»   » ശ്രീയ രമേഷിനെതിരെ അപവാദ പ്രചരണം, പിടിയിലായ പ്രതി നിര്‍മ്മാതാവിന്റെ സഹായി

ശ്രീയ രമേഷിനെതിരെ അപവാദ പ്രചരണം, പിടിയിലായ പ്രതി നിര്‍മ്മാതാവിന്റെ സഹായി

Posted By: Sanviya
Subscribe to Filmibeat Malayalam

നടി ശ്രീയ രമേഷിനെതിരെ സോഷ്യല്‍ മീഡിയ വഴി അപവാദ പ്രചരണം നടത്തിയത് നിര്‍മ്മാതാവിന്റെ സഹായിയാണെന്ന് സൈബര്‍ സെല്‍. കഴിഞ്ഞ മാര്‍ച്ച് 19നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വ്യാജ ഫോട്ടയ്‌ക്കെതിരെ നടി സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്. ഇപ്പോള്‍ പ്രതിയെ പോലീസ് പിടികൂടി കഴിഞ്ഞു.

പുതിയ ചിത്രമായ അനീസിയയുടെ നിര്‍മ്മാതാവായിരുന്നു ഫോട്ടോയില്‍ ശ്രീയയ്‌ക്കൊപ്പം ഉണ്ടായിരുന്നത്. എന്നാല്‍ മുന്‍ മന്ത്രിയാണെന്ന തെറ്റിദ്ധാരണയോടെയാണ് സോഷ്യല്‍ മീഡിയ വഴി ഫോട്ടോ പ്രചരിപ്പിച്ചത്. എന്നാല്‍ സിനിമയുടെ പ്രചരാണാര്‍ത്ഥം ഗള്‍ഫിലെ സുഹൃത്തുക്കള്‍ക്ക് ഇപ്പോള്‍ പിടിയിലായ പ്രതി അയച്ചു കൊടുത്തതാണെന്നും പറയുന്നു.

sreeya-05

കേസിലെ ആദ്യ പ്രതിയായ സുബിന്‍ സുരേഷിനെയാണ് ഇപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റുള്ള പ്രതികളെ പിടികൂടാന്‍ പോലീസ് അന്വേഷണത്തിലാണ്. പോലീസ് പിടികൂടിയ പ്രതിയെ നേരിട്ട് കാണാന്‍ ശ്രീയ ആവശ്യപ്പെട്ടിരുന്നു. പ്രതിയെ പിടികൂടിയതില്‍ താന്‍ സംതൃപ്തയാണെന്നും നടി പറഞ്ഞിരുന്നു.

കേസ് ഒത്തു തീര്‍പ്പാക്കണമെന്ന് പ്രതി ആവശ്യപ്പെട്ടതായും നടി പറഞ്ഞിരുന്നു. ഇപ്പോള്‍ ഓണ്‍ലൈന്‍ വഴി ഫോട്ടയ്‌ക്കൊപ്പം മോശം കമന്റുകളും പ്രചരിപ്പിച്ചവരെ കുറിച്ചുമുള്ള അന്വേഷണം നടന്ന് വരികയാണ്. അതുക്കൊണ്ട് തന്നെ കേസിന്റെ കാര്യത്തില്‍ പുതിയ തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും നടി പറയുന്നു.

English summary
Sreeya Ramesh social media fake news.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam