ശ്രീശാന്ത് ബോളിവുഡ് ചിത്രത്തില്‍ നായകനാകുന്നു

By Aswathi

ഒത്തുകളി വിവദവും എല്ലാരും മറന്നുകൊണ്ടിരിക്കുന്നു. കേസില്‍ പ്രതിപ്പട്ടികള്‍ പേരുചേര്‍ക്കപ്പെട്ട ശ്രീശാന്ത് ജീവിതത്തിന്റെ അടുത്ത ഇന്നിങ്‌സിലേക്ക് കടന്നു. മിനിസ്‌ക്രീനിലൂടെയാണ് കരിയറിന്റെ രണ്ടാം ഇന്നിങ്‌സിന് ശ്രീ തുടക്കം കുറിച്ചത്. ഇപ്പോഴിതാ അടുത്ത ഘട്ടത്തിലേക്കും കടക്കുന്നു.

ഇനി ശ്രീശാന്തിനെ കാണാന്‍ കഴിയുക ബോളിവുഡ് ചിത്രങ്ങളില്‍ നായകനായിട്ടായിരിക്കും. ശ്രീശാന്ത് ഒരു ഹിന്ദി ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നുവെന്ന് പറഞ്ഞത് താരത്തിന്റെ സഹോദരന്‍ ദീപുശാന്താണ്. ഒരു മലയാളി സംവിധായകനാണ് ചിത്രം ഒരുക്കുന്നതെന്നും, ചര്‍ച്ച ചെയ്യപ്പെട്ട ഒരു മലയാളം സിനിമയുടെ ഹിന്ദിപതിപ്പാണെന്നും ദീപു പറഞ്ഞിട്ടുണ്ട്.

അതേ സമയം സിനിമയുടെ പേരോ സംവിധായകനെയോ മറ്റ് വിവരങ്ങളോ ശ്രീശാന്തിന്റെ അനുജന്‍ പറഞ്ഞില്ല. ഒരു കുടുംബചിത്രമാണെന്നാണ് വിവരം. അതേസമയം ഒരു തമിഴ് ചിത്രത്തിലും ശ്രീ അഭിനയിക്കുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്. പക്ഷെ ശ്രീശാന്തിന് ശ്രദ്ധ ഹിന്ദി ചിത്രങ്ങളിലാണ്. ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രം 2015-ല്‍ റിലീസ് ചെയ്യുമെന്നും ദീപു പറഞ്ഞു.

കളേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന 'ഝലക്ക് ദിഖ്‌ലാജ' എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മലയാളി പേസ് ബൗളറായിരുന്ന എസ് ശ്രീശാന്ത്. ക്രിക്കറ്റ് പോലെ തന്നെ ശ്രീയ്ക്ക് താത്പര്യമുള്ള മേഖലയാണ് ഡാന്‍സും അഭിനയവും. ഒത്തുകളി വിവാദം തന്റെ കാഴ്ചപ്പാടുകളെ മാറ്റിമറിച്ചെന്ന് ഒരവസരത്തില്‍ ശ്രീ പറഞ്ഞിരുന്നു.

ക്രീസില്‍ പണ്ടേ ചീത്തപ്പേര്

ഹിന്ദി ചിത്രത്തില്‍ നായകനായി ശ്രീശാന്ത്

ശ്രീശാന്ത് ക്രീസില്‍ ഇറങ്ങിയതുമുതല്‍ വിവാദങ്ങളുംട തുടങ്ങി. ശാന്തശീലന്‍ എന്നാണ് ക്രിക്കറ്റ് ആരാധകര്‍ ശ്രീയെ കളിയാക്കുന്നത്. എതിര്‍ ടീമിനെ കൊഞ്ഞനം കുത്തികാണിക്കുന്നതും മറ്റും പലപ്പോഴും താരത്തിന് വിനയായി

ഒത്തുകളിവിവാദം

ഹിന്ദി ചിത്രത്തില്‍ നായകനായി ശ്രീശാന്ത്

മോങ്ങാനിരുന്ന നായയുടെ തലയില്‍ എന്തോ കൊണ്ടിട്ടു എന്ന് പറഞ്ഞതുപോലെയായിരുന്നു ഒത്ത്ുവകളിവിവാദം. കേസില്‍ ആദ്യം പറഞ്ഞു കേട്ടതും ശ്രീയുടെ പേര്. അതോടെ ക്രിക്കറ്റ് ജീവിതത്തില്‍ നിന്ന് താരത്തിന് വിട്ടുനില്‍ക്കേണ്ടിവന്നു.

ജാമ്യവും ആത്മവിസ്വാസവും

ഹിന്ദി ചിത്രത്തില്‍ നായകനായി ശ്രീശാന്ത്

ജാമ്യത്തിലിറങ്ങിയതോടെ ശ്രീ ആത്മവിസ്വാസവും പ്രതകടിപ്പിച്ചു തുടങ്ങി. വൈകാതെ താന്‍ ക്രീസില്‍ തിരിച്ചെത്തുമെന്ന് പറഞ്ഞ് പരിശീലനവും അമ്പലവാസവുമൊക്കെയായിരുന്നു ആദ്യം കുറച്ചുനാള്‍

വിവാദത്തിനിടെ വിവാഹം

ഹിന്ദി ചിത്രത്തില്‍ നായകനായി ശ്രീശാന്ത്

ഒത്തുകളിവിവാദം ഒന്ന് കെട്ടടിങ്ങിയപ്പോള്‍ ശ്രീശാന്ത് വിവാഹിതനായി. രാജസ്ഥാന്‍ രാകുടുംബത്തിലെ അംഗമായിരുന്നു വധു. പ്രണയവിവാഹമായിരുന്നു.

വിവാദവും വിവാഹവും കാഴ്ചപ്പാട് മാറ്റി

ഹിന്ദി ചിത്രത്തില്‍ നായകനായി ശ്രീശാന്ത്

ഒത്തുകളി വിവാദം ജീവിതത്തിനു നേര്‍ക്കുള്ള തന്റെ കാഴ്ചപ്പാടുകള്‍ തന്നെ മാറ്റിയെന്നാണ് ശ്രീ പറഞ്ഞത്. അതിന് ഭാര്യ ഭുവനേശ്വരി കുമാരി തനിക്ക് പ്രചോദനം തന്നെന്നും ശ്രീ പറയുന്നു,

ഝലക്ക് ധിഖ്‌ലാജ

ഹിന്ദി ചിത്രത്തില്‍ നായകനായി ശ്രീശാന്ത്

കളേഴ്‌സ് ടീമില്‍ സംപ്രേക്ഷണം ചെയ്യുന്ന ഝലക്ക് ധിഖ്‌ലാജ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രീ കരിയറിന്റെ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയിരിക്കുകയാണിപ്പോള്‍. ഷോയിലെ മത്സരാര്‍ത്ഥിയാണ് ശ്രീ

സിനിമയിലേക്ക്

ഹിന്ദി ചിത്രത്തില്‍ നായകനായി ശ്രീശാന്ത്

ക്രിക്കറ്റില്‍ സജീവമായരുന്ന കാലത്തേ ഡാന്‍സിലേക്കും സിനിമയിലേക്കും ശ്രീ വരുന്നെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ കളിത്തിരക്കുമൂലം അതൊന്നും നടന്നില്ല. ഇപ്പോള്‍ എല്ലാത്തിനുമുള്ള സമയമാണ്. അതുകൊണ്ടാവും സിനിമയിലേക്കും ഒരു കൈ നോക്കാമെന്ന് ശ്രീ കരുതിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X