ശ്രീനിവാസന്റെ കുശവന്‍ ചാത്തപ്പന്‍

By Staff

സാധാരണക്കാര്‍ക്കിടയിലുള്ള തീര്‍ത്തും സാധാരണക്കാരായ കഥാപാത്രങ്ങളെ അഭിനയിച്ച്‌ ഫലിപ്പിക്കാനുള്ള ശ്രീനിവാസന്‍ എന്ന നടന്റെ കഴിവ്‌ എന്നും മലയാളിപ്രേക്ഷകര്‍ അംഗീകരിച്ചിട്ടുണ്ട്‌. ഇതിനുള്ള അവസാനത്തെ തെളിവായിരുന്നു കഥപറയുമ്പോള്‍ എന്ന ചിത്രത്തിന്റെ വിജയം.

വീണ്ടും ഇത്തരത്തില്‍ വ്യത്യസ്‌തമായ കഥാപാത്രവുമായി ശ്രീനിവാസന്‍ എത്തുന്നു. സതീഷ്‌ പൊതുവാള്‍ സംവിധാനം ചെയ്യുന്ന സമയം എന്ന ചിത്രത്തില്‍ ശ്രീനിവാസന്‍ ഒരു കുശവനായാണ്‌ വേഷമിടുന്നത്‌. കുംബാരകോളനിയിലെ കുശവന്‍ ചാത്തപ്പനെ എല്ലാവരും മടിയനായും കള്ളുകുടിയനായും മാത്രമാണ്‌ കാണുന്നത്‌.

എന്നാല്‍ ഏറെയാര്‍ക്കും അറിയാത്ത ഒരു നല്ല കലാകാരന്‍ ചാത്തപ്പന്റെ ഉള്ളിലുണ്ട്‌. കുംബാര സമുദായക്കാരനാണെങ്കിലും മണ്‍കലങ്ങളും ചട്ടികളുമുണ്ടാക്കുന്നത്‌ തനിക്ക്‌ പറ്റിയ പണിയല്ലെന്നാണ്‌ ചാത്തപ്പന്റെ വിശ്വാസം. ശില്‍പങ്ങളും മറ്റും ഉണ്ടാക്കാനാണ്‌ ചാത്തപ്പന്‌ താല്‍പര്യം.

പിന്നീടൊരിക്കല്‍ ഭൈരവന്‍ എന്നൊരാള്‍ ചാത്തപ്പന്റെ കഴിവുതേടി കുംബാര കോളനിയിലെത്തുകയും ചാത്തപ്പനെ അയാളുടെ പ്രതിമയുണ്ടാക്കാന്‍ നിയോഗിക്കുകയും ചെയ്യുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ്‌ സമയത്തിലെ കഥ.

ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ഒറ്റപ്പാലത്ത്‌ തുടങ്ങി. ശ്രീനിവാസന്റെ തീര്‍ത്തും വ്യത്യസ്ഥമായ ഒരു മുഖമാണ്‌ സമയത്തിലെ ചാത്തപ്പന്‍. ശ്വേതാ മേനോന്‍ ഇതില്‍ ശ്രീനിവാസന്റെ ഭാര്യയായി വേഷമിടുന്നു. ഭൈരവനായെത്തുന്നത്‌ വിജയരാഘവനാണ്‌.

ഇവരെക്കൂടാതെ നെടുമുടിവേണു, സലിം കുമാര്‍, ടിജി രവി, ശിവജി ഗണപതി, ജോബി, ശ്രീദേവിക, രമാദേവി, കൃപ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്‌. റോയല്‍ ആര്‍ട്ടിനുവേണ്ടി എസ്‌ ഷാജഹാനാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌. രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്‌ സതീഷ്‌ പൊതുവാള്‍ തന്നെയാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X