ഫേസ്ബുക്ക് എന്നെ യന്ത്രമനുഷ്യനായി തെറ്റിദ്ധരിച്ചു! നടന്‍ ശ്രീനിവാസന്റെ ഫേസ്ബുക്ക് തിരിച്ച് കിട്ടി
യുവതാരങ്ങളെല്ലാം തന്നെ നവമാധ്യമങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കാറുണ്ടെങ്കിലും മുതിര്‍ന്ന താരങ്ങള്‍ക്ക് അത്ര വലിയ താല്‍പര്യമുള്ള പരിപാരിയല്ലിത്. എന്നിരുന്നാലും ഫേസ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങള്‍ നിരന്തരം ഉപയോഗിക്കുന്ന താരങ്ങളും ഉണ്ട്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു നടന്‍ ശ്രീനിവാസന്‍ ഫേസ്ബുക്കിലൊരു അക്കൗണ്ട്തുടങ്ങുന്നത്. പിന്നാലെ താരത്തിന്റെ പേരില്‍ നിരവധി ഫേക്ക് അക്കൗണ്ടുകളും പ്രത്യക്ഷപ്പെട്ടു.
തന്റെ പേരില്‍ ഒരുപാട് വ്യാജ അക്കൗണ്ടുകള്‍ ഉണ്ടെന്നും അതിലൂടെ താന്‍ പറയാത്ത ചില കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. അതിനാല്‍ താനൊരു പുതിയ അക്കൗണ്ട് തുടങ്ങുകയാണ്. ഫെയ്ക്കന്മാര്‍ ജാഗ്രതൈ എന്ന് പറഞ്ഞാണ് ്ശ്രീനിവാസന്‍ ഫേസ്ബുക്ക് ആരംഭിക്കുന്നത്. എന്നാല്‍ താരത്തിന്റെ ഒര്‍ജിനല്‍ അക്കൗണ്ട് ഫേസ്ബുക്ക് തന്നെ ബ്ലേക്ക് ചെയ്യുകയായിരുന്നു. ഏറെ കഷ്ടപ്പെട്ടതിന് ശേഷമാണ് തനിക്ക് അത് ശരിയായി കിട്ടിയതെന്ന് പുതിയ പോസ്റ്റിലൂടെ ശ്രീനിവാസന്‍ വ്യക്തമാക്കിയിരിക്കുകയാണ്.

വെറുമൊരു മനുഷ്യനായ എന്നെ യന്ത്രമനുഷ്യനായി തെറ്റുധരിച്ചില്ലേ? ഒറിജിനല്‍ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയതിനു ശേഷം ഞൊടിയിടയില്‍ ഉണ്ടായ സുഹൃത്തുക്കളുടെ ബാഹുല്യം കണ്ടു ഫേസ്ബുക്ക് എന്നെ യന്ത്രമനുഷ്യനായി തെറ്റിദ്ധരിച്ചു ബ്ലോക് ചെയ്തുകളഞ്ഞു! അതുകൊണ്ടു കുറച്ചു മാസങ്ങളായി എനിക്ക് ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഫെയ്ക്കന്‍മാരും ഫേസ്ബുക്കും തമ്മില്‍ ഒരു അന്തര്‍ധാര സജീവമല്ലേ എന്നും ഞാന്‍ സംശയിക്കുന്നു. എന്തായാലും മകന്‍ വിനീതിന്റെ സുഹൃത്തും, ഫേസ്ബുക്ക് തൊഴിലാളിയും, നടനുമായ ജിനു ബെന്‍ അതി സാഹസികമായി ഒരു യന്തിര മനുഷ്യന്‍ ആയി മാറുമായിരുന്ന എന്നെ യഥാര്‍ത്ഥ മനിതനാക്കി രക്ഷിച്ചിരിക്കുന്നു. ഇനിമുതല്‍ ഒരു പച്ച മനുഷ്യനായി ഞാന്‍ നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കും.


Click it and Unblock the Notifications