മമ്മൂട്ടി വിജയകരമായി പറഞ്ഞ രണ്ട് തമാശകള്‍, ഇത് കേട്ടാന്‍ നിങ്ങള്‍ക്ക് ചിരിവരുമോ?
കര്‍ക്കശമാണ് മമ്മൂട്ടിയുടെ സ്ഥായി ഭാവമെന്നാണ് പൊതുവെ പറയാറുള്ളത്. മമ്മൂട്ടി തമാശ പറയില്ല, ആരെങ്കിലും പറഞ്ഞാല്‍ ചിരിക്കില്ല എന്നിങ്ങനെ മമ്മൂട്ടിയെ കുറിച്ച് ചില തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇനി അത് ശരിയോ തെറ്റോ, ഗൗരവത്തിലിരിക്കുന്നവര്‍ തമാശ പറയുമ്പോഴാണ് ചിരിച്ചു പോവുന്നത്.
ശ്രീനിവാസന്റെ അഭിപ്രായത്തില്‍ മമ്മൂട്ടി തമാശകള്‍ പറയുകയും തമാശകള്‍ കേട്ടാല്‍ പൊട്ടി ചിരിക്കുകയും ചെയ്യും. തന്റെ അറിവില്‍, ജീവിതത്തില്‍ ആകെ മൊത്തം മമ്മൂട്ടി വിജയകരമായി രണ്ട് തമാശകള്‍ പറഞ്ഞിട്ടുണ്ടെന്നാണ് ശ്രീനിവാസന്‍ പറയുന്നത്.

ശ്രീനിവാസനോട് പറഞ്ഞത്
അതിലൊന്ന് ശ്രീനിവാസനോട് തന്നെയായിരുന്നത്രെ. പരിഹാസത്തിന്റെ കൂരമ്പെയ്യുന്നതില്‍ വിദഗ്ധനായ ശ്രീനി ഒരു ദിവസം മറ്റെന്തോ സംസാരിക്കുന്ന കൂട്ടത്തില്‍ മമ്മൂട്ടിയോട് പറഞ്ഞുവത്രേ, 'മമ്മൂട്ടി, നമ്മളൊക്കെ അഭിനയരംഗത്ത് പിടിച്ചു നില്‍ക്കുന്നത് നിങ്ങളെപ്പോലെ ഗ്ലാമറിന്റെ പേരിലല്ലല്ലോ, കഴിവുള്ളതുകൊണ്ടല്ലേ?' എന്ന്

തമാശ നമ്പര്‍ വണ്‍
ഉടനെ വന്നുവത്രേ മമ്മൂട്ടിയുടെ മറുപടി: 'പിടിച്ചു നില്‍ക്കാന്‍ ഈ അഭിനയമെന്നൊക്കെ പറയുന്ന സാധനം വല്ലയിടത്തും കെട്ടിത്തൂക്കിയിട്ടിരിക്കുകയാണോ?'- ഇതാണ് തമാശ നമ്പര്‍ വണ്‍!

തമാശ നമ്പര്‍ ടു
അടുത്ത തമാശ പറഞ്ഞത് തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിനെക്കുറിച്ചാണ്. ഡെന്നീസിന്റെ മകനെ കോപ്പിയടിച്ചതിനു പിടിച്ചുവെന്ന് ആരോ പറഞ്ഞപ്പോള്‍ ഉടന്‍ വന്നുവത്രെ മമ്മൂട്ടിയുടെ കമന്റ്, 'അതെങ്ങനെയാ, കോപ്പിയടിക്കാതിരിക്കുന്നത്, ഡെന്നീസിന്റെയല്ലേ മോന്‍.'

ഗൗരവക്കാരനോ
മമ്മൂട്ടി ഒടുക്കത്തെ ഗൗരവക്കാരനാണ് എന്ന് പറയുന്നവര്‍ക്കുള്ളതാണ് ഈ രണ്ട് തമാശകളും. പുറമെ മമ്മൂട്ടി വലിയ ഗൗരവം നടിയ്ക്കുന്ന് ആളാണെങ്കിലും ഉള്ളില്‍ കുഞ്ഞുങ്ങളുടെ മനസ്സുള്ളയാളാണ് എന്ന് അടുത്തറിയാവുന്നവര്‍ക്കറിയാം


Click it and Unblock the Notifications