ശ്രീശാന്ത് സെലിബ്രിറ്റി ക്രിക്കറ്റില്‍
ഹൈദരാബാദ്: ഇന്ത്യന്‍ സിനിമാ താരങ്ങളെ പങ്കെടുപ്പിച്ച് നടത്തപ്പെടുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ശ്രീശാന്തും. കളിക്കാരനായിട്ടല്ല കോച്ച് ആയിട്ടാണ് ശ്രീശാന്തിന്റെ സിസിഎല്‍ സാന്നിദ്ധ്യം. സിസിഎല്‍ ടീം ഹൈദരാബാദിനുവേണ്ടിയാണ് ശ്രീശാന്ത് ബൗളിങ് കോച്ച് ആകുന്നത്. ടീമിന്റെ മെന്ററും ശ്രീശാന്ത് തന്നെയാണ്.

ഞായറാഴ്ച ഹൈദരാബാദിലാണ് ടീമിന്റെ ആദ്യ മത്സരം. ശ്രീശാന്ത് ടീമിന്റെ ബൗളിങ് കോച്ചായ കാര്യം നടനും ടീമിന്റെ ക്യാപ്റ്റനുമായ വെങ്കിടേഷ് സ്ഥിതീകരിച്ചിട്ടുണ്ട്. ശ്രീശാന്തിനെ ഹൈദരാബാദ് ടീം ക്ഷണിച്ചതുകൊണ്ടാണ് കോച്ച് ആകാന്‍ തീരുമാനിച്ചതെന്ന് ശ്രീശാന്തിന്റെ സഹോദരന്‍ ദീപുശാന്തും മാധ്യമങ്ങളോട് പറഞ്ഞു.


Click it and Unblock the Notifications











