മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്‍ ശ്രീശാന്തില്ല
മമ്മൂട്ടി നായകനായ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന വാര്‍ത്തകള്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് നിഷേധിച്ചു. സിനിമയിലഭിനയിക്കുക എന്ന ഉദ്ദേശ്യം തനിക്കിപ്പോഴില്ലെന്നും ശ്രീശാന്ത് പറഞ്ഞു.
മമ്മൂട്ടി പൊലീസ് ഓഫീസറായി അഭിനയിക്കുന്ന ചിത്രത്തില്‍ പൊലീസ് ഓഫീസര്‍ക്ക് പ്രചോദനമാവുന്ന ക്രിക്കറ്റ് താരമായി ശ്രീശാന്ത് അഭിനയിക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ സിനിമയില്‍ അഭിനയിക്കാമെന്ന്‍ താന‍് സമ്മതിച്ചിട്ടില്ലെന്ന് ശ്രീശാന്ത് വ്യക്തമാക്കി.
ക്രിക്കറ്റില്‍ മാത്രമാണ് താനിപ്പോള്‍ ശ്രദ്ധിക്കുന്നതെന്നും അതിനിടയില്‍ മറ്റൊന്നിലേക്കും ശ്രദ്ധ തിരിക്കില്ലെന്നും ശ്രീശാന്ത് പറഞ്ഞു.


Click it and Unblock the Notifications