ശ്രീശാന്ത് ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്നു
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഒരേയൊരു മലയാളി താരമായ ശ്രീശാന്ത് ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്നു.
ക്രിക്കറ്റിനെ പ്രമേയമാക്കി അജിത് പാല്‍ സംവിധാനം ചെയ്യുന്ന വിക്ടറി എന്ന ചിത്രത്തിലാണ് ശ്രീ അഭിനയിക്കുന്നത്. ശ്രീകാന്തിനൊപ്പം ഇഷാന്ത് ശര്‍മ, മുനാഫ് പട്ടേല്‍, ആശിഷ് നെഹ്‌റ, ഗോണി, നവജ്യോത് സിന്ധു തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം മുംബൈയില്‍ ആരംഭിയ്‌ക്കുമെന്നാണ് കരുതപ്പെടുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റിലെ ക്ഷോഭിയ്‌ക്കുന്ന യുവത്വം എന്നറിയപ്പെടുന്ന ശ്രീശാന്തിനെ സിനിമയില്‍ അഭിനയിപ്പിക്കുന്നതിന് മുമ്പും ശ്രമങ്ങളുണ്ടായിരുന്നു.
മമ്മൂട്ടിയെ നായകനാക്കി കുഞ്ചാക്കോ ബോബന്‍ നിര്‍മ്മിയ്‌ക്കുന്ന ചിത്രത്തില്‍ അഭിനയിക്കന്നതിനാണ് ശ്രീശാന്തിന് ക്ഷണം ലഭിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഒട്ടേറെ ദിവസങ്ങള്‍ ചെലവഴിയ്‌ക്കേണ്ടതിനാല്‍ ശ്രീ ക്ഷണം നിരസിയ്‌ക്കുകയായിരുന്നു.
തന്റെ ഇപ്പോഴത്തെ ലക്ഷ്യം ക്രിക്കറ്റാണെന്നും അതില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിയ്‌ക്കാനാണ് തീരുമാനമെന്നും ഈ താരം പറയുന്നു.


Click it and Unblock the Notifications