twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിനീതിനോട് ഞാന്‍ ഇതുവരെ രാഷ്ട്രീയം സംസാരിച്ചിട്ടില്ല! വ്യാജ പ്രചാരണങ്ങളില്‍ ശ്രീനിവാസന്റെ മറുപടി

    By Midhun Raj
    |

    സോഷ്യല്‍ മീഡിയയില്‍ തന്റെ പേരില്‍ നടക്കുന്ന വ്യാജപ്രചാരണങ്ങള്‍ക്കെതിരെ പ്രതികരണവുമായി ശ്രീനിവാസന്‍. ഫെയ്‌സ്ബുക്കില്‍ ഔദ്യോഗിക അക്കൗണ്ട് തുടങ്ങിയ ശേഷമായിരുന്നു ശ്രീനിവാസന്‍ എത്തിയത്. ഫെയ്ക്കന്‍മാര്‍ ജാഗ്രതൈ,ഒറിജിനല്‍ വന്നു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ നടന്‍ പങ്കുവെച്ചിരിക്കുന്നത്. മകന്‍ വിനീതിനോട് സിപിഎമ്മില്‍ ചേരാന്‍ ആവശ്യപ്പെട്ടു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് ശ്രീനിവാസന്‍ വീഡിയോയില്‍ പറയുന്നു.

    sreenivasan-vineeth

    ഫെയ്‌സ്ബുക്കില്‍ തനിക്കിത് വരെ അക്കൗണ്ടുകള്‍ ഇല്ലെന്നും പക്ഷേ സുഹൃത്തുക്കളുടെ സഹായത്തോടെ ആറ് വ്യാജ അക്കൗണ്ടുകള്‍ ഉണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും ശ്രീനിവാസന്‍ പറഞ്ഞു. അതിലൂടെ പല കാര്യങ്ങളും ഞാന്‍ പറഞ്ഞതായി പ്രചാരണം നടക്കുന്നുണ്ട്. ഉദാഹരണത്തിന് എന്റെ മകന്‍ വിനീതിന് ഞാന്‍ ഉപദേശങ്ങള്‍ നല്‍കിയതായി പറയുന്നു. അതായത് വീനിതിനോട് സിപിഎമ്മില്‍ ചേരണമെന്ന് ഒരിക്കല്‍ പറഞ്ഞുവെന്നും പിന്നീട് ചേരരുതെന്ന് പിന്നീടൊരിക്കല്‍ പറഞ്ഞുവെന്നും പറയുകയുണ്ടായി.

    കറുപ്പും വെളുപ്പുമൊക്കെ തുല്യമാണ്! അത് വെറും നിറങ്ങള്‍ മാത്രം,കളിയാക്കിയവര്‍ക്ക് അറ്റ്‌ലീയുടെ മറുപടികറുപ്പും വെളുപ്പുമൊക്കെ തുല്യമാണ്! അത് വെറും നിറങ്ങള്‍ മാത്രം,കളിയാക്കിയവര്‍ക്ക് അറ്റ്‌ലീയുടെ മറുപടി

    വിനീതിനോട് ഞാന്‍ ഇന്നേവരെ രാഷ്ട്രീയം സംസാരിച്ചിട്ടില്ല. കാരണം ഓരോരുത്തര്‍ക്കും പ്രായപൂര്‍ത്തിയാവുമ്പോള്‍ ലോകത്ത് നടക്കുന്നത് എന്താണെന്ന് തിരിച്ചറിയാനുളള കഴിവുണ്ട്. ഉണ്ടാവണം. വിനീതിന് അങ്ങനെ ഒരു കഴിവുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വിനീതിന് മാത്രമല്ല തങ്ങളുടെ നിലപാടുകളും താല്‍പര്യങ്ങളും പുറത്തുപറയാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് പോലും അവര്‍ക്ക് പറയാനുളള കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാവും.

    അതുകൊണ്ട് തന്നെ എന്റെ ഉപദേശമോ അഭിപ്രായമോ ആര്‍ക്കും ആവശ്യമില്ല. അങ്ങനെ ഞാന്‍ ആരെയും ഉപദേശിക്കാറില്ല. ലോകത്തിലെ എറ്റവും വൃത്തിക്കെട്ട പരിപാടിയാണ് ഉപദേശമെന്ന് എനിക്കറിയാം. എന്നെ പറ്റി ഈ വ്യാജ അക്കൗണ്ടുകളില്‍ എഴുതുന്നവര്‍ക്ക് ആ സത്യം അറിയില്ലായിരിക്കും. അവര്‍ ഇനിയെങ്കിലും അത് മനസിലാക്കണം. ശ്രീനിവാസന്‍ പാട്യം ബ്രാക്കറ്റില്‍ ശ്രീനി എന്ന് പറയുന്ന അക്കൗണ്ട് ഔദ്യോഗികമായി ഞാന്‍ തുടങ്ങിയിരിക്കുകയാണ്. പാട്യം എന്റെ നാടാണ്. അതിലൂടെ എനിക്ക് പറയാനുളള ഉപദേശമല്ലാത്ത കാര്യങ്ങള്‍ പറയാന്‍ ഞാന്‍ ശ്രമിക്കുകയാണ്. വീഡിയോയില്‍ ശ്രീനിവാസന്‍ വ്യക്തമാക്കി.

    English summary
    Sreenivasan Says About Fake Profiles In Facebook
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X