നസ്‌റിയ ആകാന്‍ സമാന്തയില്ല, പകരം ശ്രീദിവ്യ!
മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ബാംഗ്ലൂര്‍ ഡെയ്‌സിന്റെ തെലുങ്ക്- തമിഴ് പതിപ്പ് ഒരുങ്ങുന്നു എന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇതുവരെ ചിത്രത്തിന്റെ കഥാപാത്രങ്ങളുടെ കാര്യത്തില്‍ തീരുമാനമാകാത്തതുകൊണ്ടാണ് മറ്റ് ജോലികള്‍ നീങ്ങാതെയായത്.
ഫഹദ് ഫാസിലായി സിദ്ധാര്‍ത്ഥും, നസ്‌റിയ നസീമായി സമാന്തയും, ദുല്‍ഖര്‍ സല്‍മാനായി ആര്യയും, പാര്‍വ്വതി മേനോനായി നിത്യ മേനോനും, നിവിന്‍ പോളിയായി ബോബി സിംഹയും എത്തുമെന്നായിരുന്നു ഒടുവില്‍ കേട്ടിരുന്നത്.

എന്നാല്‍ സമാന്തയ്ക്കും സിദ്ധാര്‍ത്തിനും ഇടിയിലുള്ള പ്രണയവും പരാജയവും ചിത്രത്തെ ആകെ മൊത്തം ബാധിച്ചു. സമാന്തയ്‌ക്കൊപ്പം അഭിനയിക്കില്ലെന്ന് സിദ്ധാര്‍ത്ഥും സിദ്ധാര്‍ത്ഥിനൊപ്പം അഭിനയിക്കില്ലെന്ന് സമാന്തയും പറഞ്ഞതോടെ അണിയറ പ്രവര്‍ത്തകര്‍ ആകെ ആശയക്കുഴപ്പിത്തിലായി.
എന്തായാലും നസ്‌റിയയുടെ വേഷത്തില്‍ നിന്ന് സമാന്ത പിന്മാറിയ സാഹചര്യത്തില്‍ പകരക്കാരിയായി മറ്റൊരു നടിയെ കണ്ടെത്തി കഴിഞ്ഞു. തെലുങ്ക് ചിത്രങ്ങളിലൂടെ വെള്ളിത്തിരയിലെത്തിയ ശ്രീ ദിവ്യയാണ് ആ പകരക്കാരി.
തമിഴില്‍ വരുത്തപ്പടാത വാലിഭര്‍ സംഘം, ജീവ എന്നീ ചിത്രങ്ങളിലൂടെ ശ്രീവിദ്യ ശ്രദ്ധേയയാണ്. രണ്ട് ഭാഷകളും വഴങ്ങുന്നതുകൊണ്ട് ശ്രീദിവ്യയ്ക്ക് ആ വേഷം എളുപ്പം ചെയ്യാന്‍ കഴിയും എന്നാണ് ചിത്രത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
അതേ സമയം സിദ്ധാര്‍ത്ഥിന് പകരക്കാരനായി മറ്റൊരു നടനെ കണ്ടെത്തുകയാണ് ഇനിയുള്ള ശ്രമകരമായ ജോലി. തെലുങ്ക് നടന്‍ റാണയാണ് ഇപ്പോള്‍ പരിഗണനയിലുള്ളത്. ബൊമാരില്ലു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഭാസ്‌കറാണ് ചിത്രം ഇരു ഭാഷകളിലേക്കും റീമേക്ക് ചെയ്യുന്നത്.


Click it and Unblock the Notifications











