»   »  sri: ആണുങ്ങൾക്ക് അവളെ ഭയമാണ്!! ശ്രീയെ കുറിച്ച് രാം ഗോപാല്‍ വര്‍മയ്ക്ക് ചിലത് പറയാനുണ്ട്

sri: ആണുങ്ങൾക്ക് അവളെ ഭയമാണ്!! ശ്രീയെ കുറിച്ച് രാം ഗോപാല്‍ വര്‍മയ്ക്ക് ചിലത് പറയാനുണ്ട്

Written By:
Subscribe to Filmibeat Malayalam

ഏതു വിഷയത്തിലും തന്റേതായ നിലപാട് മുഴനോക്കാതെ തുറന്നടിക്കുന്ന സംവിധായകനാണ് രാം ഗോപാൽ വർമ്മ. അദ്ദേഹത്തിന്റെ നിലപാടുകളും പലപ്പോഴും കോളിളക്കം സൃഷ്ടിക്കാറുണ്ട്. എന്നിരുന്നാലും തനിയ്ക്ക് പറയാനുളളത് ആരുടെ മുഖത്ത് നോക്ക് തുറന്ന പറയാൻ അദ്ദേഹത്തിനെരു മടിയുമില്ല. ഇപ്പോൾ ആർജിവി രംഗത്തെത്തിയിരിക്കുന്നത് തെലുങ്ക് നടി ശ്രീ റെഡ്ഡിയെ പിന്തുണച്ചാണ്.

ആറ് മാസം പിന്നാലെ നടന്നു! ഒടുവിൽ അറ്റ കൈപ്രയോഗം നടത്തി!! രസകരമായ പ്രണയകഥ

തെലുങ്ക് സിനിമ ലോകത്തിലെ ഞെട്ടിപ്പിക്കുന്ന കഥകളാണ് ശ്രീ പുറത്ത് വിട്ടത്. ടോളിവുഡിൽ തെലുങ്ക് പെൺക്കുട്ടികൾക്ക് അവസരം ലഭിക്കുന്നില്ലെന്നും . കൂടാതെ നടിമാരെ കിടക്ക പങ്കിടാൻ ക്ഷണിക്കുന്നുവെന്നുള്ള ഗുരുതര ആരോപണങ്ങളാണ് ശ്രീ ഉന്നയിച്ചത്. എന്നാൽ താരത്തിന്റെ ആരോപണം അടിസ്ഥാന രഹിതാമാണെന്നും താരം ഇതിനെതിരെ നടത്തിയ ടോപ്പ് ലെസ്സ് പ്രതിഷേധം അനുവദിക്കില്ലെന്നും അറിയിച്ച് തെലുങ്ക് സിനിമ ലോകം രംഗത്തെത്തിയിരുന്നു.

Amitabh Bachchan: ശ്വേത അച്ഛന്റെ വഴിയ്ക്കല്ല!! താരപുത്രിയുടെ ലോകം വെറെ... മകളെ കുറിച്ച് ബിഗ്ബി

ആണുങ്ങൾക്ക് ഭയം

ടോളിവുഡിനെ തന്നെ വിറപ്പിച്ച ശ്രീയുടെ വെളിപ്പെടുത്തൽ ആണുങ്ങൾക്ക് ഭയമുണ്ടാക്കിയിരിക്കുകയാണെന്ന് ആർജിവി പറഞ്ഞു. കൂടാതെ ശ്രീയുടെ സത്യസന്ധ്യത അ അവരുടെ മനസിൽ ഭയം സൃഷ്ടിച്ചിരിക്കുകയാണ്. സ്ത്രീകൾ താരത്തിനെതിരെ സംസാരിക്കുന്നത് ആസൂയ കൊണ്ടാണെന്നും ആർജിവി ട്വീറ്റ് ചെയ്തു. സത്യസന്ധരായ സ്ത്രീകൾ സ്ത്രീ ശക്തിയെ പിന്തുടരുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറ‍ഞ്ഞു.

നടിയും അശോക ചക്രവർത്തിയും ഒരു പോലെ

പണ്ട് മോസം പ്രവർത്തിയിൽ എത്തിപ്പെട്ട് എന്നതുകൊണ്ട് ഒരാൾ ആക്ടിവിസ്റ്റാവാൻ പാടില്ല എന്നു പറയുന്നത് കാര്യമില്ലെന്നും സംവിധായകൻ പറഞ്ഞു. കലിംഗ യുദ്ധത്തിനു ശേഷമാണ് ആശേക ചക്രവർത്തി നല്ല മുനുഷ്യനായതെന്ന് ഓർക്കണമെന്നും ആർജിവി പറഞ്ഞു. അതു പോലെ മഹനായ ആശോക ചക്രവർത്തിയെ പോലെ ശ്രീയും നല്ല വ്യക്തിയാണ് വർമ്മ ട്വീറ്റ് ചെയ്തു

പബ്ലിസിറ്റിയ്ക്ക് വേണ്ടി

തെലുങ്ക് സിനിമയിൽ നടക്കുന്ന ചൂഷണത്തിനെതിരെ രംഗത്തെത്തിയെ ശ്രീയെ പിന്തുണച്ച് നടനും രാഷ്ട്രീയ നേതാവുമായ പവൻ കല്യാൺ രംഗത്തെത്തിയിരുന്നു. . ഈ വിഷയത്തിൽ താരം ടെലിവിഷൻ ചാനലുകൾക്ക് മുന്നിലല്ല അതിവൈകാരികമാകാനുള്ളത് പകരം നിയമത്തിന്റെ വഴി തേടുകയാണ് വേണ്ടതെന്നും പവൻ കല്യാൺ പറഞ്ഞു. വിഷയത്തിൽ മാധ്യമ പ്രവർത്തകർ ചോദിച്ച ചോദ്യത്തിന് മറുപടിപറയുകയായിരുന്നു അദ്ദേഹം. ഇതിനു പിന്നാലെയാണ് അഭിപ്രായം പ്രകടനവുമായി ആർജിവി രംഗത്തെത്തിയത്.

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

ശ്രീയ്ക്ക് പിന്നാലെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ജൂനിയർ ആർട്ടിസ്റ്റുകൾ രംഗത്തെത്തിയിരുന്നു. സിനിമ മേഖലയിൽ നിന്ന് തങ്ങൾ നേരിട്ട ദുരനുഭവമാണ് ഇവർ പുറലോകത്തെ അറിയിച്ചത്. ഷൂട്ടിങ്ങ് ലൊക്കേഷനിൽ വളരെ മാന്യമായിട്ടാമ് പെരുമാറുന്നത്. എന്നാൽ രാത്രിയായൽ പലരും കിടപ്പറ പങ്കിടാൻ ഉൾപ്പെടെ വിളിക്കുമെന്നും ഇവർ പറ‍ഞ്ഞു. ഇതോടു കൂടി ശ്രീയയുടെ വക്ക് വെറും വാക്കല്ലെന്ന് തെളിഞ്ഞിരിക്കുകയാണ്.

തെലുങ്ക് സിനിമയിൽ നിന്ന് മോശം സമീപനം

തെലുങ്ക് സിനിമയിൽ നിന്ന് തനിയ്ക്ക് മോശമായ സമീപനമാണ് ലഭിച്ചിരിക്കുന്നതെന്ന് താരം പറഞ്ഞു. പല സംവിധായകൻമാരും നിർമ്മാതാക്കളും ജൂനിയർ താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യാറുണ്ടെന്നുള്ള താരംത്തിന്റെ വെളിപ്പെടുത്തലാണ് പ്രശ്നങ്ങൾക്ക് അടിസ്ഥാനം. കൂടാതെ പലരു തന്നോട് നഗ്നവീഡിയോയും ചിത്രങ്ങളും ചോദിച്ച് എത്താറുണ്ടെന്നും ഇവർ സിനിമകൾ ഓഫർ നൽകുമെന്നും താരം പറ‍ഞ്ഞിരുന്നു. എന്നാൽ ഇത് ഓഫറായി ഒതുങ്ങുക മാത്രമാണ് ചെയ്യാറുളളതെന്നും താരം വെളിപ്പെടുത്തിയിരുന്നു.

English summary
Sri Reddy is as great as Ashoka the Great, says Ram Gopal Varma

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X