For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ വില്ലന്റെ വീക്ക്‌നെസാണ് ലൂസിഫറിലെ ഗോമതി! അതില്‍ മോശമായി ഒന്നും കാണിക്കുന്നില്ല: ശ്രേയ രമേഷ്

  |

  ടെലിവിഷന്‍ പരമ്പരകളില്‍ നിന്നും സിനിമയിലെത്തി ശ്രദ്ധേയയായ താരമാണ് ശ്രേയ രമേഷ്. ലൂസിഫറിലെ ഗോമതി എന്ന കഥാപാത്രത്തിലൂടെയാണ് നടി എല്ലാവര്‍ക്കും സുപരിചിതയായി മാറിയത്. മോഹന്‍ലാല്‍ ചിത്രത്തില്‍ ചെറിയൊരു വേഷമായിരുന്നിട്ടു കൂടി ശ്രേയ രമേഷിന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ലൂസിഫറിന് മുന്‍പ് എന്നും എപ്പോഴും,ഒപ്പം, ഒടിയന്‍ എന്നീ സിനിമകളിലും നടി അഭിനയിച്ചിരുന്നു.

  സിനിമയിലെത്തി നാല് വര്‍ഷങ്ങള്‍കൊണ്ട് പതിനഞ്ചോളം ചിത്രങ്ങളാണ് നടി ചെയ്തത്. എറ്റവുമൊടുവിലായി ലൂസിഫറിന്റെ വമ്പന്‍ വിജയത്തിലൂടെ ശ്രേയ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ലൂസിഫറിലെ ഗോമതി എന്ന കഥാപാത്രത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ നടി തുറന്നുപറഞ്ഞിരുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രേയ രമേഷ് ഇക്കാര്യം പറഞ്ഞത്.

  പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫര്‍ നേരത്തെ മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി മാറിയിരുന്നു. 200 കോടി ക്ലബില്‍ കടന്ന മോഹന്‍ലാല്‍ ചിത്രം ചരിത്രത്തില്‍ ഇടംപിടിക്കുകയും ചെയ്തു. ലൂസിഫറിലെ ഓരോ കഥാപാത്രങ്ങള്‍ക്കും മികച്ച സ്വീകാര്യത തന്നെയായിരുന്നു നേരത്തെ ലഭിച്ചിരുന്നത്. മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പളളി മുതല്‍ ചെറിയ വേഷങ്ങളില്‍ എത്തിയ കഥാപാത്രങ്ങള്‍ വരെ ഏറെ ശ്രദ്ധിക്കപ്പെട്ടു, കൂട്ടത്തില്‍ ശ്രേയ രമേഷ് ചെയ്ത ഗോമതി എന്ന കഥാപാത്രത്തെക്കുറിച്ചും എല്ലാവരും സംസാരിച്ചിരുന്നു.

  മസിലളിയന്‍ ആയിട്ട് അഞ്ച് വര്‍ഷമായെന്ന് ഉണ്ണി മുകുന്ദന്‍! കരിയര്‍ മാറ്റിമറിച്ച സിനിമയെക്കുറിച്ച് താരം

  അതേസമയം തന്നെ ഗോമതിയെ വിമര്‍ശിച്ചുകൊണ്ടും നിരവധി പേര്‍ സംസാരിക്കുകയുണ്ടായി. ഇതേക്കുറിച്ചായിരുന്നു അഭിമുഖത്തില്‍ ശ്രേയ രമേഷ് തുറന്നു സംസാരിച്ചിരുന്നത്. ലൂസിഫറിലെ ഗോമതിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ താനും ശ്രദ്ധിച്ചിരുന്നുവെന്നും ധാരാളം ട്രോളുകള്‍ ഉണ്ടായിരുന്നതായും ശ്രേയ പറയുന്നു. ആദ്യമെല്ലാം അത് കണ്ടപ്പോള്‍ വിഷമം തോന്നി. പീന്നീട് പ്രശ്‌നമില്ലാതായി. ജോണ്‍ വിജയ് അവതരിപ്പിച്ച വില്ലന്‍ കഥാപാത്രത്തെ വകവരുത്തുക എന്നതായിരുന്നു സിനിമയിലെ സാഹചര്യം. അതിന് ഗോമതി എന്ന കഥാപാത്രത്തെ ഉപയോഗിക്കുന്നു.

  ബിബിന്‍ ജോര്‍ജ്ജും ഹരീഷ് കണാരനും വീണ്ടും! മാര്‍ഗ്ഗംകളിയുടെ രസകരമായ ട്രെയിലര്‍ പുറത്ത്‌

  ആ വില്ലന്റെ വീക്കനെസാണ് സീരിയലിലെ ഗോമതി. അതില്‍ മോശമായി ഒന്നും കാണിക്കുന്നില്ല. പിന്നെ എന്തിനാണ് ആളുകള്‍ അതിനെ വിമര്‍ശിക്കുന്നതെന്ന് എനിക്ക് മനസിലായില്ല, ഇപ്പോള്‍ ഗോമതിയായി പ്രേക്ഷകര്‍ എന്നെ ആദ്യം തിരിച്ചറിയുന്നത് അംഗീകാരമായി കാണുന്നു. എന്റെ സുഹൃത്തുകളില്‍ പലരും ചോദിച്ചു എന്തിനാണ് അങ്ങനെയൊരു വേഷം ചെയ്തത് എന്ന്. എനിക്കതില്‍ അഭിമാനം മാത്രമേയൂളളു. അഭിമുഖത്തില്‍ ശ്രേയ രമേഷ് തുറന്നുപറഞ്ഞു.

  സൂപ്പര്‍സ്റ്റാര്‍ പട്ടം തന്നെ ഭ്രമിപ്പിച്ചിട്ടില്ലെന്ന് ടൊവിനോ! സിനിമ നല്ലതാണെന്ന് ആളുകള്‍ പറയണം!

  ലാലേട്ടനൊപ്പം അഭിനയിച്ച തനിക്ക് മമ്മൂക്കയ്‌ക്കൊപ്പവും ഒരു സിനിമ ചെയ്യണമെന്നത് മോഹമാണെന്നും അഭിമുഖത്തില്‍ നടി പറഞ്ഞു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചതായും ശ്രിയ രമേഷ് പറയുന്നു. ആകസ്മികമായാണ് സിനിമയുടെ ഭാഗമായതെങ്കിലും ഇന്ന് ഞാന്‍ അഭിനയത്തെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ടെന്നും നടി പറയുന്നു. ഇനിയും ഒരുപാട് നല്ല സിനിമകള്‍ ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും മാത്യഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രേയ രമേഷ് തുറന്നുപറഞ്ഞു.

  English summary
  sreeya remesh says about lucifer movie character
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X