For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീണ്ടും ലൈംഗികാരോപണവുമായി ശ്രീ!! വിവാദ പുരുഷൻ മലയാളികളുടെ പ്രിയപ്പെട്ട താരം...

  |
  വീണ്ടും ലൈംഗികാരോപണവുമായി ശ്രീ റെഡ്ഢി | filmibeat Malayalam

  തെലുങ്ക് സിനിമ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന ലൈംഗികാരോപണത്തിനെതിരെ മുഖം നോക്കാതെ ശക്തമായ വെളിപ്പെടുത്തൽ നടത്തിയ താരമാണ് ശ്രീയ റെഡ്ഡി. സിനിമയുടെ മറവിൽ ചില പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നുവെന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. ഇതിനെ ചുറ്റിപ്പറ്റി വൻ വിവാദങ്ങളായിരുന്നു ടോളിവുഡിൽ തലപൊക്കിയത്.

  ഷാരൂഖാനും കജോളുമായി പ്രിയയും റോഷനും!! താരങ്ങളുടെ ഈ റോമാന്റിക് ഡാന്‍സ് ഒന്നു കണ്ടു നോക്കൂ...

  ദൈവത്തിനെ പോലെ ആരാധിക്കുന്ന പല മഹാന്മാരുടേയും യഥാർഥ മുഖം താരം പുറത്തു കൊണ്ട് വന്നിരുന്നു. എന്നാൽ ശ്രീയുടേത് ഒറ്റയാൾ പോരാട്ടമായിരുന്നു. താരത്തിനെ പിന്തുണക്കുന്നതിനേക്കാൾ വിമർശിക്കാനായിരുന്നു ചുറ്റിനുമുള്ളവർ താൽപര്യം പ്രകടിപ്പിച്ചത്. എന്നാൽ വീണ്ടും ടോളിവുഡിനെ ഞെട്ടിപ്പിക്കുന്ന ലൈംഗികാരോപണവുമായി ശ്രീ റെഡ്ഡി വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. പ്രമുഖ യുവതാരത്തിനെതിരെയാണ് ലൈംഗികാരോപണവുമായി താരം എത്തിയിരിക്കുന്നത്. ശ്രീയുടെ വെളിപ്പെടുത്തൽ തെലുങ്ക് സിനിമ ലോകത്തെ പിടിച്ച് ഉലച്ചിട്ടുണ്ട്.

  പെണ്ണ് വെറും പെണ്ണല്ല! സ്ത്രീയുടെ ശരീരത്തെ ക്യാമറ കണ്ണിലൂടെ കാണുന്നവർക്ക്, ഹ്രസ്വ ചിത്രം കാണാം

  നാനിയ്ക്കെതിരെ ലൈംഗികാരോപണം

  നാനിയ്ക്കെതിരെ ലൈംഗികാരോപണം

  മലയാളത്തിലും ഏറെ ആരാധകരുള്ള തെലുങ്ക് താരമാണ് നാനി. ഇത്തവണ നാനിയ്ക്കെതിരെയാണ് ലൈംഗികാരോപണവുമായി ശ്രീ രംഗത്തെത്തിയിരിക്കുന്നത്. നാനി നിരവധി പെൺകുട്ടികളുടെ ജീവിതം നശിപ്പിച്ചിട്ടുണ്ടെന്നും താരം തുറന്നടിച്ചു. ഇപ്പോഴും ഒരു പെൺകുട്ടി നാനിയുടെ ക്രൂരത കാരണം കരയുകയാണ്. ദൈവം ഇതൊക്കെ കാണുന്നുണ്ടെന്നും ഇതിന് തക്കതായ മറുപടി നൽകുമെന്നും ശ്രീ പറ‍ഞ്ഞു.

   ജീവിതത്തിലും അഭിനയിക്കുന്നു

  ജീവിതത്തിലും അഭിനയിക്കുന്നു

  സിനിമയിൽ മാത്രമല്ല വ്യക്തി ജീവിതത്തിലും നാനി നല്ലൊരു നടനാണ്. അതിമനോഹരമായിട്ടാണ് അയാൾ ജീവിതത്തിൽ അഭിനയിച്ച് ആളുകളെ പറ്റിക്കുന്നത്. കപടമുഖം മൂടി അണിഞ്ഞ് പ്രേക്ഷകരെ കയ്യിലെടുക്കാൻ അയാൾ വളരെ വിദഗ്ദനാണ്. അതിനായി താൻ ജീവിതത്തിൽ ഒരുപാട് അനുഭവിച്ചിട്ടുണ്ടെന്നുള്ള സെന്റിമെന്റൽ ഡയലോഗാണ് താരം കാച്ചുന്നത്. അത് പ്രേക്ഷകരെ കയ്യിലെടുക്കാൻ വേണ്ടി മാത്രമാണ്.

  പുച്ഛഭാവം

  പുച്ഛഭാവം

  നവാഗത സംവിധായകരോട് എപ്പോഴും നാനിയ്ക്ക് പുച്ഛമാണ്. ആയാൾ ഒരിക്കൽ പോലും അവരെ അംഗീകരിക്കാൻ തയ്യാറാകുന്നില്ല. താൻ വലിയെരു താരമായി കഴിഞ്ഞുവെന്നുള്ള തോന്നൽ ഉള്ളിൽ വന്നതു കൊണ്ടാണ് ഇത്തരത്തിൽ പെരുമാറുന്നതെന്നും ശ്രീ കുറ്റപ്പെടുത്തി. നാനി തന്റെ സഹപ്രവർത്തകരെ കണ്ടു പഠിക്കുന്നത് നല്ലതാണെന്നും ശ്രീ പറ‍്ഞു. ചരൺ, മഹേഷ് ബാബു, ജൂനിയർ എൻടി ആർ എന്നിവർ മറ്റുള്ളവരോട് മാന്യമായാണ് പെരുമാറുന്നത്. അവരെ മാതൃകയാക്കുന്നത് നന്നായിരിക്കുമെന്നും ശ്രീ കട്ടിച്ചേർത്തു.

  ലൈംഗികാരോപണത്തിൽ കുടുങ്ങി ടോളിവുഡ്

  ലൈംഗികാരോപണത്തിൽ കുടുങ്ങി ടോളിവുഡ്

  തെലുങ്ക് സിനിമ ലോകത്തെ കുറിച്ച് അത്ര നല്ല കഥകളല്ല പുറത്തു വരുന്നത്. പ്രമുഖ നിർമ്മാതാക്കളെ കുറിച്ചും താരങ്ങളെ കുറിച്ചും നിരവധി കഥകളാണ് പുറത്തു വരുന്നത്.
  പല സംവിധായകൻമാരും നിർമ്മാതാക്കളും ജൂനിയർ താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യാറുണ്ടെന്നുള്ള ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലാണ് പ്രശ്നങ്ങൾക്ക് തുടക്കം. കൂടാതെ പലരു തന്നോട് നഗ്നവീഡിയോയും ചിത്രങ്ങളും ചോദിച്ച് എത്താറുണ്ടെന്നും ഇവർ സിനിമകൾ ഓഫർ നൽകുമെന്നും താരം പറ‍ഞ്ഞിരുന്നു. എന്നാൽ ഇത് ഓഫറായി തന്നെ ഒതുങ്ങുക മാത്രമാണ് ചെയ്യാറുളളതെന്നും താരം വെളിപ്പെടുത്തിയിരുന്നു.

  പരാതിയുമായി താരങ്ങൾ

  പരാതിയുമായി താരങ്ങൾ

  ശ്രീയ്ക്ക് പിന്നാലെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ജൂനിയർ ആർട്ടിസ്റ്റുകൾ രംഗത്തെത്തിയിരുന്നു. സിനിമ മേഖലയിൽ നിന്ന് തങ്ങൾ നേരിട്ട ദുരനുഭവമാണ് ഇവർ പുറലോകത്തെ അറിയിച്ചത്. ഷൂട്ടിങ്ങ് ലൊക്കേഷനിൽ വളരെ മാന്യമായിട്ടാണ് പെരുമാറുന്നത്. എന്നാൽ രാത്രിയായൽ പലരും കിടപ്പറ പങ്കിടാൻ ഉൾപ്പെടെ വിളിക്കുമെന്നും ഇവർ പറ‍ഞ്ഞു. ഇതോടു കൂടി ശ്രീയയുടെ വക്ക് വെറും വാക്കല്ലെന്ന് തെളിഞ്ഞിരിക്കുകയാണ്.

  English summary
  Sri Reddy accuses Nani of sexual harassment now
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X