Just In
- 3 min ago
മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദർശിനി രാംദാസായി തെലുങ്കിൽ എത്തുന്നത് തെന്നിന്ത്യയുടെ സൂപ്പർ നായിക
- 1 hr ago
ബിഗ് ബോസ് സീസണ് 3ല്‍ മത്സരിക്കുന്നുണ്ടോ? മറുപടിയുമായി രജിത് കുമാര്‍, വീഡിയോ വൈറല്‍
- 2 hrs ago
ഓഫറുകൾ സ്നേഹപൂർവ്വം നിരസിച്ചിട്ടുണ്ട്, അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ബാലചന്ദ്ര മേനോൻ
- 2 hrs ago
സ്റ്റാര്‍ മാജികിലേക്ക് രജിത് കുമാര്‍, ഷിയാസിനൊപ്പമുള്ള ചിത്രങ്ങള്‍ വൈറല്‍, ബിഗ് ബോസിലേക്കില്ലേയെന്ന് ആരാധകര്‍
Don't Miss!
- News
ഇതിഹാസ സംഗീതജ്ഞന് ഉസ്താദ് ഗുലാം മുസ്തഫ ഖാന് അന്തരിച്ചു, അന്ത്യം 90ാം വയസ്സില്‍!!
- Sports
IND vs AUS: ഇന്ത്യ എയും ശാസ്ത്രിയുടെ വാക്കുകളും- വിജയരഹസ്യം തുറന്നു പറഞ്ഞ് ശര്‍ദ്ദുല്‍ താക്കൂര്‍
- Finance
2020 ൽ 6.3 കോടി ആഭ്യന്തര വിമാന യാത്രക്കാർ: 2019 നെ അപേക്ഷിച്ച് 56% കുറവെന്ന് ഡിജിസിഎ
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ശ്രീശാന്ത് ഇനി കന്നഡത്തിലേക്ക്! വില്ലന്‍ ലുക്കില്‍ ഞെട്ടിച്ച് താരം! വീഡിയോ വൈറല്‍!!
ടീം ഫൈവ് എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നത്. സുരേഷ് ഗോവിന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ വ്യത്യസ്ഥമായൊരു നായകകഥാപാത്രമായിട്ടായിരുന്നു ശ്രീശാന്ത് എത്തിയിരുന്നത്. നിക്കി ഗല്‍റാണിയായിരുന്നു ചിത്രത്തില്‍ ശ്രീയുടെ നായികയായി എത്തിയത്.
രണ്‍ബീറിന്റെ സഞ്ജു ബോക്സ് ഓഫീസില്‍ കുതിക്കുന്നു! ചിത്രം 300കോടി ക്ലബിലേക്ക്!!
ക്രിക്കറ്റില്നിന്നുളള ആജീവനാന്ത വിലക്കിനു ശേഷമായിരുന്നു സിനിമാരംഗത്ത് താരം സജീവമായി തുടങ്ങിയത്. ശ്രീയുടെ മലയാളത്തിലെ അരങ്ങേറ്റ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. ടീം ഫൈവിനു പുറമെ അക്സര്‍ 2 എന്ന ബോളിവുഡ് ചിത്രത്തിലും നടന് അഭിനയിച്ചിരുന്നു.
ഗൗതം റോഡെ,അഭിനവ് ശുക്ല എന്നിവര്‍ മുഖ്യ വേഷങ്ങളിലഭിനയിച്ച ചിത്രത്തില്‍ ശ്രദ്ധേയമായൊരു കഥാപാത്രത്തെയായിരുന്നു ശ്രീശാന്ത് അവതരിപ്പിച്ചിരുന്നത്. അക്സര്‍ 2വിനു ശേഷം കന്നഡ ഭാഷയില്‍ ചുവടുറപ്പിക്കാനുളള തയ്യാറെടുപ്പുകളിലാണ് ശ്രീശാന്ത് ഉളളത്. കെംപെ ഗൗഡ 2 എന്ന ചിത്രത്തിലൂടെയാണ് ശ്രീശാന്ത് കന്നഡത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. കോമളാണ് ചിത്രത്തില്‍ നായക വേഷത്തിലെത്തുന്നത്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് ശ്രീശാന്ത് എത്തുന്നത്.
കെംപഗൗഡ 2വിനു വേണ്ടി ശ്രീ നടത്തിയ മേക്ക് ഓവര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്തും ശരീരഭാരം കൂട്ടിയുമാണ് ചിത്രത്തിനു വേണ്ടി താരം രൂപമാറ്റം വരുത്തിയിരിക്കുന്നത്. ശ്രീ തന്നെയായിരുന്നു വര്‍ക്ക് ഔട്ട് ചെയ്യുന്ന വീഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നത്. കെംപഗൗഡ 2വിന്റെ പ്രീപൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. എസ് കമ്പനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്ങ്കര്‍ ഗൗഡയും ശങ്കര്‍ റെഡ്ഡിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ദുര്‍ബല മനസുളളവര്‍ക്ക് പറ്റിയതല്ല സിനിമാ മേഖല! തുറന്നുപറഞ്ഞ് നടി അമല പോള്‍!!
ജോണി ജോണി യെസ് അപ്പയുമായി ചാക്കോച്ചന് എത്തുന്നു! ഫസ്റ്റ്ലുക്ക് കാണാം!!