ശ്രീലങ്കന്‍ ഹോട്ട് താരം പ്യൂമി ഹന്‍സമാലി മലയാളത്തിൽ നായികയാവുന്നു!! '' ലക്നൗ'' ഒപ്പം മൈഥിലിയും..

പ്യൂമി ഹൻസാമാലി കൂടാതെ മറ്റൊരു ശ്രീലങ്കൻ താരം ജാക്സൺ ആന്റണിയും ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ശ്രീലങ്കന്‍ ഹോട്ട് ആന്റ് ബ്യൂട്ടി നായിക പ്യൂമി ഹന്‍സമാലി മലയാളത്തിലേയ്ക്ക് ‍. അനില്‍ സംവിധാനം ചെയ്യുന്ന ലക്‌നൗ എന്ന ചിത്രത്തിലൂടെയാണ് താരം മലായളത്തിലേയ്ക്കെത്തുന്നത്. ശ്രീലങ്കൻ നടിയാലും മലയാളത്തിൽ ഏറെ ആരാധകരുള്ള താരമാണ് പ്യൂമി. താരത്തിന്റെ മലയാളത്തിലേയ്ക്കുള്ള അരങ്ങേറ്റം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.ശ്രീലങ്കയിലെ പ്രശസ്ത മോഡലും യുവപ്രേക്ഷകരുടെ ആവേശവുമായ പ്യൂമിയുടെ വീഡിയോകൾ യൂട്യൂബിൽ സജീവമാണ്.

 Piumi Hansamali

ജൂണ്‍ ആദ്യവാരം ലക്‌നൗവില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ പേരും ലക്‌നൗ എന്നത് ശ്രദ്ധേയമാണ്. ഐറിഷ് ഗ്രീന്‍ ഫിലിംസിന്റെ ബാനറില്‍ ബീന ഉണ്ണികൃഷ്ണനും പൗലോസ് ജോണുമാണ് ചിത്രം നിര്‍മിക്കുന്നത്. ക്യാമറ: സന്തോഷ് അഞ്ചല്‍.മലയാളം കൂടാതെ തമിഴിലും സിംഹള ഭാഷയിലും റിലീസ് ചെയ്യുന്നു. വാരണാസി, ഹരിദ്വാർ, ഗയ പ്രയാഗ് എന്നിവിടങ്ങളിലായിരിക്കും ഷൂട്ടിങ് എന്നും അനിൽ കുമാറും ബീന ഉണ്ണികൃഷ്ണനും അറിയിച്ചു.

അലസതയിലൂന്നി സ്വപ്‌നങ്ങൾ മാത്രം കണ്ടു ജീവിതം തള്ളി നീക്കുന്ന വർത്തമാന യുവത്വത്തിന്റെ കഥപറയുന്ന ചിത്രമാണ് ലക്നൗ. പ്യൂമി ഹൻസാമാലി കൂടാതെ മറ്റൊരു ശ്രീലങ്കൻ താരം ജാക്സൺ ആന്റണിയും ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴ് നടനായ രാമകൃഷ്ണൻ, തമിഴ് നടി ശാന്തിനി, മലയാളി താരങ്ങളായ ഫൈസൽ റാസി, മൈഥിലി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X