ശ്രീനിവാസനും വിനീതും വീണ്ടും
ശ്രീനിവാസനും വിനീത് ശ്രീനിവാസനും വീണ്ടും ഒരു ചിത്രത്തില്‍ ഒന്നിക്കുകയാണ്. സംവിധാനം ചെയ്യുന്നതാകട്ടെ വിനീതിന്റെ അമ്മാവനും ശ്രീനിവാസന്റെ അളിയനുമായ എം. മോഹനനും. മൈ ഗോഡ് എന്ന ചിത്രത്തിലൂടെയാണ് ഈ കുടുംബ സംഗമം വീണ്ടും വരുന്നത്. മുന്‍പ് അച്ഛന്റെ മകന്‍ എന്ന വി.എം. വിനു ചിത്രത്തിലായിരുന്നു ഇവര്‍ ഒന്നിച്ചഭിനയിച്ചത്.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
സുരേഷ് ഗോപിയും ഹണിറോസുമാണ് പ്രധാന വേഷം ചെയ്യുന്നത്. ശ്രീനിവാസന്‍ തിരക്കഥയെഴുതിയ കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലൂടെയാണ് മോഹനന്‍ സംവിധായകനാകുന്നത്. പിന്നീട് മാണിക്യക്കല്ല്, 916 എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഇതില്‍ മാണിക്യക്കല്ല് നല്ല വിജയം നേടിയെങ്കിലും 916 വന്‍ പരാജയമായിരുന്നു.

സാം തോട്ടുങ്കല്‍ എന്ന കുട്ടിയുടെ ഒറ്റപ്പെടലിന്റെ കഥയാണിത്. ശ്രീനിവാസനും സുരേഷ്‌ഗോപിയും ഇടവേളയ്ക്കു ശേഷം ഒന്നിക്കുന്ന ചിത്രമാണിത്. ജോയ്മാത്യു, ഇന്ദ്രന്‍സ്, ലെന, രേഖ എന്നിവരാണു മറ്റു പ്രധാനതാരങ്ങള്‍. ഫാ. വടക്കന്‍ എന്ന ഇടവക വികാരിയായിട്ടാണ് ശ്രീനിവാസന്‍ അഭിനയിക്കുന്നത്. അമേരിക്കയിലെ ഐടി സ്ഥാപനത്തിന്റെ സിഇഒ ആയ അഭിരാജ് ഭട്ടതിരിപ്പാട് ആണ് സുരേഷ്‌ഗോപിയുടെ വേഷം. അദ്ദേഹത്തിന്റെ ഭാര്യയായിട്ടാണ് ഹണി റോസ് അഭിനയിക്കുന്നത്. ഹണിയും സുരേഷ്‌ഗോപിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
അതിഥി താരമായിട്ടാണ് വിനീത് എത്തുന്നത്. ബാക്കിയെല്ലാം സ്‌ക്രീനില്‍ കാണാം.


Click it and Unblock the Notifications











