തന്നെ ഇതുവരെയാരും ഓഡിയോ ലോഞ്ചിന് ക്ഷണിച്ചിട്ടില്ല! വെളിപ്പെടുത്തലുമായി ശ്രീനിവാസന്‍! കാണാം
നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയ നടനാണ് ശ്രീനിവാസന്‍. മണിമുഴക്കം എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തെത്തിയ നടന്‍ സിനിമയിലെ എല്ലാ മേഖലകളിലും തന്റെ കഴിവ് തെളിയിച്ചിരുന്നു. അഭിനയത്തിനു പുറമേ തിരക്കഥാകൃത്തായും തിളങ്ങിയ ശ്രീനിവാസന്‍ സത്യന്‍ അന്തിക്കാടിനൊപ്പം ചെയ്ത ചിത്രങ്ങളായിരുന്നു കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്. സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം തന്നെയും തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു.നായക വേഷങ്ങള്‍ക്കൊപ്പം തന്നെ സഹനടനായും തിളങ്ങിയിട്ടുളള താരമാണ് ശ്രീനിവാസന്‍.

എം.മോഹന്‍ സംവിധാനം ചെയ്യുന്ന അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രമാണ് ശ്രീനിവാസന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. വിനീത് ശ്രീനിവാസനാണ് ചിത്രത്തില്‍ അരവിന്ദന്‍ എന്ന ടൈറ്റില്‍ റോളിലെത്തുന്നത്. ചിത്രത്തില്‍ മാധവന്‍ എന്ന കഥാപാത്രമായിട്ടാണ് ശ്രീനിവാസന്‍ എത്തുന്നത്. ഒരിടവേളയ്ക്കു ശേഷം നടി ഉര്‍വ്വശി മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രമാണ് അരവിന്ദന്റെ അതിഥികള്‍. കുടുംബബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയൊരുക്കുന്ന ഒരു ചിത്രമായിരിക്കും അരവിന്ദന്റെ അതിഥികള്‍ എന്നാണറിയുന്നത്. ചിത്രത്തില്‍ നിഖില വിമലാണ് വിനീതിന്റെ നായികയായി എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ആദ്യ ടീസറില്‍ ശ്രീനിവാസനും വിനീതും ഉള്‍പ്പെടുന്ന രംഗമായിരുന്നു കാണിച്ചിരുന്നത്.
റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് അടുത്തിടെയാണ് നടന്നിരുന്നത്. ഓഡിയോ ലോഞ്ചിനിടയില്‍ സ്വതസിദ്ധമായ ശൈലിയില്‍ ശ്രീനിവാസന്‍ പറഞ്ഞ കാര്യങ്ങള്‍ സദസ്സിനെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ചിരുന്നു. "തന്നെയാരും ഇതുവരെ ഓഡിയോ ലോഞ്ചിന് ക്ഷണിച്ചിട്ടില്ലായെന്നും ആദ്യമായിട്ടാണ് ഒരു ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കുന്നതെന്നും ശ്രീനിവാസന്‍ പറഞ്ഞു. സത്യന്‍ അന്തിക്കാടിനു വേണ്ടി നിരവധി സിനിമകള്‍ക്ക് തിരക്കഥയെഴുതിയിട്ടുണ്ടെങ്കിലും അദ്ദേഹം പോലും ഒരു ഓഡിയോ ലോഞ്ചിന് വിളിച്ചിട്ടില്ല. ഈ ഓഡിയോ ലോഞ്ച് എന്നു പറയുമ്പോ മ്യൂസിക്കുമായി ബന്ധപ്പെട്ടതാണല്ലോ.താനൊരു ഗായകനാവാന്‍ ആഗ്രഹിച്ചിരുന്നു പക്ഷേ ആരു അവസരം നല്‍കിയില്ല. അതിനാല്‍ ഞാനൊരു മ്യൂസിക്ക് ആല്‍ബം ഇറക്കാന്‍ തീരുമാനിച്ചു. സംഗീതവും അലാപനവും ഞാന്‍ തന്നെയായിരിക്കും കേള്‍ക്കുന്നതും ഞാന്‍ തന്നെയായിരിക്കും".ചടങ്ങില്‍ ശ്രീനിവാസന്‍ തമാശ രൂപേണ പറഞ്ഞു.


Click it and Unblock the Notifications











