»   » അപവാദ പ്രചരണം, ലാലേട്ടന്‍ ഒരു ജ്യേഷ്ഠന്റെ സ്ഥാനത്ത് നിന്ന് ആശ്വസിപ്പിച്ചു

അപവാദ പ്രചരണം, ലാലേട്ടന്‍ ഒരു ജ്യേഷ്ഠന്റെ സ്ഥാനത്ത് നിന്ന് ആശ്വസിപ്പിച്ചു

Posted By:
Subscribe to Filmibeat Malayalam

ഇക്കഴിഞ്ഞ ദിവസമാണ് നടി ശ്രീയ സുരേഷിനെ വ്യാജന്മാര്‍ വളഞ്ഞത്. ശ്രീയ സുരേഷും മുന്‍മന്ത്രി ജോസ് തെറ്റിയിലും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോ തെറ്റിദ്ധരിക്കുന്ന തരത്തില്‍ ഫേസ്ബുക്ക്, വാട്‌സപ് പോലുള്ള സമൂഹമാധ്യങ്ങളിലൂടെ പ്രചരിപ്പിച്ചത്. എന്നാല്‍ വ്യാജ വാര്‍ത്തയ്‌ക്കെതിരെ നടി രംഗത്ത് വന്നിരുന്നു. തന്റെ പുതിയ ചിത്രമായ അനീസയുടെ നിര്‍മ്മാതാവാണതെന്നും നടി പറഞ്ഞു.

സംഭവുമായി ബന്ധപ്പെട്ട് നടി ഇപ്പോള്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയട്ടുണ്ട്. ഇനിയും പ്രചരിപ്പിച്ചാല്‍ ആരാണെങ്കിലും കുടുങ്ങുമെന്നും നടി പറയുന്നു. മനോവൈകൃതം കൊണ്ടോ വ്യക്തി വൈരാഗ്യം കൊണ്ടോ ഇത്തരം പ്രവര്‍ത്തികള്‍ മൂലം ഒരു കുടുംബം അനുഭവിക്കുന്ന വേദനകളെ കുറിച്ച് ഒരു നിമിഷമെങ്കിലും ചിന്തിക്കാം. ഷെയര്‍ ചെയ്ത് വരുന്ന ഇത്തരം ഫോട്ടോസ് മനുഷ്യത്വമുള്ളവരെങ്കിലും ഫോര്‍വേഡ് ചെയ്യാതിരിക്കുകയാണ് വേണ്ടതെന്നും നടി പറയുന്നു. ശ്രീയ തന്റെ ഫേസ്ബുക്കിലൂടെയാണ് സത്രീകള്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിച്ചത്. തുടര്‍ന്ന് വായിക്കൂ..

അപവാദ പ്രചരണം, ലാലേട്ടന്‍ ഒരു ജ്യേഷ്ഠന്റെ സ്ഥാനത്ത് നിന്ന് ആശ്വസിപ്പിച്ചു

മോഹന്‍ലാല്‍-പ്രിയദര്‍ശന്റെ ഒപ്പം ചിത്രത്തിന്റെ സെറ്റിലായിരുന്നു ഞാന്‍. അവിടെ വച്ചാണ് തന്റെ പേരില്‍ പ്രചരിക്കുന്ന അപവാദ പ്രചരണം താന്‍ അറിയുന്നത്. ശരിക്കും തകര്‍ന്ന് പോയി- നടി പറയുന്നു.

അപവാദ പ്രചരണം, ലാലേട്ടന്‍ ഒരു ജ്യേഷ്ഠന്റെ സ്ഥാനത്ത് നിന്ന് ആശ്വസിപ്പിച്ചു

സഹപ്രവര്‍ത്തകര്‍ എന്നെ സമാധാനിപ്പിച്ചു. പ്രത്യേകിച്ച് ലാലേട്ടന്‍ തന്റെ ജ്യേഷ്ഠന്റെ സ്ഥാനത്ത് നിന്ന് ആശ്വസിപ്പിക്കുകെയും കരുത്ത് പകരുകെയും ചെയ്തത്.

അപവാദ പ്രചരണം, ലാലേട്ടന്‍ ഒരു ജ്യേഷ്ഠന്റെ സ്ഥാനത്ത് നിന്ന് ആശ്വസിപ്പിച്ചു

ഇത്തരത്തിലുള്ള അപവാദ പ്രചരണങ്ങള്‍ നടത്തുമ്പോള്‍ ഒരു സ്ത്രീയുടെ ജീവിതവും കുടുംബവും തകര്‍ത്തു കളയുന്ന തരത്തിലേക്ക് എത്തില്ലേ. ഇത്തരത്തിലുള്ള അപവാദ പ്രചരണങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ക്കാണെങ്കിലോ. ഒന്ന് ചിന്തിച്ചു നോക്കൂ.. നടി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

അപവാദ പ്രചരണം, ലാലേട്ടന്‍ ഒരു ജ്യേഷ്ഠന്റെ സ്ഥാനത്ത് നിന്ന് ആശ്വസിപ്പിച്ചു

ഇതുപോലെ മോനവൈകല്യം ഉള്ളവരുടെ കുടുംബത്തില്‍ ഭാര്യ,അമ്മ,പെങ്ങളൊക്കെ ഉണ്ടാകില്ലേ? അവരെ ഓര്‍ത്ത് എനിക്ക് ഭയം തോന്നുന്നു. കാരണം ഈ വൈകല്യമുള്ളവര്‍ക്ക് അവരും ഒരു സ്ത്രീ ശരീരം മാത്രമാണല്ലോ. രഹസ്യ ക്യാമറ വച്ച് അവരുടെ ജീവിതത്തിലേക്ക് കടന്ന് കയറില്ലെന്ന് സപറയാന്‍ പറ്റുമോ?

English summary
Sreeya Suresh about fake photo.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam