ഫേസ്ബുക്കും തീവണ്ടിയുടെ ശുചിമുറിയും ഒരുപോലെ!! ആർക്കും എന്തും പറയാം, വിമർശനവുമായി ശ്രീനിവാസൻ
ഫേസ്ബുക്കിൽ ആർക്കും എന്തും എഴുതാം കൂടാതെ എങ്ങനെ വേണമെങ്കിലും പ്രതികരിക്കാം.
തനിയ്ക്ക് പറയനുള്ളത് നർമ്മത്തിൽ കലർത്തി ആരോടും എവിടെയും പറയാനുള്ള ധൈര്യം നടൻ ശ്രീനിവാസനെ കഴിഞ്ഞേ മറ്റാർക്കുമുളളൂ. വിമർശിക്കേണ്ടതിനെ മാത്രം വിമർശിക്കുകയും സമൂഹത്തിനു വണ്ടിയുള്ള നല്ല കാര്യങ്ങൾ ഇരു കൈകളും നീട്ടി സ്വീകരിക്കാൻ അദ്ദേഹത്തിനു ഒരു മടിയുമില്ല. അഭിനയം കൊണ്ട് തിരക്കഥകൾ കൊണ്ടും നമ്മളെ പ്രേക്ഷകരെ ഏറെ അത്ഭുതപ്പെടുത്തിയ താരമണ്. ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതുപോലെ തന്നെയാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും.

ഫേസ്ബുക്ക് തീവണ്ടിയുടെ ശുചിമുറി പോലെയാണെന്നാണ് താരം പറയുന്നത്. ഫേസ്ബുക്കിൽ ആർക്കും എന്തും എഴുതാം കൂടാതെ എങ്ങനെ വേണമെങ്കിലും പ്രതികരിക്കാം. പലപ്പോഴും പലരും സ്വന്തം ഐഡി മറച്ചു വെച്ചിട്ടാണ് പ്രതികരിക്കുന്നതും. സ്വന്തം വ്യക്തിത്വം പോലും മറച്ചുവെച്ചു പ്രതികരിക്കുന്നവർ സമൂഹത്തിൽ എന്ത് മാറ്റം കൊണ്ടു വരാനാണെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. വനിതയ്ക്ക് നൽകി അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സിനിമ എന്ന മാധ്യമത്തിലൂടെ സമൂഹത്തിൽ വലിയ തിരുത്തലുകൾ കൊണ്ടു വരാൻ പ്രയാസമാണ്. കൂടാതെ സിനിമ കണ്ട് ആളുകൾ നന്നാകുമെന്ന് പറയാൻ സാധിക്കുകയില്ല. എന്നാൽ സിനിമ ചിലരുടെ തീരുമാനങ്ങളെ സ്വാധീനം ചെലുത്താമെന്നും അദ്ദേഹം പറഞ്ഞു. ഹൗ ഓൽഡ് ആർ യു അത്തരം ചിത്രത്തിൽപ്പെടുന്നതാണെന്നും ശ്രീനിവാസൻ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications