അത് വെറുമൊരു തമാശ! ബംഗാളിന്റെ യാഥാര്‍ത്ഥ്യം വേറെ! ഞാന്‍ പ്രകാശനിലെ സീനിനെക്കുറിച്ച് ശ്രീനിവാസന്‍
ഒരിടവേളയ്ക്കു ശേഷം ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് മലയാളത്തില്‍ ഒന്നിച്ച ചിത്രമായിരുന്നു ഞാന്‍ പ്രകാശന്‍. ജനപ്രിയ കൂട്ടുകെട്ടിന്റെ പുതിയ സിനിമയ്ക്ക് ഗംഭീര സ്വീകരണമായിരുന്നു പ്രേക്ഷകര്‍ നല്‍കിയിരുന്നത്. ശ്രീനിവാസന്റെ തിരക്കഥയും സത്യന്‍ അന്തിക്കാടിന്റെ സംവിധാനവുമെല്ലാം ചിത്രത്തില്‍ മികച്ചുനിന്നു. ചിത്രത്തില്‍ പ്രകാശനായി എത്തിയ ഫഹദ് ഫാസിലും ഗംഭീര പ്രകടനമായിരുന്നു നടത്തിയിരുന്നത്.
മികച്ച പ്രതികരണത്തോടൊപ്പം കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കികൊണ്ടാണ് ഞാന്‍ പ്രകാശന്‍ തിയ്യേറ്ററുകളില്‍ മുന്നേറിയിരുന്നത്. യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ഒരേപോലെ തൃപ്തിപ്പെടുത്തിയ ചിത്രമായിരുന്നു ഞാന്‍ പ്രകാശനെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ഞാന്‍ പ്രകാശനിലെ ഒരു സീനിനെക്കുറിച്ച് ശ്രീനിവാസന്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായിരുന്നു. സിനിമയില്‍ ബംഗാളിലെ ആളുകളെക്കുറിച്ച് പറഞ്ഞ സീനിനെപറ്റിയായിരുന്നു ശ്രീനിവാസന്‍ സംസാരിച്ചത്.

ഞാന്‍ പ്രകാശന്‍
പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്‍- അന്തിക്കാട് ടീം ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഞാന്‍ പ്രകാശന്‍. ഒരു ഇന്ത്യന്‍ പ്രണയകഥയുടെ വിജയത്തിന് ശേഷമാണ് ഫഹദിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരു ചിത്രമെടുത്തിരിക്കുന്നത്. ആദ്യ ചിത്രത്തില്‍ അയ്മനം സിദ്ധാര്‍ത്ഥനായിരുന്നെങ്കില്‍ ഇത്തവണ പ്രകാശന്റെ കളികളായിരുന്നു പ്രേക്ഷകര്‍ കണ്ടത്. ഇത്തവണ മികച്ചൊരു തിരക്കഥ തന്നെ സത്യന്‍ അന്തിക്കാട് ചിത്രത്തിനായി ശ്രീനിവാസന്‍ ഒരുക്കി. പ്രേക്ഷകരെ ചിരിപ്പിച്ച നിരവധി രംഗങ്ങളും ചിത്രത്തിലുണ്ടായിരുന്നു.

കുടുംബ പ്രേക്ഷകരുടെ പിന്തുണ
കുടുംബ പ്രേക്ഷകര്‍ അടക്കമുളള എല്ലാ വിഭാഗം പ്രേക്ഷകരും പിന്തുണച്ചു തുടങ്ങിയതോടെയാണ് ചിത്രം വലിയ വിജയത്തിലേക്ക് നീങ്ങിയിരുന്നത്. റിലീസ് ചെയ്ത ആദ്യ ദിനങ്ങളില്‍ ലഭിച്ച മൗത്ത് പബ്ലിസിറ്റിയും സിനിമയുടെ വിജയത്തില്‍ നിര്‍ണായകമായി മാറി. റിലീസ് ചെയ്ത് ഒരു മാസത്തിലേക്ക് എത്തുമ്പോഴും മികച്ച പ്രതികരണമാണ് സിനിമ ഇപ്പോഴും നേടിക്കൊണ്ടിരിക്കുന്നത്. ഒടിയന് ശേഷമെത്തിയ സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് സിനിമാ പ്രേമികള്‍ നല്‍കിയിരുന്നത്.

ശ്രീനിവാസന്‍ പറഞ്ഞത്
ഞാന്‍ പ്രകാശനില്‍ ബാംഗാളിനെക്കുറിച്ച് പറഞ്ഞത് വെറുമൊരു തമാശ മാത്രമാണെന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്. ചിത്രത്തില്‍ ഇടതുഭരണം മാറിയപ്പോള്‍ ബംഗാളില്‍നിന്നുളള ആളുകളുടെ വരവ് കുറഞ്ഞെന്ന് പറഞ്ഞത് തമാശയ്ക്കായി എഴുതിയതാണെന്നും എന്നാല്‍ സ്ഥിതി മറിച്ചാണെന്നാണ് കാര്യങ്ങള്‍ വായിക്കുമ്പോള്‍ മനസിലാകുന്നതെന്നും ശ്രീനിവാസന്‍ പറയുന്നു. ബംഗാളികളുടെ ജീവിതം ഇപ്പോഴത്തെ ഭരണത്തില്‍ കൂടുതല്‍ മോശമായികൊണ്ടിരിക്കുകയാണെന്ന് പലയിടത്തും വായിക്കുകയുണ്ടായി.

പ്രേക്ഷകരെ ചിരിപ്പിക്കാനായി
രാഷ്ട്രീയമായി കൃത്യമായ ഒരു അഭിപ്രായമല്ല സിനിമയില്‍ പറഞ്ഞത്. പ്രേക്ഷകരെ ചിരിപ്പിക്കാനുളള തമാശ മാത്രമായിരുന്നു അത്. ദ ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീനിവാസന്‍ പറഞ്ഞു. അതേസമയം ഞാന്‍ പ്രകാശന്‍ അടുത്തിടെ അമ്പത് കോടി ക്ലബില്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വലിയ ചിത്രങ്ങള്‍ക്കൊപ്പം മല്‍സരിച്ചുകൊണ്ടായിരുന്നു ഫഹദ് ഫാസില്‍-സത്യന്‍ അന്തിക്കാട് ചിത്രം ഈ നേട്ടം സ്വന്തമാക്കിയിരുന്നത്. റിലീസ് ചെയ്ത അധിക സ്ഥലങ്ങളിലും നിരവധി ഹൗസ്ഫുള്‍ ഷോകളും ചിത്രത്തിന് ലഭിച്ചു.

മറ്റു താരങ്ങള്‍
അരവിന്ദന്റെ അതിഥികളിലൂടെ ശ്രദ്ധേയയായ നിഖില വിമലാണ് ചിത്രത്തിലെ നായിക. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണാര്‍ക്കാട് ചിത്രം നിര്‍മ്മിച്ചിരിക്കുന്നു. ശ്രീനിവാസന്‍,കെപിഎസി ലളിത,അഞ്ജു കുര്യന്‍,ദേവിക സഞ്ജയ്, അനീഷ് ജി മേനോന്‍,സബിത ആനന്ദ്, വീണ നായര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഷാന്‍ റഹ്മാന്‍ ഒരുക്കിയ പാട്ടുകളും ചിത്രത്തിന്റെതായി ശ്രദ്ധിക്കപ്പെട്ടിരുന്നു. എസ് കുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് കെ രാജഗോപാല്‍ ആണ് എഡിറ്റിങ് ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications











