ഒരു മരണം കഴിഞ്ഞു!! ഇനി എന്റെ എല്ലാ ഉത്തരവാദിത്വവും വിനുവിനാണ്, ശ്രീനിവാസൻ പറയുന്നു
ഒരു മരണം കഴിഞ്ഞിട്ടാണ് ഇപ്പോൾ തിപികെ വന്നിരിക്കുന്നതെന്ന് നടൻ ശ്രീനിവാസൻ. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം നർമ്മത്തിന്റെ അകമ്പടിയോടെ പറഞ്ഞത്. വിനുവാണ് തന്റെ ജീവിതം തിരികെ കൊണ്ട് വന്നതെന്നും അതിനാൽ ഇനി അങ്ങോട്ടുളള എന്റെ എല്ലാ ജീവിതച്ചെലവും നോക്കേണ്ടത് അദ്ദേഹമാണെന്നും താരം തമാശരൂപേണേ പറഞ്ഞു. തനിയ്ക്ക് ഒരു പേടിയുമില്ല. ഇതേയുള്ളൂ മരണമെന്നാണ് തോന്നിയതെന്നും ശ്രീനിവാസൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിനെ കുറിച്ചും തുടർന്ന് പുറത്തു വന്ന കള്ളവോട്ട് വിവാദങ്ങളെ കുറിച്ചും അദ്ദേഹം അഭിപ്രായം രേഖപ്പെടുത്തി. വർഷങ്ങൾക്ക് മുൻപ് തന്നെ സംസ്ഥാനത്ത് കള്ളവോട്ട് നിലവിലുണ്ട്. മൂപ്പത് കൊല്ലം മുൻപ് ഒരു കള്ളവോട്ട് സംഭവം തനിയ്ക്ക് നേരിടേണ്ടിവന്നിരുന്നു. തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാൻ ചെന്നൈയിൽ നിന്ന് എത്തിയതായിരുന്നു, അപ്പോൾ തന്റ വോട്ട് വേറെയാരോ ചെയ്ത് കഴിഞ്ഞിരുന്നു. ചാലക്കുടിയിൽ ഇന്നസെന്റ് ജയിക്കുമെന്നും തൃശൂരിൽ സുരേഷ് ഗോപി വോട്ട് പിടിക്കുമെന്നും ശ്രീനിവാസൻ പറഞ്ഞു.
ആശുപത്രിവാസത്തിനു ശേഷം ശ്രീനിവാസൻ എത്തുന്ന ചിത്രമാണ് കുട്ടിമാമ. മകൻ ധ്യാൻ ശ്രീനിവാസനോടൊപ്പമാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. വിഎം വിനു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുർഗാ കൃഷ്ണയാണ് നായിക. ചിത്രത്തിൽ വിനീത് ശ്രീനിവാസൻ ആലപിച്ച് റൊമാന്റിക് ഗാനം പുറത്തു വന്നിട്ടുണ്ട്.


Click it and Unblock the Notifications











