twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയും ലാലും മാറിനില്‍ക്കേണ്ട

    By Ajith Babu
    |
    <ul id="pagination-digg"><li class="previous"><a href="/news/sreenivasan-sathyan-team-up-again-1-aid0032.html">« Previous</a>

    Mammootty-Mohanlal
    കലാമൂല്യവും പുതുമയുമുള്ള സിനിമകള്‍ പിറവിയെടുക്കാത്തതാണ് മലയാള സിനിമയുടെ ശരിയായ പ്രതിസന്ധിയെന്ന് മുതിര്‍ന്ന സംവിധായകന്‍ പറയുന്നു. നല്ല സിനിമകളെ പ്രേക്ഷകര്‍ എന്നും സ്വീകരിച്ചിട്ടുണ്ട്.

    പരസ്യങ്ങള്‍ക്കും മറ്റു കണ്‍കെട്ട് വിദ്യകള്‍ക്കും സിനിമയെ രക്ഷപ്പെടുത്താനാവില്ല. സിനിമ പുറത്തിറങ്ങും മുമ്പെ അത് വിലയിരുത്താന്‍ കഴിവുള്ളവനാണ് മലയാളി. സിനിമ അബ്കാരി ബിസിനസ് അല്ല. സിനിമയെ സ്‌നേഹിക്കുകയും അതിനായി സമര്‍പ്പിക്കുകയും ചെയ്ത പി.എം. മേനോനെയുള്ള സിനിമാ പ്രവര്‍ത്തകര്‍ രംഗത്ത് വരണം.

    അത്തരം തിരിച്ചറിവുകള്‍ ഇവിടെ വളര്‍ന്നുവരാന്‍ തുടങ്ങിയതിന്റ ലക്ഷണങ്ങളാണ് കഴിഞ്ഞ വര്‍ഷം ട്രാഫിക്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ചാപ്പാ കുരിശ്, പ്രാഞ്ചിയേട്ടന്‍ തുടങ്ങിയ നല്ല സിനിമകള്‍ തീയേറ്ററിലെത്തിയത്. ഇത് മലയാള സിനിമയുടെ ഉയിര്‍ത്തെഴുന്നേല്‍പിന്റെ ലക്ഷണമാണ്.

    മമ്മൂട്ടിയും മോഹന്‍ലാലും പോലുള്ള മുതിര്‍ന്ന നടന്‍മാര്‍ നായക വേഷത്തില്‍ നിന്ന് മാറി നില്‍ക്കണമെന്ന അഭിപ്രായമില്ല. അവര്‍ സമാനതകളില്ലാത്ത നടന്മാരാണ്. ചില വേഷങ്ങള്‍ അവര്‍ അവതരിപ്പിക്കുന്നത് പോലെ ഇന്ത്യയില്‍ മറ്റാര്‍ക്കും അവതരിപ്പിക്കാനാവില്ല.

    'പ്രാഞ്ചിയേട്ടന്‍' എന്ന കഥാപാത്രത്തെ മമ്മൂട്ടിയെ പോലെ അഭിനയിച്ച് ഫലിപ്പിയ്ക്കാന്‍ ആര്‍ക്കുമാവില്ല.
    പ്രണയത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രവും അങ്ങനെ തന്നെ. നല്ല സിനിമകള്‍ക്കായി പ്രതിഫലം പോലും വാങ്ങാതെ അഭിനയിക്കുന്നവരാണ് അവര്‍. സംവിധായകര്‍ ഈ മഹാ നടന്മാരുടെ കഴിവ് ഉപയോഗപ്പെടുത്തണം. ഇവരുടെ പ്രായത്തിന് അനുയോജ്യമായ വേഷങ്ങള്‍ നല്‍കി ഈ പ്രതിഭകളെ വിനിയോഗിക്കണമെന്നും സത്യന്‍ പറയുന്നു.
    ആദ്യപേജില്‍
    പിണക്കമില്ല, സത്യനും ശ്രീനിയും ഒന്നിയ്ക്കുന്നു

    <ul id="pagination-digg"><li class="previous"><a href="/news/sreenivasan-sathyan-team-up-again-1-aid0032.html">« Previous</a>

    English summary
    Another buzz in the industry is about the recent announcement made by Sathya Anthikkad about his upcoming project with Sreenivasan.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X