അന്ന് മമ്മൂട്ടിയുടെ റൂമിനകത്തെ കാഴ്ച കണ്ട് ഞങ്ങള്‍ ഞെട്ടി, ഓര്‍മ്മകള്‍ പങ്കുവെച്ച് ശ്രീനിവാസന്‍
നടനായും തിരക്കഥാകൃത്തായും മലയാള സിനിമയില്‍ തിളങ്ങിയ താരമാണ് ശ്രീനിവാസന്‍. നടന്റെതായി പുറത്തിറങ്ങിയ മിക്ക സിനിമകള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. മോഹന്‍ലാല്‍, മമ്മൂട്ടി ഉള്‍പ്പെടെയുളള സൂപ്പര്‍ താരങ്ങളുടെ സനിമകള്‍ക്ക് വേണ്ടിയെല്ലാം ശ്രീനിവാസന്‍ തിരക്കഥ എഴുതിയിരുന്നു. കൂടാതെ സംവിധാനം ചെയ്ത രണ്ട് സിനിമകളും നടന്റെതായി പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ശ്രീനിവാസന്റെ പഴയ സിനിമകളെല്ലാം ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളാണ്.
മമ്മൂട്ടി-ശ്രീനിവാസന്‍ കൂട്ടുകെട്ടിലും മലയാളത്തില്‍ നിരവധി ശ്രദ്ധേയ സിനിമകള്‍ പുറത്തിറങ്ങിയിരുന്നു. അഴകിയ രാവണന്‍, മഴയെത്തും മുന്‍പേ, കഥ പറയുമ്പോള്‍, ഒരു മറവത്തൂര്‍ കനവ് തുടങ്ങിയ സിനിമകളെല്ലാം ഈ കൂട്ടുകെട്ടില്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രങ്ങളാണ്. ശ്രീനിവാസന്‍-മമ്മൂട്ടി കൂട്ടുകെട്ടില്‍ വരാറുളള സിനിമകള്‍ക്കായെല്ലാം ആരാധകര്‍ ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്.

സിനിമകളില്‍ എന്ന പോലെ ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മമ്മൂട്ടി തനിക്ക് വേണ്ടി ചെയ്തുതന്ന സഹായങ്ങളെ കുറിച്ചെല്ലാം ശ്രീനിവാസന്‍ തുറന്നുപറഞ്ഞിട്ടുണ്ട്. പരിചയപ്പെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും ആ സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട് ഇരുവരും. അതേസമയം മമ്മൂട്ടിയെ കുറിച്ച് കൈരളി ടിവിയുടെ പരിപാടിയില്‍ ശ്രിനീവാസന്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

മമ്മൂട്ടിക്കൊപ്പം ഗള്‍ഫ് ഷോയ്ക്ക് പോയതും അവിടെ വെച്ചുളള അനുഭവങ്ങളുമാണ് നടന്‍ പങ്കുവെച്ചത്. അന്ന് കൊച്ചിന്‍ ഹനീഫ, ഇന്നസെന്റ്, കാര്‍ത്തിക, അശോകന്‍, കല്‍പ്പന തുടങ്ങി നിരവധി താരങ്ങളുണ്ടായിരുന്നു. 1987ലായിരുന്നു അത്. അന്ന് ഷാര്‍ജയിലെ ഒരു ഹോട്ടലിലാണ് ഞങ്ങള്‍ താമസിച്ചത്. ഞങ്ങളുടെ ജീവിതത്തിലെ ഒരു അപൂര്‍വ്വമായ ഒരു യാത്രയായിരുന്നു അവിടേക്ക്.

പരിപാടി അവതരിപ്പിക്കുന്ന സ്ഥലങ്ങളിലേക്ക് മണിക്കൂറുകളോളം യാത്ര ചെയ്തിരുന്നു ഞങ്ങള്‍. അന്ന് പരിപാടിയുളള സ്ഥലത്ത് എത്തുമ്പോള്‍ ഞങ്ങളെ കാണാനെല്ലാം ആരാധകര്‍ തടിച്ചുകൂടുമായിരുന്നു. ഇഷ്ടതാരങ്ങളോട് ഒന്ന് മിണ്ടാനും ഒപ്പം നിന്ന് ഫോട്ടോ എടുക്കാനുമൊക്കെയാണ് അന്ന് അവര്‍ അവിടെ എത്തിയത്. ഇതിന് പുറമെ ഞങ്ങള്‍ താമസിച്ച ഹോട്ടലിലേക്കും കുടുംബസമേതം പലരും എത്തിയിരുന്നു.

അന്ന് എല്ലാവരും സമ്മാനങ്ങളുമായിട്ടാണ് എത്തിയത്. ഫോട്ടോ എടുത്ത് സമ്മാനം നല്‍കിയ ശേഷമാണ് അവര്‍ തിരിച്ചുപോയത്. അന്ന് ഞാനും കൊച്ചിന്‍ ഹനീഫയും ഒരു റൂമിലാണ് താമസിച്ചത്. അന്ന് സമ്മാനങ്ങള്‍ വാങ്ങാന്‍ മടിയുളളത് കൊണ്ട് ഞാനും ഹനീഫയും വാങ്ങിയിരുന്നില്ല. ഞങ്ങള്‍ നമ്മുക്ക് ഒരുമിച്ച് ഫോട്ടോ എടുക്കാം എന്ന് പറഞ്ഞ് അവര്‍ക്കൊപ്പം ഫോട്ടോ എടുത്തു.

അങ്ങനെ ഒരു ദിവസം ഞാനും ഹനീഫയും മമ്മൂട്ടി താമസിക്കുന്ന റൂമിനടുത്തേക്ക് പോയി. അവിടെ ചെന്ന് വാതിലില്‍ മുട്ടി. പെട്ടെന്ന് തന്നെ വാതില്‍ തുറന്നു. അപ്പോള്‍ ഞങ്ങളെ അവിടെയുള്ള ആ കാഴ്ച കണ്ട് ഞെട്ടിപ്പോയിരുന്നു. റൂമിനകത്ത് നിറച്ചും സമ്മാനങ്ങള്‍. മമ്മൂട്ടിയെയും കാണാനില്ല. ആരെയും കാണാനില്ല. ഒന്നും കാണാനില്ല.
Recommended Video

കാണുന്നത് മുഴുവന്‍ ഈ അടുക്കിവെച്ചിരിക്കുന്ന സമ്മാനങ്ങള്‍ മാത്രമാണ്. അപ്പോ ഞങ്ങള്‍ റൂമിനകത്ത് കയറി നോക്കുമ്പോള്‍ മമ്മൂട്ടി ഒരു മൂലയ്ക്കല്‍ നിന്ന് വ്യായാമം ചെയ്യുകയാണ്. അന്വേഷിച്ചപ്പോള്‍ പറഞ്ഞത് ഫോട്ടോ എടുക്കാന്‍ വരുന്ന കുട്ടികളെ എടുക്കാന്‍ വേണ്ടി വ്യായാമം ചെയ്യുകയാണ് എന്നാണ്. തമാശരൂപേണ ശ്രീനിവാസന്‍ പറഞ്ഞു.


Click it and Unblock the Notifications