For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹൻലാലുമായി കടുത്ത വിരോധം!! പ്രശ്നം തുടങ്ങിയത് ആ ചിത്രത്തിന് ശേഷം? ശ്രീനിവാസൻ പറയുന്നതിങ്ങനെ..

  |

  എന്നും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താര കൂട്ട്കെട്ടായിരുന്നു മോഹൻലാൽ- ശ്രീനിവാസൻ ജോഡി. ഈ കൂട്ട്കെട്ടിലൂടെ നിരവധി ഹിറ്റുകളാണ് മലയാളത്തിൽ പിറന്നത്. ഇന്നും അവയെല്ലാം മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. ശ്രീനിവാസൻ- മോഹൻലാൽ സത്യൻ അന്തിക്കാട് എന്നീ ത്രിമൂർത്തികൾ വെള്ളിത്തിരിയിൽ അത്ഭുതങ്ങളായിരുന്നു സൃഷ്ടിച്ചിരുന്നത്. ഇവരുടെ ചിത്രങ്ങളെല്ലാം ബോക്സ് ഓഫീസിൽ സൂപ്പർ ഹിറ്റുമായിരുന്നു. സിനിമയിൽ മാത്രമല്ല സ്വകാര്യ ജീവിതത്തിലും ഇവർ വളരെ അടുത്ത ബന്ധംവെച്ച് പുലർത്തിയിരുന്നു.

  mohanlal-srinivasan

  മിഠായി വേണമെന്ന് ബേസിൽ ജോസഫിനോട് ഭാര്യ എലിസബത്ത്, സംവിധായകൻ കൊടുത്ത മറുപടി... വീഡിയോ കാണാം

  എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി ഇവരുടെ ബന്ധത്തിൽ വിളളൽ വീണിട്ടുണ്ടെന്നുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്. കുറച്ചു നാളായ ഇവരുടെ ബന്ധത്തിൽ അസ്വസ്ഥത തല പൊക്കിയിട്ടുണ്ടെത്രേ. എന്നാൽ ഇത് വെറു പപ്പരാസി വർത്തനമാണോ ഇതിനു പിന്നിലെ സത്യം ഇപ്പോൾ ശ്രീനിവാസൻ തന്നെ തുറന്നു പറയുകയാണ്. അദ്ദേഹം പറയുന്നത് കേൾക്കാം. ഒരു അഭിമുഖത്തിലാണ് ശ്രീനിവാസൻ ഇക്കാര്യം വ്യക്തമാക്കിയത്.

  പത്മശ്രീ സരോജ് കുമാറിനു ശേഷം

  പത്മശ്രീ സരോജ് കുമാറിനു ശേഷം

  മോഹൻലാൽശ്രീനിവാസൻ കൂട്ട്കെട്ടിൽ പിറന്ന സൂപ്പർഹിറ്റ് ചിത്രമായ ഉദയനാണ് താരത്തിൽ ശ്രീനിവാസൻ അവതരിപ്പിച്ച കഥാപാത്രമായിരുന്നു സരോജ്കുമാർ. ആ കഥാപാത്രത്തെ മുൻനിർത്തി പുറത്തിറക്കിയ സിനിമയായിരുന്നു 2012 ൽ പുറത്തു വന്ന പത്മശ്രീ സരോജ് കുമാർ. ഈ ചിത്രത്തിനു ശേഷമാണ് ഇരു താരങ്ങൾക്കിടിൽ അഭിപ്രാഭ ഭിന്നത രൂക്ഷമായത്. ചിത്രം പുറത്തു വന്നതിനു പിന്നാലെ മോഹൻലാലിനെ രൂക്ഷമായി പരിഹസിച്ച് ശ്രീനിവാസൻ രംഗത്തെത്തി എന്നു തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു.

  മോഹൻലാൽ ആരാധകരെ ചൊടിപ്പിച്ചു

  മോഹൻലാൽ ആരാധകരെ ചൊടിപ്പിച്ചു

  കൂടാതെ ശ്രീനിവാസനെതിരെ ലാലേട്ടൻ ഫാൻസും രംഗത്തെത്തിയിരുന്നു. മോഹൻലാലിന്റെ ലൈഫ്റ്റ് കേണൽ പദവി, ആനക്കൊമ്പ് എന്നീ വിഷയത്തിനെതിരെ ശ്രീനി ട്രോളി രംഗത്തെത്തിയിരുന്നു. അന്ന് ഇത് ഫാൻസിനിടയിൽ വലിയ വിവാദമായിരുന്നു. അത് ഫാൻസുകൾ ചെറിയ തോതിൽ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ എല്ലാവർക്കും അറിയേണ്ടത് പ്രചരിക്കുന്ന വർത്തയിൽ എന്തൊങ്കിലും സത്യമുണ്ടോയെന്നാണ്. ഇതിനു മറുപടിയുമായി ശ്രീനി തന്നെ രംഗത്തെത്തിയിട്ടുണ്ട്.

  വിരോധമുണ്ടോ

  വിരോധമുണ്ടോ

  താനും മോഹൻലാലുമായി യാതൊരു തരത്തിലുള്ള വിരോധവുമില്ല, പത്മശ്രീ സരോജ്കുമാർ എന്ന ചിത്രം മോഹൻലാലുമായി ബന്ധപ്പെട്ട് വിവാദമുണ്ടാക്കിയിരുന്നു. ഈ സമയത്ത് അദ്ദേഹം പറ‍ഞ്ഞത് വളരെ ശ്രദ്ധേയമായിരുന്നു. ശ്രീനിവാസൻ തന്നെ നേരിൽ കാണുമ്പോൾ ഇതിലും കൂടുതൽ പരിഹസിക്കാറുണ്ടെന്നായിരുന്നു. ഇതിൽ നിന്ന് വ്യക്തമാണ് ശ്രീനിവാസൻ മോഹൻലാലിനെ ആക്ഷേപിച്ചു എന്നുളളത് പൊള്ളയായ ആരോപണം മാത്രമാണ്. ഇതിനെ അദ്ദേഹം തള്ളിക്കളയുകയും ചെയ്തുട്ടുണ്ട്.

   പുതിയ ചിത്രം

  പുതിയ ചിത്രം

  മോഹൻലാൽ -ശ്രീനിവാസൻ കൂട്ട്കെട്ടിൽ നിറയെ ഹിറ്റ് ചിത്രങ്ങൾ പിറന്നിട്ടുണ്ട്. 2010 ൽ പുറത്തിറങ്ങിയ ഒരുനാൾ വരുമെന്ന ചിത്രത്തിനു ശേഷം ഈ കൂട്ട്കെട്ടിൽ പുതിയൊരു ചിത്രം പിറന്നിട്ടില്ല. എതെങ്കിലും ഒരു ചിത്രത്തിനു വേണ്ടി ഒന്നിച്ചഭിനയിക്കാൻ ഈ താരജോഡികൾ തയ്യാറല്ല. മുൻകാലങ്ങളിലെ പോലെ ഒരു മാസ് ക്ലാസ പടത്തിൽ മാത്രമേ ഇവർ ഒന്നിക്കാറുള്ളൂ. വർഷങ്ങൾക്ക് ശേഷം പുറത്തു വരുന്ന ശ്രീനിവാസൻ സത്യൻ അന്തിക്കാട് ചിത്രത്തിൽ മോഹൻലാൽ ആണ് നായകനായി എത്തുന്നതെന്നുള്ള വാർത്ത പ്രചരിച്ചിരുന്നു. ഇത് പ്രേക്ഷകർക്ക് ഏറെ സന്തോഷമായിരുന്നു.

   ഫഹദ് ഫാസിൽ

  ഫഹദ് ഫാസിൽ

  എന്നാൽ ലാലേട്ടനല്ല ആ സൂപ്പർ പ്രോജക്ടിലെ നായകൻ. മോഹൻലാലിനെ കൂടാതെ ജയറാമിന്റെ പേരും ആ ചിത്രത്തിൽ ഉയർന്നു വന്നിരുന്നു. എന്നാൽ ഇതെല്ലാം ഖണ്ഡിക്കും വിധമായിരുന്നു സിനിമയെ കുറിച്ചുള്ള പ്രഖ്യാപനം. ഫഹദ് ഫാസിലാണ് ചിത്രത്തിലെ നായകനായി എത്തുന്നത്. മലയാളി എന്നാണ് ചിത്രത്തിന് പേരിട്ടിരുന്നത്. എന്നാൽ പിന്നീട് ഈ പേരിൽ പണ്ട് സിനിമ പുറത്തിറങ്ങിയതിന്റെ പശ്ചാത്തലത്തിൽ പേര് വീണ്ടും മാറ്റുകയായിരുന്നു. പുതിയ പേര് വെളിപ്പെടുത്തിയിട്ടില്ല.

  English summary
  sreenivasan says about mohanlal and his confict
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X