ആ അത്ഭുതത്തിനായി കാത്തിരിക്കുന്നു!! ഏറ്റവും വലിയ ആഗ്രഹം വെളിപ്പെടുത്തി ശ്രീശാന്ത്

ജീവിതത്തിൽ എന്തും ഏത് നിമിഷവും സംഭവിക്കാമെന്നും എന്ന് വിശ്വസിക്കുന്ന ആളാണ് ‍ ഞാൻ.

സ്വപ്നം കാണാനും ആഗ്രഹിക്കാനും ചെലവില്ലല്ലോ. ഒരുപിടി അഗ്രഹങ്ങളും നെഞ്ചിലേറ്റിയാണ് ശ്രീശാന്ത് നടക്കുന്നത്. അഭിനയത്തിൽ സജീവമായതോടെ താരത്തിന്റെ മനസു മുഴുവൻ സിനിമ സ്വപ്നങ്ങളാണ്. ലോക സിനിമയിലെ തന്നെ ഇതിഹാസമായ സ്റ്റീവൻ സ്പിൽബർഗിന്റെ ചിത്രത്തിൽ തല കാണിക്കണമെന്നാണ് ശ്രീയുടെ ആഗ്രഹം. എത്ര ചെറിയ വേഷമാണെങ്കിൽ പോലും അദ്ദേഹത്തിനോടൊപ്പം പ്രവർത്തിക്കണമെന്നാണ് ആഗ്രഹം. തന്റെ ഏറ്റവും വലിയ സ്വപ്നമാണ് അതെന്നും താരം പറഞ്ഞു.

srisanth

ജീവിതത്തിൽ എന്തും ഏത് നിമിഷവും സംഭവിക്കാമെന്നും എന്ന് വിശ്വസിക്കുന്ന ആളാണ് ‍ ഞാൻ. തന്റെ ജീവിതം ഒരു അത്ഭുതമായിട്ടാണ് നോക്കി കാണുന്നത്. കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തിൽ ജനിച്ചു. പിന്നീട് കേരളത്തിന് വേണ്ടിയും പിന്നീട് ഇന്ത്യയ്ക്ക് വേണ്ടിയും കളിച്ചു. ഇപ്പോഴിത ടിവി ഷോകളിലും സിനിമകളിലും അഭിനയിക്കുന്നുണ്ട്. ഇതൊക്കെ തന്നിൽ അത്ഭുതം ജനിപ്പിക്കുന്നതാണെന്ന് താരം പറയുന്നു.

സൽമാൻഖാൻ അവതാരകനായി എത്തിയിരുന്ന ഹിന്ദി ബിഗ് ബോസിലെ മത്സരാർഥിയായിരുന്നു ശ്രീ. അവസാന ഘട്ടം വരെ ഷോയിൽ നിൽക്കാൻ താരത്തിനായിരുന്നു. ദീപികയ്ക്കൊപ്പം അവസാന രണ്ട് പേരിൽ ഒരാളായിരുന്നു ശ്രീശാന്ത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X