മറ്റുള്ളവരെ ചിരിപ്പിക്കാന്‍ ശ്രീനിവാസന്‍ കരയുന്നു

ഈയൊരു പോരായ്മ പരിഹരിക്കാന്‍ ഒരു ചിത്രമൊരുങ്ങുകയാണ്. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഫെലിക്‌സ് ജോസഫ് സംവിധാനം ചെയ്യുന്ന വീപ്പിങ് ബോയ് എന്ന ചിത്രത്തിലൂടെയാണ് ആ പഴയ ശ്രീനിവാസന്‍ തിരിച്ചുവരുന്നത്.
മൃഗഡോക്ടറായ സഹദേവനെയാണ് ശ്രീനി അവതരിപ്പിക്കുന്നത്. ഒരു ചെറിയ സങ്കടം വന്നാല്‍ കരയും. ചെറിയ പട്ടിക്കുട്ടിയെ കണ്ടാല്‍ പേടിക്കും. തന്നെ ബാധിക്കുന്ന ഏതെങ്കിലും ചെറിയ പ്രശ്‌നമുണ്ടെന്നറിഞ്ഞാല്‍ സഹദവേന്‍ അന്നേരം സ്ഥലം കാലിയാക്കിയിരിക്കും.
കണ്ണാടിക്കര ഗ്രാമത്തിലേക്കു സ്ഥലം മാറിയെത്തുന്ന സഹദേവനും അവിടെയുള്ള കുറച്ചുപേരും തമ്മിലുള്ള ബന്ധമാണ് വീപ്പിങ് ബോയിലൂടെ ഫെലിക്‌സ് പറയുന്നത്. കര്‍ഷകനായ പപ്പുവിന്റെ ജീവിത പ്രശ്‌നങ്ങളില്‍ സഹദേവനും പങ്കാളിയാകുന്നതോടെ ചിത്രം കൂടുതല്‍ സങ്കീര്‍മണാകുന്നു. ശ്രിതയാണ് നായിക. രവി വള്ളത്തോള്‍, സീമ ജി. നായര്‍, ജഗദീഷ്, ദേവന്‍, അശോകന്‍, ചെമ്പില്‍ അശോകന്‍ എന്നിവരാണ് മറ്റു താരങ്ങള്‍.
ശുദ്ധ ഹാസ്യമാണ് ചിത്രത്തിന്റെ പ്രത്യേകത. അതും ശ്രീനിവാസനു മാത്രം അവതരിപ്പിക്കാന്‍ സാധിക്കുന്നത്. അനില്‍ പനച്ചൂരാന്‍ ഈ ചിത്രത്തിലൂടെ സംഗീതസംവിധായകനാകുകയാണ്. വീപ്പിങ് ബോയ് പ്രേക്ഷകരെ കരയിപ്പിക്കുകയല്ല ചിരിപ്പിക്കുകയാണ് ചെയ്യുക.


Click it and Unblock the Notifications











