കീര്‍ത്തി സുരേഷിന് മുന്നറിയിപ്പുമായി ശ്രീ റെഡ്ഡി! വിശാലിന്‍റെ വാക്ക് കേട്ട് ചിരിക്കേണ്ടെന്ന് താരം!

തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം നടുക്കിയ വെളിപ്പെടുത്തളുകളുമായാണ് ശ്രീ റെഡ്ഡി എത്തിയത്. സിനിമയ്ക്ക് പിന്നില്‍ നടക്കുന്ന മോശമായ കാര്യങ്ങളെക്കുറിച്ച് താരം തുറന്നടിച്ചിരുന്നു. തെലുങ്ക് സിനിമയില്‍ അത്തരത്തിലൊരു സംഭവമേയില്ലെന്നായിരുന്നു യുവതാരങ്ങള്‍ അഭിപ്രായപ്പെട്ടത്. ഇതിന് പിന്നാലെയാണ് തുറന്നുപറച്ചിലുകളുമായി താരമെത്തിയത്. സിനിമാലോകത്തെയും പ്രേക്ഷകരെയും ഒന്നടങ്കം നടുക്കുന്ന കാര്യങ്ങളെക്കുറിച്ചായിരുന്നു താരം പറഞ്ഞത്. സിനിമാലോകത്തുനിന്നും താരത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് ഇത്തരത്തിലുള്ള തുറന്നുപറച്ചിലുകള്‍ വൈറലാവുന്നത്.

തെലുങ്ക് സിനിമയിലെ താരസംഘടനയായ മായില്‍ അംഗത്വം വേണമെന്നും താരം ആവശ്യപ്പെട്ടിരുന്നു. സംഘടനയില്‍ അംഗത്വം ലഭിക്കുന്നതിനായി അപേക്ഷ നല്‍കിയിരുന്നുവെങ്കിലും ബന്ധപ്പെട്ടവര്‍ അക്കാര്യം പരിഗണിച്ചിരുന്നില്ല. താരങ്ങളും സംവിധായകരുമൊക്കെ ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത് തുടര്‍ന്നപ്പോഴാണ് ഫിലിം ചേംബറിന് മുന്നില്‍ അര്‍ധനഗ്നയായി പ്രതിഷേധിച്ചത്. താരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കുറച്ച് പേര്‍ രംഗത്തെത്തിയിരുന്നു. വിശാലിനെക്കുറിച്ചും താരം തുറന്നപറച്ചിലുകള്‍ നടത്തിയിരുന്നു. താരത്തെ പലപ്പോഴും പരിഹസിക്കാറുണ്ട് വിശാല്‍. സണ്ടക്കോഴിയുടെ രണ്ടാം ഭാഗത്തിന്റെ ഓഡിയോ ലോഞ്ചിനിടയിലും താരം ശ്രീ റെഡ്ഡിയെ കളിയാക്കിയിരുന്നു. ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

കീര്‍ത്തിയുടെ ചിരി

കീര്‍ത്തിയുടെ ചിരി

വിശാലും കീര്‍ത്തി സുരേഷും നായികനായകന്‍മാരായെത്തുന്ന സണ്ടക്കോഴി രണ്ടിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവമായിരുന്നു നടന്നത്. ലിങ്കുസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഒക്ടോബറിലാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെയായി നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. വിശാലിന്റെ പ്രസംഗം കേട്ട് ചിരിക്കുന്ന കീര്‍ത്തി സുരേഷിന് മുന്നറിയിപ്പുമായാണ് ഇത്തവണ ശ്രീ റെഡ്ഡി എത്തിയിട്ടുള്ളത്. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

വിശാലിന്റെ വാക്കുകള്‍

വിശാലിന്റെ വാക്കുകള്‍

മാധ്യമപ്രവര്‍ത്തകരായിരുന്നു ശ്രീ റെഡ്ഡിയുടെ വിമര്‍ശനങ്ങളെക്കുറിച്ച് വിശാലിനോട് ചോദിച്ചത്. വിവാദങ്ങള്‍ക്കൊടുവില്‍ അവര്‍ക്ക് സിനിമയില്‍ അവസരം ലഭിക്കുകയാണെങ്കില്‍ അത് നല്ല കാര്യമാണെന്നും വളരെ പോസിറ്റീവായാണ് അതിനെ സമീപിക്കേണ്ടതെന്നുമായിരുന്നു താരം പറഞ്ഞത്. എന്നാല്‍ അവരോടൊപ്പം അഭിനയിക്കുന്നവര്‍ കൃത്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്നും അവരില്‍ നിന്നും രക്ഷ നേടാനായി ഒരു ക്യാമറ ചിത്രീകരണം നടക്കുന്ന സ്ഥലത്ത് വെക്കണമെന്നുമായിരുന്നു വിശാലിന്റെ കമന്റ്.

നിങ്ങളുടെ ചിരി മറക്കില്ല

നിങ്ങളുടെ ചിരി മറക്കില്ല

ശ്രീ റെഡ്ഡി ക്യാമറ വെച്ചിട്ടില്ലെങ്കിലും ഇതേക്കുറിച്ച് ബോധവതിയായിക്കൊള്ളുമെന്നും ഇതുമായി ബന്ധപ്പെട്ട് കൃത്യമായ ബോധ്യത്തില്‍ നില്‍ക്കുകയും ചെയ്യുമെന്ന് വിശാല്‍ പറഞ്ഞപ്പോള്‍ കീര്‍ത്തി സുരേഷ് ഉള്‍പ്പടെയുള്ളവര്‍ ചിരിച്ചിരുന്നു. ഇതാണ് താരത്തെ പ്രകോപിപ്പിച്ചത്. വിശാല്‍ പറയുന്നത് കേട്ട് താരം ചിരിച്ച ചിരി ഒരിക്കലും മറക്കില്ലെന്നും എന്നും നിങ്ങള്‍ ഇതേ പോലെയായിരിക്കില്ലെന്നും പോരാടുന്നവന്റെ വേദന എന്നെങ്കിലും നിങ്ങള്‍ മനസ്സിലാക്കുമെന്നുമാണ് ശ്രീ റെഡ്ഡി കുറിച്ചിട്ടുള്ളത്.

അടുത്ത ഇരയെന്ന് വിശാല്‍

അടുത്ത ഇരയെന്ന് വിശാല്‍

ശ്രീ റെഡ്ഡിയുടെ വിവാദ വെളിപ്പെടുത്തലുകള്‍ തുടരുന്നതിനിടയില്‍ താനായിരിക്കും അടുത്ത ഇരയെന്ന് വിശാല്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായാണ് താരത്തെ ഫോക്കസ് ചെയ്ത് ശ്രീ കാര്യങ്ങള്‍ വ്യക്തമാക്കിയതും. നാനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചപ്പോള്‍ പ്രതികരണവുമായി വിശാല്‍ എത്തിയിരുന്നു. ആരോപണങ്ങളെക്കുറിച്ച് പറയുമ്പോള്‍ കൃത്യമായ തെളിവുകളും നല്‍കണമെന്നും അത്തരത്തില്‍ ഇതുവരെ ഒരു തെളിവും ശ്രീ നല്‍കിയിട്ടില്ലെന്നും വിശാല്‍ വ്യക്തമാക്കിയിരുന്നു. ഇത്രയൊക്കെ പറഞ്ഞതിനാല്‍ അടുത്ത ഇര താനായിരിക്കുമെന്നും അന്ന് താരം പറഞ്ഞിരുന്നു.

ഇരുണ്ട വശങ്ങളെക്കുറിച്ച് ഇനിയുമേറെ

ഇരുണ്ട വശങ്ങളെക്കുറിച്ച് ഇനിയുമേറെ

സിനിമയ്ക്കപ്പുറത്ത് മോശമായ പല കാര്യങ്ങളും അരങ്ങേറുന്നുണ്ടെന്നും താരങ്ങളും സംവിധായകരുമൊക്കെ മോശമായി പെരുമാറിയിരുന്നുവെന്നുമായിരുന്നു ശ്രീ റെഡ്ഡി പറഞ്ഞത്. നാനി, രാഘവ ലോറന്‍സ്, ശ്രീകാന്ത്, സംവിധായകരായ സുന്ദര്‍ സി മുരുഗദോസ് തുടങ്ങിയവരെക്കുറിച്ച് താരം തുറന്നടിച്ചിരുന്നു. സിനിമയ്ക്ക് പിന്നിലെ ഇരുണ്ട മുഖങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ തുടരുമെന്നും താരം വ്യക്തമാക്കിയിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ് കാണാം

ശ്രീ റെഡ്ഡിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X