ശ്രീനിയും വിനീതും വെള്ളിത്തിരയില്‍
താരങ്ങളുടെ മക്കള്‍ സിനിമയില്‍ വരുന്നത് പുതിയ കാര്യമല്ല. ഷമ്മി തിലകന്‍, സായികുമാര്‍, വിജയരാഘവന്‍, പൃഥ്വിരാജ്, ഇന്ദ്രജിത്ത്...താരസന്തതികളുടെ ഒരു നിര തന്നെയുണ്ട് മലയാളത്തില്‍. പക്ഷേ താരവും മകനും അഛനും മകനുമായി ഒന്നിച്ചഭിനയിക്കുന്നത് ഒരു അപൂര്‍വതയാണ്.
ശ്രീനിവാസനും മകന്‍ വിനീത് ശ്രീനിവാസനുമാണ് അച്ഛനും മകനുമായി വെള്ളിത്തിരയിലും പ്രത്യക്ഷപ്പെടുന്നത്. കമലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥ രചിക്കുന്നത് കലവൂര്‍ രവികുമാര്‍.
ഒരു പിടി ഗാനങ്ങളിലൂടെ ചലച്ചിത്രഗാന ശ്രോതാക്കളുടെ പ്രിയങ്കരനായി മാറിയ വിനീത് ശ്രീനിവാസന്‍ മറ്റൊരു ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചതിനു ശേഷമാണ് ശ്രീനിവാസനുമായി ഒന്നിച്ചഭിനയിക്കുന്നത്. ജനവരിയില്‍ റിലീസ് ചെയ്യുന്ന സൈക്കിളിലെ നായകനാണ് വിനീത്. പേരിട്ടിട്ടില്ലാത്ത ശ്രീനിവാസന്‍-വീനീത് ശ്രീനിവാസന്‍ ചിത്രത്തിന്റെ ചിത്രീകരണം ജൂണില്‍ ആരംഭിക്കും.
ഗോളിനു ശേഷം കമല്‍ ഒരുക്കുന്ന ചിത്രമാണിത്. ഗോള്‍, നമ്മള്‍, മഞ്ഞിലൊരു പെണ്‍കുട്ടി എന്നീ കമല്‍ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയിട്ടുള്ള കലവൂര്‍ രവികുമാര്‍ സ്വന്തം കഥക്ക് തിരക്കഥയും സംഭാഷണവും രചിക്കുന്നു.


Click it and Unblock the Notifications