ശ്രീശാന്തും എത്തി സിക്‌സ് പാക്കില്‍..
ബോളിവുഡ് സിനിമയില്‍ അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് നമ്മുടെ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത്. സിനിമയ്ക്കായി ശ്രീശാന്ത് ഗെറ്റപ്പും മാറ്റി. ഇനി ശ്രീശാന്ത് സിക്‌സ് പാക്കില്‍.. സിനിമയിലൂടെ കരിയറിന്റെ രണ്ടാം ഇന്നിങ്‌സിന് തുടക്കം കുറിക്കാന്‍ ശ്രീ എല്ലാ പ്രയത്‌നങ്ങളും നടത്തുന്നുണ്ട്. ശ്രീശാന്ത് അടിമുടി മാറി പുതിയ ഗെറ്റപ്പിലുള്ള ഫോട്ടോകളാണ് സോഷ്യല്‍ മീഡിയകളില്‍ എത്തിയിരിക്കുന്നത്.
സിനിമയില്‍ അഭിനയിക്കാന്‍ പോകുന്ന ത്രില്ലിലാണ് താരം. സിനിമയിലും താരം ക്രിക്കറ്റ് കളിക്കാരന്റെ വേഷത്തില്‍ തന്നെയാണ് എത്തുന്നത്. ക്രിക്കറ്റിനെ ആസ്പദമാക്കി പുരി ജഗന്നാഥ് ഒരുക്കുന്ന തെലുങ്ക് സിനിമ, ഒരു ബോളിവുഡ് സിനിമ എന്നിവയാണ് ശ്രീശാന്തിന്റെ പുതിയ സിനിമകള്‍.

ക്രിക്കറ്റ് പോലെ തന്നെ ശ്രീയ്ക്ക് ഏറെ ഇഷ്ടമുള്ള മേഖലയാണ് സിനിമ അഭിനയവും ഡാന്‍സും. പല റിയാലിറ്റി ഷോകളിലും ശ്രീയുടെ പ്രകടനം നമ്മള്‍ കണ്ടതുമാണ്. ഇതിനിടയില്‍ ശ്രീ സംഗീതസംവിധാന രംഗത്തും ഒരു കൈ നോക്കുന്നുണ്ട്. അന്‍പുള്ള അഴകാ എന്ന തമിഴ് ചിത്രത്തിന് വേണ്ടി സംഗീത സംവിധായകനായും ശ്രീ എത്തി.

ചിത്രത്തിലെ ആറ് പാട്ടും ശ്രീയാണ് ഒരുക്കുന്നത്. ഇനി സിനിമാ ലോകത്തിലേക്ക് ശ്രദ്ധ ചെലുത്താനാണ് ശ്രീയുടെ തീരുമാനം എന്നാണ് വിലയിരുത്തല്‍. എന്തായാലും മേക്ക്ഓവറിന്റെ ഭാഗമായി ശ്രീശാന്ത് സിക്‌സ് പാക്കില്‍ എത്തിയത് ആരാധകരെ ഞെട്ടിച്ചു കളഞ്ഞു.


Click it and Unblock the Notifications











