»   » സിനിമയിലെ തന്റെ വഴികാട്ടിയെ കുറിച്ച് ശ്രീശാന്ത് തുറന്ന് പറയുന്നു

സിനിമയിലെ തന്റെ വഴികാട്ടിയെ കുറിച്ച് ശ്രീശാന്ത് തുറന്ന് പറയുന്നു

Posted By:
Subscribe to Filmibeat Malayalam

ക്രിക്കറ്റ് താരം ശ്രീശാന്ത് മലയാളസിനിമാരംഗത്തേക്ക് ചുവടുറപ്പിക്കുകയാണ്. സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ശ്രീശാന്തിന് സിനിമയില്‍ ഒരു വഴികാട്ടിയുണ്ടത്രെ...മറ്റാരുമല്ല മലയാളികളുടെ സ്വന്തം ജയസൂര്യ.

എനിക്ക് കിട്ടുന്ന എല്ലാ സ്‌ക്രിപ്റ്റുകളും ഞാന്‍ ജയസൂര്യയുമായി ചര്‍ച്ച ചെയ്യാറുണ്ടെന്നും ജയസൂര്യയാണ് എനിക്ക് വേണ്ട ഉപദേശങ്ങള്‍ നല്‍കുന്നത്. സിനിമയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒരു ഘട്ടത്തില്‍ നിര്‍ദ്ദേശിച്ചതും ജയസൂര്യയായിരുന്നുവെന്നും ശ്രീശാന്ത് പറഞ്ഞു.

sreesanth

ശ്രീശാന്ത് ഇപ്പോള്‍ പൂജാ ഭട്ടിന്റെ സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് . കബരെറ്റ് എന്നാണ് ചിത്രത്തിന്റെ പേര്. നെഗറ്റീവ് റോളിലാണ് ശ്രീ അഭിനയിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം അവസാനത്തോടെ ചിത്രം റിലീസ് ചെയ്യുംകൂടാതെ മറ്റൊരു സിനിമയും കമ്മിറ്റ് ചെയ്തിട്ടുണ്ട്.


സന യഡിറെഡ്ഡി സംവിധാനം ചെയ്യുന്ന ബഹുഭാഷ ചിത്രത്തില്‍ നായകനായി എത്തുന്നത് ശ്രീശാന്താണ്. ബിവിഎസ് പ്രകാാണ്് തിരക്കഥ എഴുതുന്നത്. മലയാളത്തിലും, തെലുങ്കിലും, തമിഴിലുമായിട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Cricketer Sreesanth, who has recently stepped into the film

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam