താരങ്ങള്‍: മമ്മൂട്ടി, ശ്രീശാന്ത്. നിര്‍മാണം: ചാക്കോച്ചന്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മലയാളി സാന്നിധ്യമായ ശ്രീശാന്ത് സിനിമയില്‍ അഭിനയിക്കുന്നു. മമ്മൂട്ടി നായകനായ ചിത്രത്തില്‍ ഒരു പ്രധാനവേഷത്തിലാണ് ശ്രീശാന്ത് വേഷമിടുന്നത്.
മമ്മൂട്ടി ഒരു പൊലീസ് ഓഫീസറായി അഭിനയിക്കുന്ന ചിത്രത്തില്‍ ക്രിക്കറ്റ് താരമായി തന്നെയാണ് ശ്രീശാന്ത് പ്രത്യക്ഷപ്പെടുന്നത്. പൊലീസ് ഓഫീസറുടെ ജീവിതത്തില്‍ ഈ ക്രിക്കറ്റ് താരത്തിന്റെ രീതികളും മനോഭാവവും സ്വാധീനം ചെലുത്തുന്നതാണ് ചിത്രത്തിന്റെ കഥയുടെ കാതല്‍.
ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രം പഴയകാല നിര്‍മാതാക്കളായ ഉദയാ സ്റ്റുഡിയോയുടെ തിരിച്ചുവരവിന് വേദിയൊരുക്കുകയാണ്. ഉദയാ സ്റ്റുഡിയോയുടെ ബാനറില്‍ നടന്‍ കുഞ്ചാക്കോ ബോബനോടൊപ്പം ആല്‍വിനും ഖാദറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമാഭിനയം തത്കാലം മതിയാക്കി ബിസിനസിലേക്ക് തിരിഞ്ഞ കുഞ്ചാക്കോ ബോബന്‍ ഈ ചിത്രത്തിലൂടെ നിര്‍മാതാവെന്ന നിലയില്‍ സിനിമയില്‍ തിരിച്ചെത്തുകയാണ്.


Click it and Unblock the Notifications











