി നില്‍ക്കുകയാണ്'.

തിരക്കിന് ഇടയിലൂടെ ഞങ്ങളെല്ലാം ഭക്ഷണം

'തിരക്കിന് ഇടയിലൂടെ ഞങ്ങളെല്ലാം ഭക്ഷണം കഴിക്കാന്‍ ഇരുന്നപ്പോള്‍ ആളുകള്‍ അടുത്ത് വന്ന് ഫോട്ടോ എടുക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ ആരാധകരുടെ തിരക്ക് കാരണം ഭക്ഷണം കഴിക്കാന്‍ കഴിയാതെ വന്നപ്പോള്‍ മമ്മൂട്ടി അവരോട് പൊട്ടിത്തെറിച്ചു. ഭക്ഷണം കഴിക്കാനും അനുവദിക്കില്ലെ എന്ന് ചോദിച്ചായിരുന്നു മമ്മൂട്ടി ദേശ്യപ്പെട്ടത്', ശ്രീനിവാസന്‍ ഓര്‍ത്തെടുത്തു.

ഉടന്‍ തന്നെ അധികം ചൂടാവല്ലെ മിസ്റ്റര്‍ ഞങ്ങള്‍

'അധികം ചൂടാവല്ലെ മിസ്റ്റര്‍ ഞങ്ങള്‍ ടിക്കറ്റെടുത്താണ് വന്നിരിക്കുന്നതെന്ന്' ഉടന്‍ തന്നെ ഒരു ആരാധകന്‍ മറുപടി പറഞ്ഞു. 'അപ്പോഴാണ് ഞങ്ങള്‍ക്ക് മനസിലായത്. സ്‌റ്റേജ് ഷോയുടെ സംഘാടകരുടെ ചതിയായിരുന്നു അതെന്ന്. സിനിമാ താരങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കാമെന്നൊരു പരിപാടിയുണ്ടാക്കി ആളുകളില്‍ നിന്ന് ടിക്കറ്റ് വാങ്ങി സംഘാടകര്‍ നടത്തിയതായിരുന്നു ആ പ്രോഗ്രാം', ശ്രീനിവാസന്‍ പറഞ്ഞു.

Recommended Video

Mammootty's surprise video call to his fan aswin
അതേസമയം പത്തേമാരി എന്ന ചിത്രത്തിലാണ

അതേസമയം പത്തേമാരി എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും ശ്രീനിവാസനും ഒടുവില്‍ ഒന്നിച്ചഭിനയിച്ചത്. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം തന്നെ വലിയ പ്രാധാന്യമുളള റോളിലാണ് ശ്രീനിവാസന്‍ എത്തിയത്. മോഹന്‍കുമാര്‍ ഫാന്‍സ് ആണ് ശ്രീനിവാസന്‌റെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയ സിനിമ. ചിത്രത്തില്‍ ചെറിയൊരു റോളിലാണ് നടന്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം മകന്‍ ധ്യാന്‍ ശ്രീനിവാസന്‌റെ ആദ്യ ചിത്രമായ ലവ് ആക്ഷന്‍ ഡ്രാമയിലും ശ്രീനിവാസന്‍ അഭിനയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X