അച്ഛനും മോനും ഒന്നിക്കുന്നു
മലയാള സിനിമയിലെ ഏറ്റവും ജനപ്രീതിയുളള അച്ഛനും മകനും ആരെന്നു ചോദിച്ചാല്‍, ശ്രീനിവാസനും വിനീത് ശ്രീനിവാസനും എന്നാണ് ഉത്തരം. ഗായകനെന്ന നിലയില്‍ പ്രതിഭ തെളിയിച്ച വിനീത് സൈക്കിള്‍ എന്ന ചിത്രത്തിലൂടെ നടനായും തന്റെ സാന്നിദ്ധ്യം തെളിയിച്ചു.
മുഖവുരകള്‍ ആവശ്യമില്ലാത്ത പ്രതിഭയാണ് ശ്രീനിവാസന്‍. കൈവെച്ച രംഗങ്ങളിലെല്ലാം ചരിത്രം സൃഷ്ടിച്ച് മുന്നേറുന്ന ശ്രീനിയും മകനും ആദ്യമായി ഒരു ചിത്രത്തിനു വേണ്ടി ഒന്നിക്കുന്നു. അച്ഛനും മകനുമായി തന്നെ ഇവര്‍ അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വി എം വിനു.
ശ്രീനിയെയും മകനെയും ഒരു ചിത്രത്തിനു വേണ്ടി ഒന്നിപ്പിക്കാനുളള ആലോചനകള്‍ പലരും നടത്തിയെങ്കിലും നറുക്കു വീണത് വിനുവിനാണ്. ശ്രീനിവാസനെ നായകനാക്കി വിനു സംവിധാനം ചെയ്ത യെസ് യുവര്‍ ഓണര്‍ തരക്കേടില്ലാത്ത വിജയമാണ് നേടിയത്.
ബാലേട്ടന്‍, വേഷം എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത വിനുവിന്റേതായി ഒടുവില്‍ പുറത്തുവന്നത് ജയറാം നായകനായ സൂര്യനാണ്. എന്നാല്‍ ഈ ചിത്രം വന്‍പരാജയമായിരുന്നു.
സെവന്‍ ആര്‍ട്ട്സ് ഇന്റര്‍നാഷണലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പേരും പ്രമേയവുമൊന്നും പുറത്തു വിട്ടിട്ടില്ല.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications