»   » ശ്രീശാന്ത് നായകനാവുന്ന ചിത്രം ടീം ഫൈവിന്റ ട്രെയിലര്‍ കാണൂ..

ശ്രീശാന്ത് നായകനാവുന്ന ചിത്രം ടീം ഫൈവിന്റ ട്രെയിലര്‍ കാണൂ..

By: Pratheeksha
Subscribe to Filmibeat Malayalam

കിക്കറ്റ് താരം ശ്രീശാന്ത് നായകനാവുന്ന ടീം ഫൈവ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ സുരേഷ് ഗോവിന്ദ് തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന  ടീം ഫൈവിലെ നായിക നിക്കി ഗല്‍റാണിയാണ്. ആക്ഷന്‍ ത്രില്ലറാണ് ചിത്രം.

ശ്രീശാന്തിനും നിക്കി ഗല്‍റാണിക്കുമൊപ്പം ബാബു ആന്റണിയും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. നിഖില്‍ എന്ന കഥാപാത്രത്തെയാണ് ശ്രീശാന്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പേളി മാണി ,രാജീവ് രംഗന്‍ തുടങ്ങിയവരും ചിത്രത്തില്‍ വിവിധ റോളുകളിലെത്തുന്നുണ്ട്.

Read more: ഐശ്വര്യ, രണ്‍ബീര്‍ ചിത്രം യെദില്‍ ഹെ മുഷ്‌ക്കിലിന് ആദ്യ ദിവസം തന്നെ സൂപ്പര്‍ കളക്ഷന്‍!

sreesanth-nikki-galran

സത്യജിത്ത് പുരുഷോത്തമന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ ഗാന രചന ബി കെ ഹരിനാരായണനും സംഗീതം നല്‍കിയിരിക്കുന്നത് ഗോപീസുന്ദറുമാണ്. സൈലബസ് ആന്‍ഡ് റെഡ് കാര്‍പ്പെറ്റിന്റെ ബാനറില്‍ രാജ് സക്കറിയാസ് ആണ് നിര്‍മ്മിക്കുന്നത്.

രാജമ്മ @ യാഹു, ഷാജഹാനും പരീക്കുട്ടിയും എന്നീ ചിത്രങ്ങളിലും നിക്കി ഗല്‍റാണി അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് ,കന്നട ഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ച നിക്കി ഗല്‍റാണി മോഡലും ഫാഷന്‍ ഡിസൈനറുമാണ്.

English summary
indian cricket player sreesanth's malayalam movie team 5 trailer is out

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam