twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രഭാകരാ വിളി എല്‍ടിടിഇയെ അധിക്ഷേപിച്ചതായി വ്യാഖ്യാനിക്കുന്നത് വിഡ്ഡിത്തം,തുറന്നുപറഞ്ഞ് ശ്രീനിവാസന്‍

    By Prashant V R
    |

    മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് പട്ടണപ്രവേശം. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയില്‍ സിഐഡി ദാസനും വിജയനുമായിട്ടാണ് ഇരുവരും എത്തിയത്. 1987ല്‍ ഇറങ്ങിയ നാടോടിക്കാറ്റിന് തുടര്‍ച്ചയായിട്ടാണ് പട്ടണപ്രവേശം പുറത്തിറങ്ങിയത്. ശ്രീനിവാസന്‍ തന്നെ തിരക്കഥ എഴുതിയ ചിത്രം മലയാളി പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിലൊന്നാണ്. പട്ടണപ്രവേശത്തിലെ ഹാസ്യ രംഗങ്ങളെല്ലാം തന്നെ ഇന്നും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്.

    സിനിമയിലെ ഡയലോഗുകള്‍ ട്രോളന്മാര്‍ വഴിയാണ് ഇപ്പോഴും തരംഗമാകാറുളളത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പട്ടണ പ്രവേശത്തിലെ ഒരു ഡയലോഗ് വീണ്ടും സിനിമയില്‍ ഉപയോഗിച്ചത്. അനുപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് പ്രഭാകരാ ഡയലോഗ് വീണ്ടും ഉള്‍പ്പെടുത്തിയിരുന്നത്. സിനിമയില്‍ സുരേഷ് ഗോപിയുടെ കഥാപാത്രം വീട്ടിലെ നായയെ പ്രഭാകരാ എന്ന് അഭിസംബോധന ചെയ്യുന്നുണ്ട്. ഈ രംഗം അടുത്തിടെ വിവാദമായി മാറിയിരുന്നു. വരനെ ആവശ്യമുണ്ട് ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ എത്തിയതിന് പിന്നാലെയാണ് ഈ രംഗത്തെ വിമര്‍ശിച്ച് തമിഴ് പ്രേക്ഷകര്‍ എത്തിയത്.

    ഈ രംഗം തമിഴ് വംശജരെ

    ഈ രംഗം തമിഴ് വംശജരെ അപമാനിക്കാനാണെന്നുളള തരത്തിലായിരുന്നു ആക്ഷേപം ഉയര്‍ന്നത്. തുടര്‍ന്ന് ദുല്‍ഖര്‍ സല്‍മാനും സംവിധായകനുമെതിരെ വലിയ രീതിയിലുളള അധിക്ഷേപങ്ങളും സൈബര്‍ ആക്രമണങ്ങളും നടന്നിരുന്നു. വരനെ ആവശ്യമുണ്ട് ചിത്രത്തിലെ ഒരു രംഗത്തില്‍ തന്റെ വളര്‍ത്തു നായയെ സുരേഷ് ഗോപി പ്രഭാകരാ എന്ന് വിളിക്കുന്നതാണ് ചിത്രം കണ്ട തമിഴ് പ്രേക്ഷകരെ ചൊടിപ്പിച്ചത്.

    ഇത് തമിഴ് പുലി നേതാവ്

    ഇത് തമിഴ് പുലി നേതാവ് വേലുപ്പിളള പ്രഭാകരനെ അധിക്ഷേപിക്കുന്നതാണെന്ന തരത്തിലായിരുന്നു വിമര്‍ശനമുണ്ടായത്. ഇത് തെറ്റിദ്ധരിക്കപ്പെട്ടതോടെയാണ് ദുല്‍ഖറിനും സംവിധായകനുമെതിരെ സൈബര്‍ ആക്രമണം ഉണ്ടായത്. അധിക്ഷേപങ്ങള്‍ കൂടിയതോടെ സംഭവത്തില്‍ മാപ്പ് പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍ രംഗത്തെത്തിയിരുന്നു. പട്ടണപ്രവേശത്തിലെ രംഗത്തിനൊപ്പമാണ് വിശദീകരണ പോസ്റ്റുമായി ദുല്‍ഖര്‍ എത്തിയിരുന്നത്.

    സംഭവത്തില്‍ പ്രതികരണവുമായി

    സംഭവത്തില്‍ പ്രതികരണവുമായി പട്ടണപ്രവേശനത്തിന്റെ രചയിതാവ് ശ്രീനിവാസനും രംഗത്തെത്തിയിരുന്നു. കളളക്കടത്തുകാരന് പരിചിതമായ ഒരു നാടന്‍ പേര് വേണമെന്നത് മാത്രമായിരുന്നു ഞങ്ങളുടെ ഉദ്ദേശം എന്ന് ശ്രീനിവാസന്‍ പറയുന്നു. അങ്ങനെയാണ് പ്രഭാകരനിലെത്തിയത്. എല്‍ടിടിഇയുടെ വേലുപ്പിളള പ്രഭാകരനൊന്നും ചിന്തയിലേ ഉണ്ടായിരുന്നില്ല. 1988ല്‍ പട്ടണപ്രവേശം റിലീസ് ചെയ്യുന്ന സമയത്ത് പ്രഭാകരനെക്കുറിച്ച് കാര്യമായി കേട്ടറിവുമില്ല.

    ജയറാം ഞങ്ങളെ ഒഴിവാക്കിയത് കൊണ്ടാണ് മറ്റൊരു താരത്തെ കൊണ്ടുവരാനായത്! തുറന്നുപറഞ്ഞ് സിദ്ധിഖ്ജയറാം ഞങ്ങളെ ഒഴിവാക്കിയത് കൊണ്ടാണ് മറ്റൊരു താരത്തെ കൊണ്ടുവരാനായത്! തുറന്നുപറഞ്ഞ് സിദ്ധിഖ്

    കേരളത്തില്‍ ഒരുപാട് പ്രഭാകരന്‍മാരുണ്ട്

    കേരളത്തില്‍ ഒരുപാട് പ്രഭാകരന്‍മാരുണ്ട്. പക്ഷേ ഒരു കളളക്കടത്തുകാരന് ആ പേര് സാധാരണമല്ല. ഇതേ ഐഡിയയില്‍ തന്നെയാണ് തിലകന്റെ കഥാപാത്രത്തിന് അനന്തന്‍ നമ്പ്യാര്‍ എന്ന് പേരിട്ടത്. വരനെ ആവശ്യമുണ്ട് സിനിമയിലെ പ്രഭാകരാ വിളി എല്‍ടിടിയെ അധിക്ഷേപിച്ചതായി വ്യാഖാനിക്കുന്നതൊക്കെ വിഡ്ഡിത്തമാണ്. ബോധപൂര്‍വ്വം പ്രഭാകരനെ എല്‍ടിടിഇ നേതാവുമായി ഒരു ബന്ധം ഉണ്ടെന്ന് ആരോപിക്കുകയാണെങ്കില്‍ ഇതുപോലെ അനന്തന്‍ നമ്പ്യാരെയും ആരെയെങ്കിലും ബന്ധപ്പെടുത്തി വ്യാഖ്യാനിക്കുവാനും ആവും. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീനിവാസന്‍ പറഞ്ഞു. പട്ടണ പ്രവേശത്തില്‍ പ്രഭാകരന്‍ തമ്പിയായി കരമന ജനാര്‍ദ്ദനും അനന്തന്‍ നമ്പ്യാരായി തിലകനുമാണ് വേഷമിട്ടിരുന്നത്.

    തെറ്റിദ്ധാരണകള്‍ക്കും അധിക്ഷേപങ്ങള്‍ക്കും മാപ്പ്! ദുല്‍ഖറിനോട് തമിഴ് നടന്‍ പ്രസന്നതെറ്റിദ്ധാരണകള്‍ക്കും അധിക്ഷേപങ്ങള്‍ക്കും മാപ്പ്! ദുല്‍ഖറിനോട് തമിഴ് നടന്‍ പ്രസന്ന

    Read more about: sreenivasan
    English summary
    Sreenivasan's Reaction About Varane Avashaymund Contraversy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X