കുടുംബത്തെ പിടിച്ച് സത്യമിടൂ.. ഞാനുമായി ലൈംഗിക ബന്ധമില്ലെന്ന്, നാനിക്കുനേരെ ശ്രീ വീണ്ടും!!
കേട്ടാലും കണ്ടാലും അറയ്ക്കുന്ന സംഭവങ്ങളാണ് സമീപകാലത്തായി സിനിമാ ലോകത്ത് കണ്ടുവരുന്നത്. ഒരു മുന്‍നിരനായകനെതിരെ ലൈംഗികാരോപണവുമായി എത്തിയിരിയ്ക്കുകയാണ് ഒരു നടി. മറ്റുള്ളവര്‍ക്ക് നേരെ മുനയുള്ള ആരോപമങ്ങള്‍ ഉന്നയിച്ച് ശ്രദ്ധ നേടുന്ന നടി ശ്രീ റെഡ്ഡിയാണ് നടന്‍ നാനിയുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്ന് പറയുന്നത്.
ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ തെലുങ്ക് പതിപ്പിന്റെ അവതാരകന്‍ നാനിയാണ്. നാനി ഇടപെട്ട് തന്നെ ഷോയില്‍ നിന്ന് പുറത്താക്കി എന്നാരോപിച്ചുകൊണ്ടാണ് നടി രംഗത്തെത്തിയത്. ഇത് നാനി നിഷേധിച്ചതോടെ താനും നാനിയുമായുള്ള മോശമായ ചിത്രങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നായി നടി. അതിലും ക്രൂരമായ ആരോപണവുമായിട്ടാണ് ഇപ്പോള്‍ ശ്രീ റെഡ്ഡി രംഗത്തെത്തിയിരിയ്ക്കുന്നത്.

ഇത് വിശ്വസിക്കരുത്
ശ്രീ റെഡ്ഡി പറയുന്നത് പച്ചക്കള്ളമാണെന്നും ആരും അതൊന്നും വിശ്വസിക്കരുത് എന്നും നാനി പറയുന്നു. വാര്‍ത്താ ശ്രദ്ധ ലഭിക്കാന്‍ വേണ്ടിയാണ് ശ്രീ റെഡ്ഡി ഇത്തരം നീചമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്നും നാനിയ പറഞ്ഞു.

സത്യമിടൂ നാനി
ഇതിന് മറുപടിയായി വീണ്ടും ശ്രീ റെഡ്ഡിയുടെ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. ഒരാള്‍ക്ക് ജനിച്ചതാണെങ്കില്‍.. കുടുംബത്തിന്റെ സുരക്ഷ ആഗ്രഹിക്കുന്നുവെങ്കില്‍ കുടുംബത്തെയും കരിയറിനെയും പിടിച്ച് സത്യമിടൂ ഞാനുമായി ബന്ധമില്ലെന്ന്. കഴുതയുടെ സ്റ്റൈല്‍ ഇഷ്ടപ്പെടുന്ന ആളാണ് നാനി എന്നും ശ്രീ എഴുതി.

നാല് വര്‍ഷമായി അറിയാം
കഴിഞ്ഞ നാല് വര്‍ഷമായി എനിക്ക് നാനിയെ അറിയാം. എന്റെ വീട്ടില്‍ വന്ന് എനിക്ക് അവസരങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ആ വാഗ്ദാനം പാലിച്ചില്ല എന്ന് മാത്രമല്ല, എനിക്ക് വന്ന അവസരങ്ങള്‍ നാനി തട്ടിത്തെറിപ്പിയ്ക്കുകയും ചെയ്തു എന്നീ ശ്രീ റെഡ്ഡി പറയുന്നു.

നാനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല
എന്നാല്‍ ബിഗ് ബോസിന്റെ മത്സരാര്‍ത്ഥികളെ തീരുമാനിക്കുന്ന കാര്യത്തില്‍ നാനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല എന്നാണ് ബിഗ് ബോസ് ഷോയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. നാനി വെറും അവതാരകന്‍ മാത്രമാണ്.

ശ്രീ റെഡ്ഡി നിലയുറപ്പിച്ചത്
ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്താണ് ശ്രീ റെഡ്ഡി തെലുങ്ക് സിനിമാ ലോകത്ത് ശ്രദ്ധ പിടിച്ചു പറ്റിയത്. വിവാദങ്ങളുണ്ടാക്കി വാര്‍ത്താ ശ്രദ്ധ നേടുന്നതും നടിയുടെ രീതിയാണ്. ഒരു പ്രശസ്ത നിര്‍മാതാവിന്റെ മകനെതിരെയും നടന്‍ പവന്‍ കല്യാണിനെതിരെയും ശ്രീ റെഡ്ഡി നേരത്തെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.


Click it and Unblock the Notifications