»   » ശ്രീനിവാസന്റെ രണ്ടാമത്തെ മകനും സിനിമയിലേക്ക്

ശ്രീനിവാസന്റെ രണ്ടാമത്തെ മകനും സിനിമയിലേക്ക്

Posted By:
Subscribe to Filmibeat Malayalam
Dhyan sreenivasan
കേട്ടതു ശരിയാണെങ്കില്‍ വിനീത് ശ്രീനിവാസന്റെ അടുത്ത ചിത്രത്തില്‍ പുതുമുഖമാണ് താരം. ഇദ്ദേഹം സിനിമയില്‍ മാത്രമേ വിനീതിനെ സംബന്ധിച്ചിടത്തോളം പുതുമുഖമാകുന്നുള്ളൂ. ജീവിതത്തില്‍ കൂടെപിറപ്പാണ്. അതെ നടന്‍ ശ്രീനിവാസന്റെ രണ്ടാമത്തെ മകന്‍ ധ്യാനും സിനിമയിലേക്കു കാലെടുത്തുവയ്ക്കുന്നു. ജ്യേഷ്ഠന്‍ വിനീതിന്റെ മൂന്നാമത്തെ ചിത്രത്തില്‍ നായകനായിട്ട്.

എം.മോഹനന്റെ 916 എന്ന ചിത്രത്തില്‍ സഹസംവിധായകനായിട്ടാണ് ധ്യാന്‍ സിനിമയില്‍ വരുന്നത്. വിനീതിനെപോലെ നടനും സംവിധായകനും ആകണമെന്നുതന്നെയാണ് ധ്യാനിന്റെയും ആഗ്രഹം. അതിന്റെ കളരിയായിരുന്നു അമ്മാവന്‍ മോഹനന്റെ സിനിമ. വിനീതിന്റെ ആദ്യ രണ്ടു ചിത്രങ്ങളും മലയാളത്തില്‍ സൂപ്പര്‍ഹിറ്റായിരുന്നു.

കന്നിചിത്രമായ മലര്‍വാടിആര്‍ട്‌സ് ക്‌ളബ് കുറഞ്ഞ മുതല്‍മുടക്കിലൊരുക്കി വന്‍ നേട്ടമുണ്ടാക്കിയ ചിത്രമായിരുന്നു. രണ്ടാമത്തെ ചിത്രമായ തട്ടത്തിന്‍ മറയത്ത് കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു. തട്ടത്തിന്‍ മറയത്തുപോലെയൊരു പ്രണയചിത്രമാണ് വിനീതിന്റെ മനസ്സിലുള്ളതെന്നാണ് അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്. വിവാഹത്തിനു ശേഷം ഇതിന്റെ തിരക്കഥയൊരുക്കുന്ന തിരക്കിലായിരുന്നു. തിരക്കഥ ഏറെക്കുറെ പൂര്‍ത്തിയായി വരുന്നേയുള്ളൂ.

അച്ഛനും രണ്ടുമക്കളും ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത് ഇനി കാണാം. വിനീതും ശ്രീനിവാസനും അച്ഛനും മകനുമായി മകന്റെ അച്ഛന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഇനി രണ്ടുമക്കള്‍ക്കൊപ്പവും നമുക്കു പ്രതീക്ഷിക്കാം.

English summary
What will be the third project of Vineeth Sreenivasan? Will it be an action thriller or comedy entertainer? Is his brother Dhyan will be the hero?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam