»   » തെറ്റിദ്ധരിക്കരുതേ.. എന്റെ ഒപ്പം ഉണ്ടായിരുന്നത് മന്ത്രിയല്ല, അനീസിയയുടെ നിര്‍മ്മാതാവാണ്

തെറ്റിദ്ധരിക്കരുതേ.. എന്റെ ഒപ്പം ഉണ്ടായിരുന്നത് മന്ത്രിയല്ല, അനീസിയയുടെ നിര്‍മ്മാതാവാണ്

Posted By: Sanviya
Subscribe to Filmibeat Malayalam

തന്റേതെന്ന പേരില്‍ വാട്‌സപ്, ഫേസ്ബുക്ക് മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ ഫോട്ടോയ്‌ക്കെതിരെ നടി ശ്രീയ രമേഷ്. താനും മുന്‍ മന്ത്രി ജോസ് തെറ്റയിലും ഒരുമിച്ച് നില്‍ക്കുന്നത് എന്ന തെറ്റിദ്ധാരണയില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു ഫോട്ടോ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ആ ഫോട്ടോയില്‍ കാണുന്നത് മന്ത്രിയല്ലെന്ന് നടി പറയുന്നു.

പുതിയ ചിത്രമായ അനീസിയയുടെ നിര്‍മ്മാതാവാണെന്നും ശ്രീയ രമേഷ് പറയുന്നു. കേരളത്തിലെ രാഷ്ട്രീയ നേതാവിനെതിരെ ആരോപണം ഉന്നയിച്ച പെണ്‍കുട്ടി ഇതെന്ന രീതിയിലാണെന്ന് ഫോട്ടോ പ്രചരിക്കുന്നത്.

sreeya1

സംഭവത്തില്‍ നടി ശ്രീയ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്. തെറ്റായ രീതിയില്‍ ഇനിയും ഫോട്ടോ പ്രചരിപ്പിച്ചാല്‍ ആരാണെങ്കിലും കുടുങ്ങുമെന്നും നടി ശ്രീയ രമേഷ് പറഞ്ഞു.

മോഹന്‍ലാലും മഞ്ജു വാര്യരും നായിക നായകനായി അഭിനയിച്ച എന്നും എപ്പോഴും എന്ന ചിത്രത്തില്‍ ശ്രീയ അഭിനയിരുന്നു. കൂടാതെ മോഹന്‍ലാലിന്റെ പുതിയ ചിത്രം ഒപ്പത്തിലും ശ്രീയ അഭിനയിക്കുന്നുണ്ട്.

Today one picture is circulating in facebook and whatsapp in the name of Mr.Jose Thettyayil and me.But actually that...

Posted by Sreeya Remesh on Friday, March 18, 2016
English summary
Sreeya Ramesh about fake photo.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam