»   » ശ്രീനിയുടെ വീപ്പിങ് ബോയ്

ശ്രീനിയുടെ വീപ്പിങ് ബോയ്

Posted By:
Subscribe to Filmibeat Malayalam
Sreenivasan
ശ്രീനിവാസന്റെ ഒരു മുഴുനീള കോമഡിചിത്രത്തെ മലയാളികള്‍ കാത്തിരിക്കുകയാണ്. അത്തരത്തിലുള്ള ചിത്രമാണ് ഫെലിക്‌സ് ജോസഫ് സംവിധാനം ചെയ്യുന്ന വീപ്പിങ് ബോയ്. വെറ്ററിനറി ഡോക്ടര്‍ സഹദേവന്‍ ആണ് ശ്രീനിയുടെ വേഷം.

മനുഷ്യസ്‌നേഹിയായ അദ്ദേഹം ചെറിയ വിഷമം വന്നാല്‍ പോലും കരഞ്ഞുപോകും. വിഷമം പോലെ സഹദേവന്റെ മറ്റൊരു വികാരമാണ് ഭയം. ചെറിയ പട്ടിക്കുഞ്ഞിനെ കണ്ടാല്‍ പോലും അയാള്‍ പേടിച്ചോടും. ഇത്തരത്തിലൊരാള്‍ ചെന്നുചാടുന്ന ഏടാകൂടത്തിന്റെ കഥയാണ് വീപ്പിങ് ബോയ്.

സംവിധായകന്‍ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. എബ്രഹാം മാത്യു നിര്‍മിക്കുന്നു.പൊള്ളാച്ചിയിലാണ് ചിത്രീകരണം.
അടുത്തിടെ ഗൗരവമുള്ള കഥാപാത്രങ്ങളെയാണ് ശ്രീനിവാസന്‍ അവതരിപ്പിക്കാറുള്ളത്. എന്നാല്‍ മലയാളികള്‍ ഈ നടനില്‍ നിന്ന് ആഗ്രഹിക്കുന്നത് വ്യത്യസ്ത തരം കോമഡിയാണ്.

ചാനലുകളിലെ കോമഡി പരിപാടികളെല്ലാം ശ്രീനിവാസന്റെ പഴയകാല തമാശകള്‍ കണ്ടാല്‍ ജനം ഇപ്പോളും സന്ദര്‍ഭം മറന്ന് ചിരിക്കും. അത്തരത്തില്‍ ചിരിപ്പിക്കുന്നൊരു വേഷമാണ് ഈ ചിത്രത്തിലേത്.

English summary
Sreenivasan's upcoming movie Weeping Boys, A non stop comedy from the talented actor.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X