»   » നിന്റെ ആക്രമണത്തിനിരയായ പെണ്‍കുട്ടികളെല്ലാം ഇന്നും കരയുകയാണ്, യുവതാരത്തിനെതിരെ ആഞ്ഞടിച്ച് നടി!

നിന്റെ ആക്രമണത്തിനിരയായ പെണ്‍കുട്ടികളെല്ലാം ഇന്നും കരയുകയാണ്, യുവതാരത്തിനെതിരെ ആഞ്ഞടിച്ച് നടി!

Written By:
Subscribe to Filmibeat Malayalam

കാസ്റ്റിങ് കൗച്ച് പോലെയുള്ള സംഭവങ്ങള്‍ ഇന്നും സിനിമയില്‍ നിലനില്‍ക്കുന്നുണ്ട്. ഹോളിവുഡ് നിര്‍മ്മാതാവായ ഹാര്‍വി വെയിന്‍സ്റ്റനെതിരെയുള്ള തുറന്നുപറച്ചില്‍ ഒരു തുടക്കമായിരുന്നു. ആ സംഭവത്തിന് ശേഷമാണ് തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് സൂചിപ്പിച്ച് നിരവധി താരങ്ങള്‍ രംഗത്തുവന്നത്. സിനിമാലോകത്തെയും പ്രേക്ഷകരെയും ഒരുപോലെ നടുക്കുന്നതായിരുന്നു പലരുടെയും തുറന്നുപറച്ചിലുകള്‍.

അഭിനേതാവിനെ വിവാഹം ചെയ്തതാണ് കരിയറിലെ വലിയ ഭാഗ്യമെന്ന് ബീനാ ആന്റണി!

ഭാഷാഭേദമില്ലാതെയായിരുന്നു ഈ സംഭവത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ തുടര്‍ന്നത്. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരടക്കം ഞെട്ടിയിരുന്നു ഈ സംഭവത്തില്‍. ഹോളിവുഡിലായാലും ബോളിവുഡിലായാലും എന്തിനേറെ പറയുന്നു മലയാള സിനിമയില്‍പ്പോലും സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് നടി ആക്രമിക്കപ്പെട്ട സംഭവം തെളിയിച്ചിരുന്നു. ഇത്തരത്തില്‍ നടുക്കുന്നൊരു വെളിപ്പെടുത്തലുമായാണ് തെലുങ്ക് സിനിമാതാരമായ ശ്രീ റെഡ്ഡി നടത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഇതേക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്.

Arya: പെണ്ണുകാണാനായി ആര്യയെത്തി, സന്തോഷം നിയന്ത്രിക്കാനാവാതെ,വികാരധീനയായി അബര്‍നദി,കാണൂ!

നാനിക്കെതിരെയാണെന്ന് സൂചന

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീ റെഡ്ഡി തെലുങ്ക് സിനിമയിലെ മോശം സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. ഏത് താരത്തെയാണ് ശ്രീ ലക്ഷ്യം വെച്ചതെന്നുള്ള തരത്തിലുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നത്. നാനിയെയാണ് താരം ലക്ഷ്യമാക്കിയതെന്നാണ് കൂടുതല്‍ പേരും പറയുന്നത്. അടുത്തിടെ ഒരു കുഞ്ഞ് പിറന്നിരുന്നു. അക്കാര്യത്തില്‍ അഭിനന്ദനമെന്ന് താരം പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. ഇതോടെയാണ് നാനിയുടെ നേര്‍ക്ക് സംശയമുന നീണ്ടത്.

സംശയമുനകള്‍ നീളുന്നു

ശ്രീ റെഡ്ഡിയുടെ പോസ്റ്റിലെ താരം ആരാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കുകയാണ്. താരം തന്നെ ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുമെന്നുള്ള പ്രതീക്ഷയിലാണ് എല്ലാവരും. ഫേസ്ബുക്കിലൂടെ പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള ചര്‍ച്ചകളാണ് നടക്കുന്നത്.

ജീവിതത്തിലും അഭിനയിക്കുന്നു

സിനിമയില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും നല്ലൊരു അഭിനേതാവാണ് നീ. സിനിമയില്‍ സ്വഭാവികമായ അഭിനയമാണ് നീ കാഴ്ച വെക്കുന്നത്. ജീവിതത്തില്‍ നേരിടേണ്ടി വന്ന വിഷമഘട്ടത്തെക്കുറിച്ച് നീ തുറന്നുപറഞ്ഞിരുന്നു. എന്നാല്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ നാടകം കളിക്കുന്നതെന്ന് ശ്രീ കുറിച്ചിട്ടുണ്ട്. താരത്തിന്‍രെ പോസ്റ്റിലെ നീ ആരാണെന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് തെലുങ്ക് സിനിമയില്‍ അരങ്ങേറുന്നത്.

ആരെയും ബഹുമാനിക്കാനറിയില്ല

മഹേഷ് ബാബു, ചരണ്‍, ജൂനിയര്‍ എംടിആര്‍ എന്നിവരെക്കണ്ട് പഠിക്കണം നീ. സിനിമാപാരമ്പര്യത്തിലൂടെ സിനിമയില്‍ പ്രവേശിച്ചവര്‍ പോലും എല്ലാവരെയും ബഹുമാനിക്കുന്നുണ്ട്. നിനക്ക് സംവിധായകരെയോ മറ്റുള്ളവരെയോ ബഹുമാനിക്കാനറിയില്ലെന്നും ശ്രീ കുറിച്ചിട്ടുണ്ട്. മണിക്കൂറുകള്‍ക്ക് മുന്‍പ് താരം കുറിച്ച വരികളെക്കുറിച്ചാണ് ഇപ്പോള്‍ എല്ലാവരും ചോദിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റ് വലിയൊരു ചര്‍ച്ചയ്ക്കാണ് വഴിയൊരുക്കിയത്.

സിനിമയില്‍ നിന്നും തിരിച്ചടി

ലൈംഗികമായി നിന്റെ ചൂഷണത്തിനിരയായ പെണ്‍കുട്ടികളെല്ലാം ഇന്നും കരയുകയാണ്. അവരുടെ ദുരനുഭവത്തിനുള്ള ശിക്ഷ നിന്നെത്തേടിയെത്തും. സിനിമയില്‍ നിന്ന് തന്നെ നിനക്ക് തിരിച്ചടിയുണ്ടാവുമെന്നും ശ്രീ കുറിച്ചിട്ടുണ്ട്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് കീഴില്‍ കമന്റ് ചെയ്തിട്ടുള്ളത്.

ശ്രീ റെഡ്ഡിയുടെ പോസ്റ്റ് കാണൂ

ശ്രീ റെഡ്ഡിയുടെ പോസ്റ്റ്

English summary
Sri Reddy about casting couch.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X