ഞാന്‍ സ്റ്റീവ് ലോപ്പസ് അല്ല; രാജീവ് രവിക്കെതിരെ ധ്യാന്‍ ശ്രീനിവാസനും

By Gokul

കൊച്ചി: ശ്രീനിവാസന്‍ സിനിമകള്‍ക്കെതിരെ സംവിധായകന്‍ രാജീവ് രവിയുടെ പ്രസ്താവനയ്‌ക്കെതിരെ ശ്രീനിവാസന്റെ രണ്ടാമത്തെ മകന്‍ ധ്യാന്‍ ശ്രീനിവാസനും രംഗത്തെത്തി. അച്ഛനെക്കുറിച്ച് രാജീവ് രവി പറഞ്ഞതെല്ലാം തെറ്റാണെന്ന് ധ്യാന്‍ തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. വിനീത് ശ്രീനിവാസന് പിന്നാലെയാണ് ധ്യാന്‍ ശ്രീനിവാസനും രാജീവ് രവിക്കെതിരെ ആഞ്ഞടിച്ചത്.

ധ്യാന്‍ ശ്രീനിവാസന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്.

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. പക്ഷെ ആരെ പറ്റി അഭിപ്രായം പറയുന്നു എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടി ഇരിക്കുന്നു. ശ്യാമള, നായകന്‍, പള്‍പ്പ് ഫിക്ഷന്‍, തുടങ്ങിയ സിനികള്‍ ഇഷ്ടപ്പെടാത്തവര്‍ ഉണ്ടാകും, പക്ഷേ ഭൂരിപക്ഷം ആളുകള്‍ ഇഷ്ടപ്പെടുന്ന ഈ സിനിമകളുടെ സൃഷ്ടാക്കളെ ഫ്രോഡ് എന്നും പൈസ ഉണ്ടാക്കി വീട്ടില്‍ ഇരിക്കുന്നുമെന്നൊക്കെ പരസ്യമായി വ്യക്തിഹത്യ ചെയ്യുന്നതിനു മുമ്പ് അവര്‍ നില്‍ക്കുന്ന നില്‍ക്കുന്ന അതേ സിനിമാ മേഖലയില്‍ നാം എവിടെ നില്‍ക്കുന്നു എന്നു കൂടി ആലോചിച്ചാല്‍ നല്ലതായിരിക്കും.

dhyan-sreenivasan

ഞാന്‍ സ്റ്റീവ് ലോപ്പസ് അല്ല, ധ്യാന്‍ ശ്രീനിവാസന്‍.... ഇങ്ങനൊക്കെ പറയാന്‍ ഞാന്‍ ആരുമല്ല, പക്ഷെ അച്ഛനെപ്പറ്റി പറഞ്ഞാല്‍ സഹിക്കില്ല...' (എന്ന് മണി രത്‌നത്തിന്റെയും ടരന്റിനോയുടേയും ശ്രീനിവാസന്റെയും കടുത്ത ആരാധകന്‍' എന്നും കൂടി പറഞ്ഞാണ് ധ്യാന്‍ ശ്രീനിവാസന്റെ കുറിപ്പ്.

ധ്യാന്‍ ശ്രീനിവാസനോട് യോജിച്ച് നടന്‍ നിവിന്‍പോളിയും രംഗത്തെത്തിയിട്ടുണ്ട്. തന്റെ കവര്‍ചിത്രം കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ശ്രീനിവാസന്‍ എന്ന സ്‌ക്രീന്‍ ഷോട്ടാണ് കൊടുത്തിരിക്കുന്നത്. പോസ്റ്റില്‍ നിവിനെ കളിയാക്കി പലരും കമന്റ് ചെയ്‌തെങ്കിലും തിരിച്ച് അതേ രീതിയില്‍ മറുപടി പറയുന്നുണ്ട് നിവിന്‍ പോളി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X