കീര്‍ത്തി സുരേഷിന്റെ പുതിയ ലുക്കിനെ ട്രോളി ശ്രീ റെഡ്ഡി! സായി പല്ലവിയാണ് നല്ലതെന്നും നടി! കാണൂ
സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച വെളിപ്പെടുത്തലുകളിലൂടെ വാര്‍ത്തകളില്‍ ഇടംനേടിയ താരമാണ് ശ്രീ റെഡ്ഡി. തെലുങ്കിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചുളള പ്രതിഷേധത്തിനു ശേഷമായിരുന്നു ശ്രീറെഡ്ഡി വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്. സിനിമയില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പലരും ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്നായിരുന്നു നടി തുറന്നുപറഞ്ഞത്.
ഇതിന് തയ്യാറാകാതെ വന്നപ്പോള്‍ അവസരങ്ങള്‍ കുറഞ്ഞതായും നടി തുറന്നു പറഞ്ഞിരുന്നു. തുടര്‍ന്ന് പലര്‍ക്കെതിരെയും വിവാദ പ്രസ്താവനകള്‍ നടത്തി ശ്രീറെഡ്ഡി സോഷ്യല്‍ മീഡിയയില്‍ സജീവമാവാറുണ്ട്. മറ്റു ഇന്‍ഡസ്ട്രികളിലെ താരങ്ങളെ വിമര്‍ശിച്ചും പ്രശ്‌നങ്ങളില്‍ എല്ലാം തന്റെ അഭിപ്രായങ്ങള്‍ പങ്കുവെച്ചുമാണ് നടി എത്താറുളളത്. എറ്റവുമൊടുവിലായി നടി കീര്‍ത്തി സുരേഷിനെ വിമര്‍ശിച്ചുകൊണ്ടുളള ശ്രീറെഡ്ഡിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി മാറിയിരുന്നു.

കീര്‍ത്തി സുരേഷിനെ ട്രോളി ശ്രീ റെഡ്ഡി
ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ ഭാഗമായി കീര്‍ത്തി സുരേഷ് ശരീര ഭാരം കുറച്ചതിന്റെ ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു. നടിയെ പിന്തുണച്ചും വിമര്‍ശിച്ചുകൊണ്ടും നിരവധി പേരായിരുന്നു എത്തിയിരുന്നത്. ബോളിവുഡില്‍ അജയ് ദേവ്ഗണിന്റെ നായികയായിട്ടാണ് കീര്‍ത്തി ആദ്യമായി ബോളിവുഡിലേക്ക് എത്തുന്നത്. താരപുത്രി തന്നെയായിരുന്നു അടുത്തിടെ തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നത്. കീര്‍ത്തി സുരേഷിന്റെ പുതിയ മേക്ക് ഓവറിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ശ്രീ റെഡ്ഡി സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നത്.

ഒരു രോഗിയെ പോലെയാണ്
കീര്‍ത്തി സുരേഷും താനും ഒരേ വിമാനത്തിലായിരുന്നു യാത്ര ചെയ്തതെന്ന് ശ്രീറെഡ്ഡി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. എന്നാല്‍ ഞാനടക്കമുളള ആരും അവരെ അത്ര ഗവനിച്ചിരുന്നില്ല. എല്ലാവരും തന്നോടാണ് സംസാരിച്ചതെന്നും സെല്‍ഫി ആവശ്യപ്പെട്ടതെന്നും ശ്രീറെഡ്ഡി പറയുന്നു. ശരീര ഭാരം കുറച്ചതിനു ശേഷം കീര്‍ത്തി സുരേഷിനെ കാണുമ്പോള്‍ ഒരു രോഗിയെ പോലെയാണ് തോന്നുന്നത്.

കീര്‍ത്തിയുടെ കഴിവ് കൊണ്ടല്ല
മഹാനദി എന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടത് സംവിധായകന്‍ മികവുകൊണ്ടാണ്. അല്ലാതെ കീര്‍ത്തിയുടെ കഴിവ് കൊണ്ടല്ല, ശ്രീറെഡ്ഡി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കീര്‍ത്തി സുരേഷിനെ രൂക്ഷമായി വിമര്‍ശിച്ച ശ്രീറെഡ്ഡി സായി പല്ലവിയെ പിന്തുണച്ചുകൊണ്ടായിരുന്നു പോസ്റ്റില്‍ കുറിച്ചത്. സായി പല്ലവി ബെസ്റ്റ് ആന്‍ഡ് റോക്കിങ് എന്നാണ് നടി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.

പല്ലവി യു റോക്ക്സ് മൈ റൗഡി ബേബി
അടുത്തിടെ എന്‍ജികെ എന്ന ചിത്രം കണ്ട് സായി പല്ലവിയെ അഭിനന്ദിച്ച് ശ്രീറെഡ്ഡി എത്തിയിരുന്നു. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയായിരുന്നു നടിയുടെ പ്രകടനത്തെ പ്രശംസിച്ച് ശ്രീറെഡ്ഡി എത്തിയിരുന്നത്. സായി പല്ലവിയുടെ പ്രകടനം മികച്ചതാണെന്ന് പറഞ്ഞ ശ്രീറെഡ്ഡി ചിത്രത്തിലെ മറ്റൊരു നായികയായ രാകുല്‍ പ്രീത് സിംഗിനെ വിമര്‍ശിച്ചുകൊണ്ടും സംസാരിച്ചിരുന്നു. പല്ലവി യു റോക്ക്സ് മൈ റൗഡി ബേബിയെന്നായിരുന്നു നടി പറഞ്ഞത്. എന്നാല്‍ എന്‍ജികെയില്‍ രാകുല്‍ പ്രീതിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലായിരുന്നുവെന്നും മോശം പ്രകടനമായിരുന്നു നടി കാഴ്ചവെച്ചതെന്നുമായിരുന്നു ശ്രീ റെഡ്ഡി തുറന്നുപറഞ്ഞത്.



Click it and Unblock the Notifications











