കഞ്ചാവ് വലിച്ച് സിനിമ എടുത്താൽ പിടിച്ച് അകത്തിടണം!! വിമർശനത്തിന് മറുപടിയുമായി ശ്രീനിവാസൻ
കഞ്ചാവ് വലിച്ചിട്ടാണ് സിനിമ എടുക്കുന്നതെങ്കിൽ അയാളെ പിടിച്ച് അകത്തിടണമെന്നും
പ്രശസ്ത ഛായഗ്രാഹകൻ രാജീവ് രവിയുടെ വിവാദ പരാമർശത്തിന് മറുപടിയുമായി ശ്രീനിവാസൻ. ശ്രീനിവാസൻ ചിത്രങ്ങൾ സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുന്നുവെന്നു ഇടത്തരക്കാരുടെ വിഷയം എടുത്തു ചൂഷണം ചെയ്യുകയാണെും അത്തരം സിനിമകൾ ശരിയ്ക്കും വെറുപ്പ് സൃഷ്ടിക്കുന്നുവെന്നും രാജീവ് രവി ആരോപിച്ചിരുന്നു. ഇതിനു മറുപടിയുമായിട്ടാണ് ശ്രീനിവാസൻ എത്തിയിരിക്കുന്നത്.

രാജീവ് രവിയുടെ പരാമർശത്തിന് പരിഹാസത്തിൽ കലർന്നാണ് ശ്രീനിവാസൻ മറുപടി നൽകിയിരിക്കുന്നത്. കഞ്ചാവ് വലിച്ച് സിനിമ എടുക്കുന്നവരെ പിടിച്ചു അകത്തിടണമെന്നും ജനിക്കുമ്പോൾ കിട്ടുന്നത് വലിക്കുമ്പോൾ കിട്ടില്ലെന്നായിരുന്നു ശ്രീനിവാസന്റെ പരിഹാസം. ഒരു അഭിമുഖത്തിനിടയിലായിരുന്നു വിവാദ പരാമർശത്തിന് മറുപടി നൽകിയത്. കഞ്ചാവ് വലിക്കുന്നരെ പിടിച്ച് അകത്തിടണമെണം. അതു പോലെ രാജീവ് രവിയുടെ പാരാമർശം മറുപടി അർഹിക്കുന്നതല്ലയെന്നും താരം പറഞ്ഞു.
അതു പോലെ രജീവ് രവി അങ്ങനെയുള്ള ആളാണോ എന്ന് തനിയ്ക്ക് അറിയില്ലെന്നും അദ്ദേഹം കഞ്ചാവ് വലിച്ചിട്ടാണ് സിനിമ എടുക്കുന്നതെങ്കിൽ അയാളെ പിടിച്ച് അകത്തിടണമെന്നും ശ്രീനിവാസൻ പറഞ്ഞു. താനും മോഹൻലാലും തമ്മിൽ പ്രശ്നങ്ങളുണ്ടെന്നു പ്രചരിപ്പിക്കുന്നവർക്കും താരം മറുപടി നൽകിയിട്ടുണ്ട്. താനും ലാലുമായി ഒരു പ്രശ്നമില്ലെന്നാണ് ആ വിഷയത്തിൽ ശ്രീനിവാസൻ നൽകിയ മറുപടി.


Click it and Unblock the Notifications