തളളലിന്റെ അങ്ങേയറ്റവുമായി ശ്രീനിവാസനും ധ്യാനും! കുട്ടിമാമയുടെ രസകരമായ ട്രെയിലര്‍ പുറത്ത്
ശ്രീനിവാസന്‍ നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് കുട്ടിമാമ. നടനൊപ്പം മകന്‍ ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഒരിടവേളയ്ക്കു ശേഷം വിഎം വിനു സംവിധാനം ചെയ്ത സിനിമയുടെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.
ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളെളാരു ചിത്രമാണ് കുട്ടിമാമയെന്ന് സൂചന നല്‍കികൊണ്ടാണ് ട്രെയിലര്‍ പുറത്തുവന്നിരിക്കുന്നത്. മീരാ വാസുദേവും ദുര്‍ഗ കൃഷ്ണയുമാണ് സിനിമയില്‍ നായികമാരായി എത്തുന്നത്. പ്രേംകുമാര്‍, കലിംഗ ശശി, വിശാഖ്, നിര്‍മ്മല്‍ പാലാഴി, മഞ്ജു പത്രോസ്, വിനോദ്, കക്ക രവി, കലാഭവന്‍ റഹ്മാന്‍, സയന, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.

ഗോകുലം ഗോപാലനാണ് സിനിമ നിര്‍മ്മിക്കുന്നത്. വിഎം വിനുവിന്റെ മകന്‍ വരുണ്‍ സിനിമയ്ക്കു വേണ്ടി ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. മനാഫ് തിരക്കഥയെഴുതിയ ചിത്രത്തിന് അച്ചു രാജാമണിയാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ആദ്യമായിട്ടാണ് ശ്രീനിവാസനും ധ്യാനും ഒരു സിനിമയ്ക്ക് വേണ്ടി ഒന്നിച്ചിരിക്കുന്നത്. മെയ് രണ്ടാം വാരമാണ് കുട്ടിമാമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications











