»   » പിണക്കമില്ല, സത്യനും ശ്രീനിയും ഒന്നിയ്ക്കുന്നു

പിണക്കമില്ല, സത്യനും ശ്രീനിയും ഒന്നിയ്ക്കുന്നു

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/sreenivasan-sathyan-team-up-again-2-aid0032.html">Next »</a></li></ul>
Sathyan Anthikkad
പതിനൊന്ന് വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷം കുടുംബപ്രേക്ഷകരുടെ പ്രിയസംവിധായകന്‍ സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഒന്നിയ്ക്കുന്നു. ശ്രീനി തിരക്കഥയെഴുതി താന്‍ സംവിധാനം ചെയ്യുന്ന സിനിമ 2013ല്‍ തിയറ്ററുകളിലെത്തുമെന്ന് സത്യന്‍ അന്തിക്കാട് വ്യക്തമാക്കി.

ജയറാമിനെ നായകനാക്കി 2002ല്‍ പുറത്തിറങ്ങിയ 'യാത്രക്കാരുടെ ശ്രദ്ധക്കാണ്' സത്യന്‍-ശ്രീനി ടീമിന്റെ അവസാനചിത്രം.ഇതിന് ശേഷം സത്യന്‍ സ്വന്തമായി തിരക്കഥയെഴുതി സംവിധാനം ചെയ്യാന്‍ ആരംഭിച്ചതോടെ മലയാളിയ്ക്ക് നഷ്ടമായത് നല്ലൊരു കൂട്ടുകെട്ടായിരുന്നു.

എന്നാല്‍ തന്റെ തൂലികയില്‍ പിറന്ന കഥകള്‍ക്ക് പ്രേക്ഷകരെ പൂര്‍ണമായി സംതൃപ്തപ്പെടുത്താന്‍ കഴിയാതെ വന്നതോടെ സത്യന്‍ തിരക്കഥയെഴുത്ത് തത്കാലത്തേക്കെങ്കിലും അവസാനിപ്പിച്ച് സംവിധാനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഇതാണ് ഹിറ്റ് കൂട്ടുകെട്ടിന്റെ രണ്ടാം വരവിന് വഴിയൊരുക്കുന്നത്. ഒരുപാട് സിനിമികളില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ച ഞങ്ങള്‍ തെറ്റിപിരിഞ്ഞതായി ചില കുപ്രചാരണങ്ങള്‍ ഇവിടെയു്ടായിരുന്നു. ഇതു തിരുത്താന്‍ കൂടിയ പുതിയ സിനിമയെന്നും സത്യന്‍ പറയുന്നു.

മലയാളി ജീവിതത്തിന്റെ നേര്‍കാഴ്ചകള്‍ അവതരിപ്പിച്ച സന്ദേശം പോലെ ആക്ഷേപഹാസ്യത്തിലൂന്നിയ സാമൂഹിക, രാഷ്ട്രീയ പ്രസക്തിയുള്ള സിനിമയാണ് ഇവരുടെ മനസ്സിലുള്ളത്. നേരത്തെ നാടോടിക്കാറ്റിന്റെ നാലാംഭാഗം പുറത്തിറക്കണമെന്ന് കരുതിയെങ്കിലും അത് നടന്നില്ല. ബെന്നി പി. നായരമ്പലത്തിന്റെ ചെറുകഥയെ ഇതിവൃത്തമാക്കിയുള്ള സിനിമയാവും സത്യന്റേതായി ഈ വര്‍ഷം തിയറ്ററുകൡലെത്തുക. ദിലീപ് ഈ സിനിമയില്‍ നായകനാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അടുത്ത പേജില്‍
മമ്മൂട്ടിയും ലാലും മാറിനില്‍ക്കേണ്ട

<ul id="pagination-digg"><li class="next"><a href="/news/sreenivasan-sathyan-team-up-again-2-aid0032.html">Next »</a></li></ul>
English summary
Another buzz in the industry is about the recent announcement made by Sathya Anthikkad about his upcoming project with Sreenivasan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam