കേരള പോലീസിന്റെ ട്രാഫിക്ക് അവബോധ ക്യാമ്പെയ്‌നില്‍ താരമായി തളത്തില്‍ ദിനേശന്‍! വൈറല്‍ ട്വീറ്റ് കാണാം

By Midhun Raj

വടക്കുനോക്കിയന്ത്രം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത കഥാപാത്രമാണ് തളത്തില്‍ ദിനേശന്‍. ശ്രീനിവാസന്റെ ശ്രദ്ധേയ കഥാപാത്രം മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും പ്രേക്ഷക മനസുകളില്‍നിന്നും ഇപ്പോഴും മായാതെ നില്‍ക്കുകയാണ്. ശ്രീനിവാസന്‍ തന്നെ സംവിധാനം ചെയ്ത സിനിമ പ്രമേയം കൊണ്ടും അവതരണം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളിലൊന്നായിരുന്നു. നടനൊപ്പം പാര്‍വതി അവതരിപ്പിച്ച ശോഭയും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരുന്നു.

പാര്‍വതിക്കൊപ്പം നില്‍ക്കുന്ന ശ്രീനിവാസന്റെ ഒരു ചിത്രം ഇപ്പോഴും എല്ലാവരിലും ചിരി നിറയ്ക്കുന്നതാണ്. ട്രോളുകളിലെല്ലാം നിറഞ്ഞുനില്‍ക്കാറുളള തളത്തില്‍ ദിനേശന്‍ കേരള പോലീസിന്റെ ട്രാഫിക്ക് അവബോധ ക്യാമ്പെയിനിലും താരമാവുകയാണ്. മദ്യപിച്ച് വാഹനം ഓടിക്കാതിരിക്കാനുളള സോഷ്യല്‍ മീഡിയ പ്രചാരണത്തിലെ മുഖങ്ങളാണ് ദിനേശനും ശോഭയും. ക്ഷമ പറഞ്ഞാല്‍ നഷ്ടപ്പെട്ടു പോയ ജീവിത പങ്കാളിയെ തിരികെ ലഭിക്കില്ല എന്നതാണ് സന്ദേശം.

vadakkunokkiyanthram

വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധ പുലര്‍ത്താന്‍ വേണ്ടിയാണ് ട്രാഫിക്ക് അവബോധ ക്യാംപെയ്‌നുമായി പോലീസ് എത്തിയിരിക്കുന്നത്. കേരള പോലീസിന്റെ ട്വിറ്റര്‍ പേജിലാണ് ഈ പോസ്റ്റര്‍ വന്നിരിക്കുന്നത്.

ശ്രീനിവാസന്റെ സംവിധാനത്തില്‍ 1989ലായിരുന്നു വടക്കുനോക്കിയന്ത്രം പുറത്തിറങ്ങിയിരുന്നത്. കുടുംബ പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ സിനിമ പിന്നീട് അന്യഭാഷകളിലും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ശ്രീനിവാസന്റെ മകന്‍ ധ്യാന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലും തളത്തില്‍ ദിനേശന്‍,ശോഭ എന്നീ പേരുകളില്‍ കഥാപാത്രങ്ങള്‍ വരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X