തളത്തിൽ ദിനേശനുണ്ടായത് കൊല്ലം സ്വദേശിയിൽ നിന്ന്! ചിത്രത്തിൽ അയാളെ ഉപയോഗിച്ചിട്ടില്ല- ശ്രീനിവാസൻ
തളത്തിൽ ദിനേശനുണ്ടായത് കൊല്ലം സ്വദേശിയിൽ നിന്ന്
ചില സിനിമകൾ എത്ര കാലം കഴിഞ്ഞാലും മനസ്സിൽ നിന്ന് പോകില്ല. എല്ലാ കാലഘട്ടത്തിലുളള ജനങ്ങൾക്കും പ്രിയപ്പെട്ടതായിരിക്കും. മോഹൻലാലിന്റേയും ശ്രീനിവാസന്റേയും മമ്മൂക്കയുടേയും പണ്ടത്തെ ചിത്രങ്ങൾ ഇന്നും യുവതലമുറ നെഞ്ചിലേറ്റി നടക്കുന്നുണ്ട്. ഇന്നത്തെ തലമുറ ഏറ്റവും കൂടുതൽ സംസാരിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന ഒരു സിനിമയാണ് വടക്ക് നോക്കി യന്ത്രം.
ഇന്നും പ്രേക്ഷകരുടെ ഇടയിൽ തളത്തിൽ ദിനേശനും ഭാര്യയും ആ വിവാഹ ചിത്രവും നിലനിൽക്കുന്നുണ്ട്. മലയാളി പ്രേക്ഷകരുടെ ടേസ്റ്റ് കൃത്യമായി പഠിച്ചയാളാണ് ശ്രീനിവാസൻ. സിനിമയിൽ കാലം ചില മാറ്റങ്ങൾ വരുത്തിയാലും അന്നും ഇന്നും ചിലകാര്യങ്ങൾ മുഴച്ചു നിൽക്കും. ഇത് മനസ്സിലാക്കി അദ്ദേഹം രചിച്ച തിരക്കഥകൾ അന്നും ഇന്നും സൂപ്പർ ഹിറ്റാണ്. വർഷങ്ങൾക്ക് മുൻപ് അദ്ദേഹം സൃഷ്ടിച്ച് ജീവൻ നൽകിയ തളത്തിൽ ദിനേശന് ഒരു മലായളിയുമായി ചെറിയ ബന്ധമുണ്ട്. ശ്രീനിവാസൻ തന്നെയാണ് അത് വെളിപ്പെടുത്തിയിരിക്കുന്നത്. ശ്രീകാന്ത് കോട്ടയ്ക്കൽ മാതൃഭൂമിക്ക് വേണ്ടി തയ്യാറാക്കിയ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദഹം തുറന്ന് പറഞ്ഞത്.

തളത്തിൽ ദിനേശൻ ഉണ്ടായത് ആ കൊല്ലൻ കാരനിൽ നിന്ന്
മലായാളി പ്രേക്ഷകർ ഇന്നും ഹൃദയത്തിൽ കൊണ്ട് നടക്കുന്ന ഒരു കഥാപാത്രമാണ് വടക്ക് നോക്കി യന്ത്രത്തിലെ തളത്തിൽ ദിനേശനെ. അന്നും ഇന്നും തളത്തിൽ ദിനേശൻ പ്രേക്ഷകരുടെ ഇടയിൽ സ്റ്റാർ തന്നെയാണ്. എന്നാൽ തളത്തിൽ ദിനേശന് മാതൃകയായത് ഒരു കൊല്ലൻകാരൻ വ്യക്തിയാണത്രേ. എന്നാൽ അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നുള്ള ഒരു സംഭവവു സിനിമയിൽ ഒരിടത്തും ഉപയോഗിച്ചിട്ടില്ലെന്നും ശ്രീനിവാസൻ പറയുന്നു.

അദ്ദേഹം ഭാര്യയോട് ചെയ്തത്
അയാളുടെ ജീവിതത്തി നിന്നുള്ള കാര്യങ്ങൾ സിനിമയിൽ ഉപയോഗിക്കാതിരുന്നതിന് ഒരു കാരണമുണ്ട്. അത് ഉപയോഗിച്ചാൽ ഒരിക്കലും അത് ജനങ്ങൾ വിശ്വസിക്കില്ല. അത്രയ്ക്ക് ക്രൂരമായിരുന്നു. മദ്രസിൽ വച്ചാണ് ആയാളെ ഞാൻ പരിചയപ്പെടുന്നത്. ഒരു നിർമ്മാണ കമ്പനിയിലെ ഡ്രാഫ്റ്റ്സ്മാനായിരുന്നു. ജോലിയ്ക്ക് പോകുമ്പോൾ ഭാര്യയെ വീട്ടിലിട്ട് പൂട്ടിയിട്ടായിരുന്നു പോയിരുന്നത്.

റൂംമേറ്റിനെ ഒഴിവാക്കി
വിവാഹം തീരുമാനിച്ചതു മുതൽ അയാൾ തന്റെ റൂമംമേറ്റായ ചന്ദ്രശേഖർ എന്ന ആളെ ഒഴിവാക്കിയിരുന്നു. എന്നാൽ പിന്നീടാണ് കാര്യം മനസ്സിലായത്. താനുമായുളള ബന്ധം പറഞ്ഞ് അവൻ തന്റെ ഭാര്യയുടെ അടുത്ത് വന്നാലോ? പിന്നീടൊരിക്കലും ഇതു പോലുള്ള ഒരു സംഭവം അയാൾ എന്നോട് പറഞ്ഞിരുന്നു. ആശാനേ, ഞാൻ വിചാരിച്ചത് എന്നെ വിവാഹം കഴിച്ചതിനു ശേഷമാണ് അവൾ ആദ്യമായി ഇവിടെ എത്തുന്നതെന്നാണ്. എന്നാൽ അങ്ങനെയല്ല. എങ്ങനെ മനസ്സിലായി എന്ന് ഞാൻ ചോദിച്ചപ്പോൾ അയാൾ എന്നോട് പറഞ്ഞു ഞാൻ പറയുന്നതിനേക്കാലും നന്നായി അവർ തമിഴ് പറയുന്നുണ്ടെന്ന്. ഇതായിരുന്നു അയാളുടെ അവസ്ഥ.

ഒരു ആഗോള പ്രതിഭാസം
വടക്ക് നേക്കി യന്ത്രത്തിലെ തളത്തിൽ ദിനേശൻ മലയാളികളുടെ മാത്രം ഒരു മനോരോഗമല്ല. അയാളുടെ പ്രശ്നം ഒരു ആഗോളപ്രതിഭാസം കൂടിയാണ്. ലോകത്തിൽ എല്ലായിടത്തും അതുണ്ട്. എന്നാൽ ചെറിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടെന്നെന്ന് മാത്രമെന്ന് ശ്രീനിവാസൻ പറയുന്നു.


Click it and Unblock the Notifications