For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അണ്ണ' എന്ന് വിളിച്ചതിൽ ഖേദിക്കുന്നു! താരത്തിനെതിരെ പൊട്ടിത്തെറിച്ച് നടി, കാസ്റ്റിംഗ് കൗച്ച് തന്നെ

  |

  കാസ്റ്റിംഗ് കൗച്ചിനെതിരെയുളള തെലുങ്ക് താരം ശ്രീ റെഡ്ഡിയുടെ പ്രതിഷേധം ദേശീയ മാധ്യമങ്ങളിൽ തന്നെ ചർച്ച വിഷയമായിരുന്നു. തെലുങ്ക് സിനിമ ലോകത്തിനെതിരെ ഗുരുതര ആരോപണമാണ് താരം ഉന്നയിച്ചത്. സിനിമയിൽ അവസരം നൽകാം എന്ന് വാഗ്ദാനം ചെയ്ത് നടിമാരെ ലൈംഗികമയി ചൂഷണം ചെയ്യുന്നുവെന്നാണ് ശ്രീ ഉന്നയിച്ചിരുന്നു. കൂടാതെ സിനിമ മേഖലയിൽ തുടർന്ന് വരുന്ന അനാചാരങ്ങൾക്കെതിരെ ടോപ്പ് ലെസ് പ്രതിഷേധവുമായി താരം രംഗത്തെത്തിയിരുന്നു.

  മലയാളി എന്ന സിനിമയില്ല!! പതിവ് തുടരു, സ്വയം പേര് മാറ്റിയ പ്രകാശന്റെ കഥയുടെ പേരും മാറുന്നു

  ഇതോടെ പ്രശ്നം വേറൊരു തലത്തിലേയ്ക്ക് നീങ്ങുകയായിരുന്നു. ശ്രീയുടെ നിലപാടിൽ പ്രതിഷേധിച്ച് തെലുങ്ക് സിനിമ സംഘടന രംഗത്തെത്തിയിരുന്നു. താരത്തിനെ മ( തെലുങ്ക് സിനിമ സംഘടന)യിൽ നടപടിയും എടുത്തിരുന്നു. എന്നാൽ ഇതി കൊണ്ടെന്നും ശ്രീ തന്റെ പ്രതിഷേധം അവസാനിക്കാൻ തീരുമാനിച്ചിരുന്നില്ല.‌‌‌ അനുകൂലിക്കുന്നതിനു പകരം താരത്തെ വിമർശിക്കുന്നവരുടെ എണ്ണമായിരുന്നു കൂടുതൽ.

  ഭർത്താവിനായി കോളേജ് വിദ്യാർഥിനികളെ എത്തിക്കുന്നു!! സൂപ്പർ താരത്തിനും ഭാര്യക്കുമെതിരെ ആരോപണം...

  പോലീസിനോട് പറയുക

  പോലീസിനോട് പറയുക

  ശ്രീയുടെ പ്രതിഷേധത്തിൽ ആദ്യം പിന്തുണച്ച് തെലുങ്ക് സൂപ്പർ താരവും രാഷ്ട്രീയ നേതാവുമായ പവൻ കല്യാൺ രംഗത്തെത്തിയികരുന്നു. എന്നാൽ പിന്നീട് ഇദ്ദേഹം ശ്രീ നേര വിമർശനവുമയി രംഗത്തെത്തിയിരുന്നു. ഈ വിഷയത്തിൽ താരം ടെലിവിഷൻ ചാനലുകൾക്ക് മുന്നിലല്ല അതിവൈകാരികമാകാനുള്ളത് പകരം നിയമത്തിന്റെ വഴി തേടുകയാണ് വേണ്ടതെന്നും പവൻ കല്യാൺ പറഞ്ഞു. വിഷയത്തിൽ മാധ്യമ പ്രവർത്തകർ ചോദിച്ച ചോദ്യത്തിന് മറുപടിപറയുകയായിരുന്നു അദ്ദേഹം. ഈ പ്രസ്താവന മറ്റൊരു വിവാദത്തിന് വഴിവെച്ചിട്ടുണ്ട്.

   അണ്ണാ എന്ന വിളിച്ചതിൽ ഖേദിക്കുന്നു

  അണ്ണാ എന്ന വിളിച്ചതിൽ ഖേദിക്കുന്നു

  പവൻ കല്യാണിന്റെ പ്രതികരണത്തിന് നേരിട്ട് പ്രതികരണമായി താരം രംഗത്തെത്തിയിരുന്നു. നിങ്ങളെ സഹോദര എന്ന് വിളിക്കുന്നതിൽ താൻ ഖേദിക്കുന്നുണ്ട്. മൂന്ന് വിവാഹം കഴിച്ച പവൻ കല്യാണിന് ബഹുമാനമില്ലെന്നും ശ്രീ കൂട്ടിച്ചേർത്തു. മാധ്യമങ്ങളോട് വളരെ വികാരാധീനയായാണ് ശ്രീ സംസാരിച്ചത്. കൂടാതെ പവന് നേരെ അസഭ്യ വർഷം നടത്തുകയും , ക്യാമറയ്ക്കു മുന്നിൽ ചെരുപ്പൂരി സ്വയം മുഖത്തടിക്കുകയും ചെയ്തിരുന്നു

   സ്ത്രീകളോട് മാന്യത കാണിക്കു

  സ്ത്രീകളോട് മാന്യത കാണിക്കു

  പവൻ കല്യാണിന്റെ പ്രസ്താവനയ്ക്ക് താരം ഫേസ്ബിക്കിലൂടെ ആദ്യം മറുപചി നൽകിയിരുന്നു. താങ്കളെ പോലെ തന്നെയാണ് തങ്ങലും. നിങ്ങൾ എന്തിനു വേണ്ടിയാണ് ആന്ദ്രയ്ക്ക് പ്രത്യേക പദവി ലഭിക്കുന്നതിനായി പ്രതിഷേധിക്കുന്നത്. . അതിനു പകരം പോലീസ് സ്റ്റേഷനിലൊ കോടതിയിലെ പോയാൽ മതിയാരുന്നല്ലോ. ഞങ്ങളും തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പേരാടുകയാണ്. പെൺക്കുട്ടികൾക്കും അവരുടെ സ്വതന്ത്ര്യത്തിനു വേണ്ടിയും കാസ്റ്റിങ് കൗച്ചിനെതിരെ പേരാടുന്നവരോട് അൽപം മാന്യത കാണിക്കു. നിങ്ങളുടെ പിന്തുണ ഞങ്ങൾ ഒരിക്കവും ആവശ്യപ്പെട്ടിട്ടില്ല. ഇത് സിനിമ മേഖലയ്ക്ക്തന്നെ നാണക്കേടാണെന്ന് ശ്രീ ഫേസ്ബുക്കിൽ കുറിച്ച‌ിരുന്നു.

   പിന്തുണച്ച് രാംഗോപാൽ വർമ്മ

  പിന്തുണച്ച് രാംഗോപാൽ വർമ്മ

  പവൻ കല്യാൺ താരത്തിനെ വിമർശിച്ചതിനു പിന്നാലെ ശ്രീയ്ക്ക് പിന്തുണയുമായി ആർജിവി രംഗത്തെത്തിയിരുന്നു. ശ്രീയെ ആണുങ്ങൾക്ക് ഭയമാണെന്നും സ്ത്രീകൾക്ക് താരത്തിനോട് അസൂയയാണെന്നും ആർജിവി ട്വീറ്റ് ചെയ്തിരുന്നു. ഒരിക്കൽ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവർക്ക് ആക്ടിവിസ്റ്റ് ആകാൻ പാടില്ല എന്നു പറയുന്നതിൽ കാര്യമില്ല. ശ്രീ റെഡ്ഡി മഹാനായ ആശോക ചക്രവർത്തിയ്ക്ക് സമാനമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

   കിടപ്പറ പങ്കിടാൻ ക്ഷണിക്കുന്നു

  കിടപ്പറ പങ്കിടാൻ ക്ഷണിക്കുന്നു

  ശ്രീ റെഡ്ഡിയ്ക്ക് പിന്നാലെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഒരു വിഭഗം ജൂനിയർ ആർടിസ്റ്റുകളും രംഗത്തെത്തിയിരുന്നു. തങ്ങൾ നേരിട്ട ദുരനുഭവങ്ങളാണ് ഇവർ വെളിപ്പെടുത്തിയത്. ഷൂട്ടിങ്ങ് ലൊക്കേഷനിൽ വളരെ മാന്യമായിട്ടാണ് പെരുമാറുന്നത്. എന്നാൽ രാത്രിയായൽ പലരും കിടപ്പറ പങ്കിടാൻ ഉൾപ്പെടെ വിളിക്കുമെന്നും ഇവർ പറ‍ഞ്ഞു. ഇതോടു കൂടി ശ്രീയയുടെ വക്ക് വെറും വാക്കല്ലെന്ന് തെളിഞ്ഞിരിക്കുകയാണ്. കൂടാതെ തെലുങ്ക് സിനിമ ലോകത്ത് നിന്ന് ഞെട്ടിപ്പിക്കുന്ന കഥകളാണ് ദിനം പ്രതി പുറത്തു വരുന്നത്

  English summary
  Sri Reddy hits out at Pawan Kalyan, gets trolled by fans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X